ഓവല്‍: ഇന്ത്യക്കെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 99 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 290 റണ്‍സിന് മറുപടിയായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയിലാണ്. 20 റണ്‍സോടെ രോഹിത് ശര്‍മയും 22 റണ്‍സുമായി കെ എല്‍ രാഹുലും ക്രീസില്‍. 10 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്കിനിയും 56 റണ്‍സ് കൂടി വേണം.
ഇംഗ്ലണ്ടിനായി തകര്‍ത്തടിച്ച് വോക്സ്
വാലറ്റത്ത് ഇന്ത്യക്കായി തകര്‍ത്തടിച്ച ഷര്‍ദ്ദുല്‍ ഠാക്കൂറിനെപ്പോലെ ക്രിസ് വോക്സ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് ഇംഗ്ലണ്ടിന് മികച്ച ലീഡ് ഉറപ്പിച്ചത്. 60 പന്തില്‍ 50 റണ്‍സെടുത്ത ക്രിസ് വോക്സും 81 റണ്‍സെടുത്ത ഓലി പോപ്പും മധ്യനിരയില്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കിയ മൊയീന്‍ അലിയും(35), ജോണി ബെയര്‍സ്റ്റോയും(37) ചേര്‍ന്നാണ് മൂന്നാം ദിനം ഇംഗ്ലണ്ടിനെ 290ല്‍ എത്തിച്ചത്. 62 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായി പതറിയ ഇംഗ്ലണ്ടിനെ പോപ്പ്-ബെയര്‍സ്റ്റോ സഖ്യം ആറാം വിക്കറ്റില്‍ 89 റണ്‍സടിച്ച് കരകയറ്റുകയായിരുന്നു.
Woakesy ❤️
— England Cricket (@englandcricket) September 3, 2021
Scorecard/Clips: https://t.co/Kh5KyTSOMS
🏴 #ENGvIND 🇮🇳 pic.twitter.com/hccZaDylTA
ബെയര്‍സ്റ്റോ മടങ്ങിയശേഷം മൊയീന്‍ അലിയെയും ക്രിസ് വോക്സിനെയും കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന പോപ്പ് ഇംഗ്ലണ്ടിനെ 250ല്‍ എത്തിച്ചാണ് മടങ്ങിയത്. പോപ്പ് മടങ്ങിയശേഷം തകര്‍ത്തടിച്ച വോക്സ് ഇംഗ്ലണ്ടിന്‍റെ ലീഡ് 100ന് അടുത്തെത്തിച്ചു. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ വോക്സ് റണ്ണൗട്ടയാതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്.
A very impressive innings comes to an end.
— England Cricket (@englandcricket) September 3, 2021
Scorecard/Clips: https://t.co/Kh5KyTSOMS
🏴 #ENGvIND 🇮🇳 pic.twitter.com/QACL9hKLU5
കരുതലോടെ രോഹിത്തും രാഹുലും
രണ്ടാം ഇന്നിംഗ്സില്‍ കരുതലോടെയാണ് രാഹുലും രോഹിത്തും തുടങ്ങിയത്. വിക്കറ്റ് കളയാതെ ഇംഗ്ലണ്ടിന്‍റെ ലീഡ് പരമാവധി കുറക്കാനാണ് ഇരുവരും ശ്രമിച്ചത്. ബാറ്റിംഗിന് അനുകൂലമായി തുടങ്ങിയ പിച്ചില്‍ ഇംഗ്ലീഷ് ബൗളര്‍മാരില്‍ നിന്ന് കാര്യമായ വെല്ലുവിളികളുയരാതിരുന്നതോടെ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ മൂന്നാം ദിനം റണ്‍സിലെത്തിച്ചു. ആന്‍ഡേഴ്സന്‍റെ പന്തില്‍ റോറി ബേണ്‍സ് രോഹിത് ശര്‍മയെ കൈവിട്ടത് ഇന്ത്യക്ക് അനുഗ്രഹമാകുകയും ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3jHcPiQ
via IFTTT
No comments:
Post a Comment