കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം. കുട്ടിക്ക് നിപ ആയിരുന്നു എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ട് റിപ്പോര്‍ട്ട് കൂടി വരണം. അവ ഇന്ന് കിട്ടിയേക്കും. കുട്ടിയുടെ സമ്പർക്ക ബാധിതരെ കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രിയും ദില്ലിയില്‍ നിന്നുള്ള വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും.
നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പുണെയില്‍ നടത്തിയ ആദ്യ സ്രവ പരിശോധനാഫലത്തില്‍ കുട്ടി നിപ പോസിറ്റീവാണ്. ഇനി രണ്ട് പരിശോധനാഫലം കൂടി വരാനുണ്ട്. അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. കൊവിഡ് ക്വാറന്‍റീനില്‍ ആയിരുന്നതിനാല്‍ അധികം സമ്പര്‍ക്കമില്ല. പരിശോധനകളുടെ അന്തിമ ഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.
Also Read: കേരളത്തിൽ വീണ്ടും നിപ? അറിയാം ലക്ഷണങ്ങള്‍ എന്ത്, എങ്ങനെ, ചികിത്സ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3kXN7pE
via IFTTT
No comments:
Post a Comment