കൊല്ലം: മൈനാഗപ്പള്ളിയിൽ പതിനൊന്നു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം മൈനാഗപ്പള്ളി ഇളയപ്പക്കുറ്റിയിൽ റഷീദാണ് അറസ്റ്റിലായത്. മദ്യപാനിയായ റഷീദ് മകനായ 11 വയസുകാരൻ അൽത്താഫിനെ മർദ്ദിക്കുന്നത് സ്ഥിരം സംഭവമായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ റഷീദ് മകനെ ആക്രമിച്ചു. മർദ്ദനത്തിൽ മകന് ഗുരുതരമായി പരിക്കേറ്റു. മാതാവ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ശാസ്താം കോട്ട പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ശാസ്താം കോട്ട മുൻസിഫൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2WSMvtm
via IFTTT
No comments:
Post a Comment