വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വക്കം ഊപ്പോട് വീട്ടിൽ സുധീർഷായുടെ മകൻ ഫെബിൻ ഷാ (19 )ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് പലതവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
വർക്കല സ്വദേശിയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് വർക്കല ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വർക്കല മൈതാനം ജംഗ്ഷനിൽ വച്ച് എസ്.എച്ച്.ഒ പ്രശാന്ത് ,ജി.എസ്.ഐ ഷംസുദ്ദീൻ , ഷാനവാസ് എന്നിവർ ചേർന്നാണ് ഫെബിൻ ഷായെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3DDHlCm
via IFTTT
No comments:
Post a Comment