ആലപ്പുഴ: ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർ ചേർന്ന് യുവാവിന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം കാഞ്ഞൂർ അമ്പലത്തിന് സമീപം വച്ചാണ് ഫോൺ ചെയ്തുകൊണ്ട് നിന്ന യുവാവിന്റെ രണ്ടര പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. കായംകുളം പുത്തൻപുരയിൽ വടക്കതിൽ നിധീഷ് (28) ന്റെ മാലയാണ് നഷ്ടപ്പെട്ടത്.
നിധീഷ് ഹരിപ്പാട് നിന്ന് കായംകുളത്തേക്ക് വരുന്ന വഴിയിൽ ഫോൺ ചെയ്യുന്നതിനായി ബൈക്ക് നിർത്തി. ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കവെ എതിർവശത്തുനിന്ന് ബൈക്കിൽ വന്ന രണ്ടുപേർ നിധീഷിന്റെ അടത്തുവരികയും പുറകിൽ ഇരുന്ന ആൾ മാല പൊട്ടിക്കുകയും ചെയ്തു. തുടർന്ന് ഇവർ വേഗത്തിൽ ബൈക്കുമായി കടന്നുകളഞ്ഞു. രണ്ടുപേരും ഹെൽമെറ്റും മാസ്കും ധരിച്ചിരുന്നതിനാൽ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞിച്ചില്ല.
from Asianet News https://ift.tt/3gRXz0T
via IFTTT
No comments:
Post a Comment