മലപ്പുറം: മലപ്പുറം തിരൂരിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശമിച്ച 230 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ചമ്രവട്ടം നരിപറമ്പിൽ വച്ചാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. ടോറസ് ലോറിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്.
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ സ്വദേശി മനോഹരൻ, ചാലക്കുടി സ്വാദേശി ഡിനേഷ്, തൃശ്ശൂർ സ്വദേശി ബിനീത് എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/38EGUsZ
via IFTTT
No comments:
Post a Comment