ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കോയമ്പത്തൂര്‍ സ്വദേശിയായ മനോജ്കുമാര്‍ (23) ആണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്. ജനുവരി മധ്യത്തോടെ മൂന്നാറിലെ ബന്ധുവീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയായിരുന്നു. പിന്നീട് ജോലി വാഗ്ദാനം ചെയ്ത് കുട്ടിയെ തമിഴ്‌നാട്ടില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ആറ് മാസമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൂന്നാര്‍ എസ് ഐ എം പി സാഗറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്‌നാട്ടിലെ രജപാളയത്തില്‍ നിന്നുമാണ് മനോജ് കുമാറിനെ അറസ്റ്റ് ചെയ്തത്. മൂന്നാറിലെ ബന്ധുവീട്ടിലെത്തിയ മനോജ് കുമാര്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വിവാഹ വാഗ്ദാനം നല്‍കി തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നു.
from Asianet News https://ift.tt/2YbemoX
via IFTTT
No comments:
Post a Comment