റാഞ്ചി: കൊവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി ആളുകള്‍ മാസ്‌ക് ധരിക്കുന്നത് പരിശോധിക്കുന്നതിനിടെ ജവാനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി. മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ട് പേര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. റാഞ്ചിയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച മാസ്‌ക് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ജവാനെ മര്‍ദ്ദിക്കുകയായിരുന്നു. മാസ്‌ക് ധരിക്കാത്തതിന് ജനറല്‍ ഡ്യൂട്ടി സൈനികന്‍ പവന്‍കുമാര്‍ യാദവിനാണ് മര്‍ദ്ദനമേറ്റത്. സംഭവം പുറത്തറിഞ്ഞതോടെ വിവാദമായി. തുടര്‍ന്നാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3jFPm1B
via IFTTT
No comments:
Post a Comment