ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹോം'. സ്ട്രീമിംഗ് ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരുഗദോസ് അടക്കമുള്ളവർ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.
സിനിമയിലെ പ്രധാനവേഷത്തില്‍ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് മോഹൻലാലിന്റെ വാട്ട്‌സാപ്പ് സന്ദേശം സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചിരിക്കുന്നത്. ‘ഹോം കണ്ടു. വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മികച്ച സിനിമ. ഇനിയും ഇത് തുടരുക’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
നേരത്തെ സംവിധായകൻ പ്രിയദർശനും ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. 'ഹോം കണ്ടു. വളരെ മികച്ച കഥയാണ് ചിത്രത്തിന്റെത്. ഞാന്‍ കൊവിഡ് കാലത്ത് കണ്ട് മികച്ച അഞ്ച് സിനിമകളില്‍ ഒന്നാണ് ഹോം. ആശംസകള്‍' എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.
നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/38C5zyr
via IFTTT
No comments:
Post a Comment