Saturday, August 14, 2021

വിവാഹവീട്ടിലെ മര്‍ദ്ദനം; 16 വര്‍ഷത്തിന് ശേഷം പ്രതികാരം, സിആര്‍പിഎഫ് ജവാനെ സര്‍വ്വീസില്‍ നീക്കി

വിവാഹവീട്ടിലെ ചോറിൽ മൊട്ടുസൂചി കണ്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയുണ്ടായ മര്‍ദ്ദനത്തിന് 16 വര്‍ഷത്തിന് ശേഷം പ്രതികാരം ചെയ്ത യുവാക്കളിലെ സിആര്‍പിഎഫ് ജവാനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി. 46 കാരനായ കൊല്ലം ഇളമ്പള്ളൂർ കൊറ്റങ്കര വിഷ്ണു ഭവനം വേണുകുമാറിനെയാണ് നാലുപേര്‍ ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം മര്‍ദ്ദിച്ചത്. പന്തളം മങ്ങാരം അരുൺ ഭവനം അരുണ്‍, ആനക്കുഴി അരുൺ ഭവനം സുനിൽ, അശ്വതി നിവാസ് സൂരജ്,  മുടിയൂർക്കോണം പുത്തൻവീട്ടിൽ കിഴക്കതിൽ പ്രകാശ് എന്നിവര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദിച്ചത്. ഇതില്‍ അരുണ്‍  സിആര്‍പിഎഫ് ജവാനാണ്. ഇയാളെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തതതായുള്ള അറിയിപ്പ് പൊലീസിന് ലഭിച്ചു. ജമ്മുകശ്മീർ ബാരാമുള്ള 53–ാം ബറ്റാലിയൻ മേധാവി നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ അരുണിനെതിരെ 2019ൽ പത്തനംതിട്ട പൊലീസിൽ മറ്റൊരു കേസും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അരുണിനെ സർവീസിൽ നിന്നു നീക്കം ചെയ്തത്. തഴക്കരയിലെ ബന്ധുവീട്ടിലെത്തി തഴക്കര ആശാഭവനം അനുവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടയിലാണ് വേണുകുമാറിനെ സംഘം തട്ടിക്കൊണ്ട് പോയത്. ഡിസംബര്‍ 14നായിരുന്നു ഇത്.  പതിനാറുവര്‍ഷം മുന്‍പ് സുനിലിനെ മര്‍ദ്ദിച്ചവരുടെ ഒപ്പം വേണുവുമുണ്ടായിരുന്നെന്ന് ആരോപിച്ചാണ് സംഘം വേണുവിനെ മര്‍ദ്ദിച്ചത്. ക്രൂരമര്‍ദ്ദനത്തിന് ശേഷം ഇയാളെ ആളൊഴിഞ്ഞ റബര്‍തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസില്‍ അരുണ് പ്രതിയായത് മാവേലിക്കര പൊലീസ് സിആര്‍പിഎഫിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല അന്വേഷണം നടത്തി അരുണിനെ സര്‍വ്വീസില്‍ നിന്ന് നീക്കിയത്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/2VYvCgz
via IFTTT

വിജയ് മല്യയുടെ കി​ങ്ഫി​ഷ​ർ ഹൗ​സ് ഒന്‍പതാമത്തെ ലേലത്തില്‍ വിറ്റുപോയി

മും​ബൈ: വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​യു​ടെ കി​ങ്ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ആ​സ്ഥാ​ന മ​ന്ദി​രം മും​ബൈ​യി​ലെ കി​ങ്ഫി​ഷ​ർ ഹൗ​സ് 52.25 കോ​ടി രൂ​പ​യ്ക്ക് വി​റ്റു. ഹൈ​ദ​രാ​ബാ​ദി​ലെ സാ​റ്റ​ണ്‍ റി​യ​ൽ​ട്ടേ​ഴ്സാ​ണ് കെ​ട്ടി​ടം ലേ​ല​ത്തി​ൽ വാ​ങ്ങി​യ​ത്.  സാ​ന്താ​ക്രൂ​സി​ലെ ഛത്ര​പ​തി ശി​വ​ജി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം 17,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഈ ​കെ​ട്ടി​ടം 2016ൽ 150 ​കോ​ടി രൂ​പ​യ്ക്കാ​ണ് ആ​ദ്യം ഡെ​ബി​റ്റ് റി​ക്ക​വ​റി ട്രി​ബ്യൂ​ണ​ൽ വി​ല്പ​ന​യ്ക്കു ശ്ര​മം ന​ട​ത്തി​യ​ത്.  പി​ന്നീ​ട് 135 കോ​ടി, 115 കോ​ടി രൂ​പ​യ്ക്കും ലേ​ലം ചെ​യ്തെ​ങ്കി​ലും ഏ​റ്റെ​ടു​ക്കാ​ൻ ആ​രു​മെ​ത്തി​യി​രു​ന്നി​ല്ല.  9,000 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പു ന​ട​ത്തി​യാ​ണ് വി​ജ​യ് മ​ല്യ രാ​ജ്യം വി​ട്ട​ത്. മല്യയുടെ പലസ്വത്തുക്കളും പിന്നീട് കണ്ടുകെട്ടിയിരുന്നു. ഇവ വില്‍ക്കാനുള്ള ശ്രമത്തിലാണ് വിവിധ ഏജന്‍സികള്‍. കഴിഞ്ഞ മാസം  വിജയ് മല്യയെ പാപ്പരായി യുകെയിലെ കോടതി പ്രഖ്യാപിച്ചിരുന്നു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മദ്യവ്യാപാരരംഗത്തെ പ്രധാനികളിലൊരാളായിരുന്നും 65കാരനായ വിജയ് മല്യ. തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിന് എതിരെ മല്യ സമർപ്പിച്ച എല്ലാ കേസുകളും പരാജയപ്പെട്ടെന്നാണ് നേരത്തെ ഇഡി വ്യക്തമാക്കിയിരുന്നത്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3simqiC
via IFTTT

ബ്രൂണോയ്‌ക്ക് ഹാട്രിക്, യുണൈറ്റഡിന്‍റെ ഗോളടിമേളം; പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് ജയത്തുടക്കം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് ജയത്തുടക്കം. അലക്സ് ഫെർഗ്യൂസൻ യുഗത്തിന് ശേഷം ആദ്യ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന യുണൈറ്റഡ് ആഘോഷത്തോടെ തുടങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ച് ഗോളിന് ലീഡ്സ് യുണൈറ്റഡിനെ തകർത്തു. ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക് സ്വന്തമാക്കി. നിറഞ്ഞു കളിച്ച പോൾ പോഗ്ബയാണ് നാല് ഗോളിനും വഴിയൊരുക്കിയത്.  ക്രിസ്റ്റൽ പാലസിനെ തകർത്ത് ചെൽസിയും തുടങ്ങി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. നോർവിച്ച് സിറ്റിക്കെതിരെ ലിവർപൂൾ തകർപ്പൻ ജയം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിന്‍റേയും ജയം. ഇന്ന് മാഞ്ചസ്റ്റർ സിറ്റി, ടോട്ടനത്തെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.00 മണിക്കാണ് മത്സരം.  ലോർഡ്സില്‍ ജോ റൂട്ട് ക്ലാസ്, ഒടുവില്‍ തിരിച്ചെത്തി ഇന്ത്യ; മൂന്നാം ദിനത്തിന് ആവേശാന്ത്യം കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3m0ohHX
via IFTTT

75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം; നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് മോദി

ദില്ലി: 75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെയന്ന് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ സ്വാതന്ത്ര്യസമര പോരാളികളെയും സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച മോദി, ആധുനിക അടിസ്ഥാന സൌകര്യവികസനം ഉറപ്പാക്കുമെന്നും പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസന പദ്ധതികള്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തവണ ഒളിമ്പ്യന്മാർ എല്ലാവരുടെ ഹൃദയം കീഴടക്കി. തലമുറകൾ ഇത് ഓർക്കുമെന്നും മോദി പറഞ്ഞു. ധീരമായാണ് രാജ്യം കൊവിഡിനെതിരെ പോരാടിയത്. ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്സിനേഷന്‍ പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ആളുകളിലേക്ക് വാക്സിൻ എത്തി. കൊവിൻ പോർടൽ ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. കൊവിഡ് കാലത്ത് 80 കോടി ആളുകളിലേക്ക് റേഷൻ എത്തിച്ചു. രോഗവ്യാപനം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. എന്നാല്‍, വലിയ പരിശ്രമത്തിലും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയാതെപോയി. കൊവിഡ് വലിയ വെല്ലുവിളിയായിരുന്നു. എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന വികസനമാണ് ലക്ഷ്യം. കഠിനാദ്ധ്വാനത്തിലൂടെ മാത്രമെ ലക്ഷ്യം കൈവരിക്കാനാകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേട്ടങ്ങൾക്കായി ഒരുപാട് കാലം കാത്തിരിക്കാനാകില്ല. ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തിൽ എത്തിച്ചേരണം. 4.5 കോടി കുടുംബങ്ങൾക്ക് 2 വർഷത്തിനുള്ളിൽ പൈപ്പ് വഴിയുള്ള ശുദ്ധജലം ഉറപ്പാക്കായി. രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും സഹായം എത്തിക്കാൻ സാധിച്ചു. എല്ലാവർക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ മികച്ച ചികിത്സ ഇപ്പോൾ ലഭിക്കുന്നു. ആശുപത്രികളിൽ ഓക്സിജൻ പ്ളാന്റുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിൽ ഒബിസി സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഒബിസി ക്വാട്ട നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുകയാണ്. വികസന യാത്രയിൽ എല്ലാവരെയും ഒരുപോലെ കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഗ്രാമങ്ങളെ വികസനത്തിന്‍റെ പാതയിലേക്ക് ഉയർത്തുകയാണ്. രാജ്യത്ത് ചെറുകിട കർഷകരാണ് അധികവും. ഈ കർഷകരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചെറുകിട കർഷകർക്കായി 1.5 ലക്ഷം കോടി രൂപയുടെ പദ്ധതി ഒരുക്കി. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് സഹായം എത്തിക്കുമെന്നും കാർഷിക മേഖലയിലെ പരിഷ്കരണമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/37ISz9N
via IFTTT

'ബ്രോ ഡാഡി'ക്കായി ഗാനം ഒരുക്കാൻ വിനീതും ദീപക് ദേവും; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് പൃഥ്വി ഇപ്പോൾ. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.  ബ്രോ ഡാഡിയുടെ ഗാനം ഒരുക്കാൻ വിനീത് ശ്രീനിവാസനും ദീപക് ദേവും എത്തിയിരിക്കുകയാണെന്നും സോം​ഗ് റെക്കോർഡിങ്ങ് പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു. ഒപ്പം ഇരുവരുടെയും ചിത്രം അദ്ദേഹം പങ്കുവെച്ചു. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. ഇവരെ കൂടാതെ  മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. View this post on Instagram A post shared by Prithviraj Sukumaran (@therealprithvi) കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3sjrALn
via IFTTT

കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷം;സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയ‍ർത്തും

ദില്ലി: കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷം. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയ‍ർത്തും. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ സിപിഎമ്മും ആഘോഷങ്ങൾ സംഘടിപ്പിക്കും. ദില്ലിയിലെ പാര്‍ടി ആസ്ഥാനത്ത് സീതാറാം യെച്ചൂരി ദേശീയ പതാക ഉയര്‍ത്തും. തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ എ വിജയരാഘവൻ ദേശീയ പതാക ഉയർത്തും. ഇതാദ്യമായാണ് സിപിഎം പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്നത്. ബംഗാൾ ഘടകത്തിന്‍റെ നിർദ്ദേശം അംഗീകരിച്ച് കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ സിപിഎം തീരുമാനിച്ചത്. പൂർണ്ണസ്വരാജ് നടപ്പായില്ലെന്ന നിലപാടിൽ ഇതുവരെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സിപിഎം. രാജ്യത്ത് നരേന്ദ്രമോദിയുടെ ഭരണത്തിൽ ആർഎസ്എസ് മേധാവിത്വം അടിച്ചേൽപ്പിക്കുകയും പാർട്ടിയുടെ ആദ്യകാല നേതാക്കളുടെയടക്കം സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തെ വിസ്മരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ ഈ തീരുമാനം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3g45mYY
via IFTTT

ഒരുമിച്ച് മദ്യപിച്ചു, പിന്നാലെ തർക്കം: ഒടുവിൽ സുഹൃത്തുക്കളെ തലക്കടിച്ച് കൊലപ്പെടുത്തി യുവാവ് കീഴടങ്ങി

തിരുവനന്തപുരം: ഒരുമിച്ച് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ തല്ലിക്കൊന്ന് യുവാവ് പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിലാണ് സംഭവം. പക്രു എന്നു വിളിക്കുന്ന സജീഷ്, സന്തോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ വീട്ടിന് സമീപത്ത് വെച്ചാണ് മദ്യപിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന അരുൺ രാജ് എന്നയാളാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കമ്പി കൊണ്ട് തലക്കടിച്ചാണ് കൃത്യം നിർവഹിച്ചത്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസിൽ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുൺ രാജ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

from Asianet News https://ift.tt/2VWuslF
via IFTTT

ജി സുധാകരനെതിരായ ആരിഫിന്‍റെ പരാതിയിൽ ഉലഞ്ഞ് സിപിഎം; എംപിയുടെ നീക്കത്തിൽ നേതൃത്വത്തിന് അതൃപ്തി

ആലപ്പുഴ: ദേശീയപാത നവീകരണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജി സുധാകരനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ച എ എം ആരിഫ് എംപിയെ വിവാദങ്ങൾ തിരിഞ്ഞു കൊത്തുന്നു. നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ച ആരോപണം വീണ്ടും ഉയർത്തിയതും പാർട്ടിയോട് ആലോചിക്കാത്തതും ആരിഫിന് തിരിച്ചടിയായി. അതേസമയം, റോഡ് പുനർനിർമ്മിച്ചതിൽ വീഴ്ചയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ന്യായീകരിക്കുമ്പോൾ സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് കളം ഒരുങ്ങുമെന്നാണ് സൂചന. പാർട്ടി അന്വേഷണത്തിൽ തന്നെ അടിമുടി പ്രതിരോധത്തിലായ ജി സുധാകരനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കാനുള്ള, എ എം ആരിഫിന്‍റെയും കൂട്ടരുടെയും നീക്കമാണ് പാളിയത്. പാർട്ടി എംപി തന്നെ പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തങ്ങളിൽ അഴിമതി ആരോപണം കൊണ്ടുവന്നത് പ്രതിപക്ഷത്തിന് വീണ് കിട്ടിയ ആയുധമായി. ആരിഫ് തന്‍റെ പാർട്ടി ഘടകമായ ജില്ലാ കമ്മിറ്റിയിൽ പോലും ആലോചിക്കാതെയാണ് മന്ത്രി മുഹമ്മദ് റിയാസിന് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇക്കാര്യങ്ങളിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മാത്രമല്ല, ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ആരിഫിന്‍റെ തന്നെ പരാതിയിൽ അരൂർ - ചേർത്തല പാതയിലെ അശാസ്ത്രീയത സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു. അതെല്ലാം മറച്ചുവെച്ചാണ് ആരിഫ് പുതിയ അന്വേഷണം ആവശ്യപ്പെട്ടത്. അന്നത്തെ അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതും ആരിഫിന് കൂടുതൽ തിരിച്ചടിയായി. അതേസമയം, ദേശീയപാത പുനർ നിർമ്മാണത്തിൽ വീഴ്ചയില്ലെന്ന് സമർത്ഥിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടത്തുന്നത് വിചിത്ര വാദമാണ്. ഫണ്ട് കുറഞ്ഞതിനാൽ നിർമ്മാണസാമഗ്രികൾ ഉപയോഗിക്കുന്നതിൽ കുറവ് വരുത്തി എന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. നിർമ്മാണത്തിന്‍റെ പല ഘട്ടങ്ങളിൽ വാക്കാലുള്ള നിർദ്ദേശം ഉന്നതങ്ങളിൽ നിന്ന് ലഭിച്ചതുകൊണ്ടാണ് ആ രീതിയിൽ നിർമാണം പൂർത്തിയാക്കിയത്. അങ്ങനെ പോകുന്നു വെള്ളപൂശൽ റിപ്പോർട്ട്. എന്തായാലും പൊതുമരാമത്ത് വകുപ്പിന്‍റെ നിർമ്മാണങ്ങളെ ആകെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്ന സാഹചര്യം വന്നതോടെ, വിജിലൻസ് അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ശുപാർശ നൽകുമെന്നാണ് സൂചന. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3m2SB4y
via IFTTT

ഭാര്യയെ ഭീഷണിപ്പെടുത്താനായി ശരീരത്തില്‍ സ്ഫോടകവസ്തു കെട്ടിവച്ചു തീകൊളുത്തി; 40കാരന്‍ ചിന്നിച്ചിതറി

പിണങ്ങി താമസിച്ചിരുന്ന ഭാര്യയെയും മക്കളേയും അപകടപ്പെടുത്താനായി ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ചെത്തിയ യുവാവ് മരിച്ചു. ദേഹത്തുകെട്ടിവച്ച സ്ഫോടകവസ്തുവിന് തീ കൊളുത്തിയ ശേഷം ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ഇളമ്പ സ്വദേശി മുരളീധരനാണ് മരിച്ചത് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരൻ  മദ്യപിച്ച് വീട്ടിലെത്തി. വീടിനടുത്ത റബ്ബർ തോട്ടത്തിൽ വന്ന് വെടിമരുന്ന് കത്തിച്ച ശേഷം വീട്ടിലേക്ക് ഓടി കയറാൻ ശ്രമിക്കുകയായിരുന്നു. വീടിന്‍റെ മുറ്റത്ത് എത്തും മുമ്പ് സ്ഫോടനം നടന്നു. മുരളീധരൻ തെറിച്ച് വീണ് അപ്പോൾ തന്നെ മരിച്ചു.  മുരളീധരന്‍റെ ഭാര്യയും കുട്ടിയും തൊട്ടുമാറി തന്നെ ഉണ്ടായിരുന്നുവെങ്കിലും  ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. ഭാര്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.  ഇയാള്‍ എഴ് മാസമായി ഭാര്യയുമായി പിണക്കത്തിലാണ്. വാമനപുരം പെയ്ക മുക്കിൽ ക്വാറി തൊഴിലാളിയാണ്. പൊട്ടിത്തെറി ശബ്ദം രണ്ട് കിലോമീറ്റര്‍ അകലെ പോലും കേട്ടത് നാട്ടുകാരേയും ഭീതിയിലാക്കി. ജോലി ചെയ്തിരുന്ന പാറമടയില്‍ നിന്നാകാം ഇയാള്‍ക്ക് സ്ഫോടകവസ്തു ലഭിച്ചതെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഇയാളുടെ ശരീരം ചിന്നിച്ചിതറി. തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന ഭാര്യയും മക്കളം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

from Asianet News https://ift.tt/3iOE7Di
via IFTTT

ഇന്ന് 75–ാം സ്വാതന്ത്ര്യ ദിനം; ആഘോഷം കനത്ത സുരക്ഷയിൽ

ദില്ലി: രാജ്യം ഇന്ന് 75-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാവിലെ ഏഴരക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയര്‍ത്തും. അമൃത് മഹോത്സവ് എന്ന പേരിൽ ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാര‍് നിശ്ചയിച്ചിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങളെയും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ ആദ്യമായി പതാക ഉയര്‍ത്തുമ്പോൾ സൈനിക ഹെലികോപ്റ്ററുകളിൽ നിന്നുള്ള പുഷ്പ വൃഷ്ടിയും ചെങ്കോട്ടയിൽ നടക്കും. സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കായി കനത്ത സുരക്ഷ വലയത്തിലാണ് ദില്ലിയും തൊട്ടടുത്ത നഗരങ്ങളും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/37IKXnJ
via IFTTT

കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷം;സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയ‍ർത്തും

ദില്ലി: കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷം. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയ‍ർത്തും. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ സിപിഎമ്മും ആഘോഷങ്ങൾ സംഘടിപ്പിക്കും. ദില്ലിയിലെ പാര്‍ടി ആസ്ഥാനത്ത് സീതാറാം യെച്ചൂരി ദേശീയ പതാക ഉയര്‍ത്തും. തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ എ വിജയരാഘവൻ ദേശീയ പതാക ഉയർത്തും. ഇതാദ്യമായാണ് സിപിഎം പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്നത്. ബംഗാൾ ഘടകത്തിന്‍റെ നിർദ്ദേശം അംഗീകരിച്ച് കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ സിപിഎം തീരുമാനിച്ചത്. പൂർണ്ണസ്വരാജ് നടപ്പായില്ലെന്ന നിലപാടിൽ ഇതുവരെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സിപിഎം. രാജ്യത്ത് നരേന്ദ്രമോദിയുടെ ഭരണത്തിൽ ആർഎസ്എസ് മേധാവിത്വം അടിച്ചേൽപ്പിക്കുകയും പാർട്ടിയുടെ ആദ്യകാല നേതാക്കളുടെയടക്കം സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തെ വിസ്മരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ ഈ തീരുമാനം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3yT7xpC
via IFTTT

കുട്ടിക്കൊപ്പം ആശുപത്രിയിലെത്തിയ ഭാര്യയോട് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; ഡോക്ടറെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

കുട്ടിക്കൊപ്പം ആശുപത്രിയിലെത്തിയ ഭാര്യയോട് ഡോക്ടർ സംസാരിച്ചത് ഇഷ്ടപ്പെടാതെ ഡോക്ടറെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ആലുവ പൂക്കാട്ടുപടിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ജീസൺ ജോണിയാണ് ഓ​ഗസ്റ്റ് മൂന്നിന് ആക്രമിക്കപ്പെട്ടത്. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീറിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.  ഡോക്ടർക്കെതിരായ അതിക്രമത്തിൽ ഐഎംഎ അടക്കമുള്ള വിവിധ സംഘടനകളിൽ നിന്ന് പ്രതിഷേധം ശക്തമായതിന് പിന്നാലെ ഇന്നലെ രാത്രി ഇയാൾ കീഴടങ്ങുകയായിരുന്നു. ഇന്ന് കബീറിനെ കോടതിയിൽ ഹാജരാക്കും. ഭാര്യയ്ക്കും ഒമ്പതുവയസുള്ള കുട്ടിയുമായി ആശുപത്രിയിൽ എത്തിയ ഇയാൾ ഭാര്യയെ ഡോക്ടർ പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. കൊവി‍ഡ് ബാധിതയായിരുന്ന ഭാര്യ തഖ്ദീസ് ആശുപത്രിയിലെത്തുമ്പോള് കൊവിഡ് നെ​ഗറ്റീവായിരുന്നുവെന്നാണ് ഇയാളുടെ വാദം. പനിയും വയറുവേദനയും ഉണ്ടായിരുന്ന കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.  വനിതാ നഴ്സുമാർ അടക്കം നോക്കി നിക്കുമ്പോഴായിരുന്നു മർദ്ദനം. ആശുപത്രി സംരക്ഷണ നിയമപ്രകാരവും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വിദേശത്തായിരുന്ന പ്രതി രണ്ടാഴ്ച മുൻപാണ് അവധിക്കെത്തിയത്. അതേസമയം ഡോക്ടർക്കെതിരെ പ്രതിയുടെ ഭാര്യയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലെയും കൊവിഡ് വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തി ഡോക്ടർമാർ സമരത്തിനിറങ്ങുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

from Asianet News https://ift.tt/2VVD8ZA
via IFTTT

സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അധ്യാപകന്‍റെ ആത്മഹത്യ; പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഇന്ന്

മലപ്പുറം: സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ ഇന്ന് പ്രതികളുടെ അറസ്റ്റുണ്ടായേക്കും. മലപ്പുറം വേങ്ങര സ്വദേശിയായ അധ്യാപകൻ സുരേഷ് ചാലിയത്തിനെ മർദ്ദിച്ച കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് വേങ്ങര പൊലീസ് കേസെടുത്തിട്ടുള്ളത്.അന്വേഷണ ഉദ്യോഗസ്ഥനായ സ്റ്റേഷൻ ഹൗസ് ഓഫീസർ മറ്റൊരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് കർണ്ണാടകയിലായതിനാൽ ഇന്നലെ കേസിൽ കാര്യമായ തുടർനടപടികൾ ഉണ്ടായിരുന്നില്ല. ആക്രമിച്ചവരെല്ലാം തന്നെ പരിസരവാസികളായതിനാൽ എല്ലാവരേയും ഇതിനകം തന്നെ പൊലീസിന് മനസിലായിട്ടുണ്ട്. മർദ്ദിച്ചതിന് അയൽവാസികളായ ചിലർ ദൃക്സാക്ഷികളുമാണ്. മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിൽ ഇന്നലെയാണ് സിനിമാ- നാടകപ്രവർത്തകനും ചിത്രകാരനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് വീട്ടിൽ തൂങ്ങി മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് സംസ്ക്കരിക്കും.  പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്കാരികക്കൂട്ടായ്മയായ 'രശ്മി'യുടെ സജീവപ്രവർത്തകനുമായിരുന്നു സുരേഷ്. ഒരു സ്ത്രീയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് ഒരു സംഘമാളുകൾ രണ്ട് ദിവസം മുമ്പ് സുരേഷിനെ ആക്രമിച്ചത്. സുരേഷിന്‍റെ സുഹൃത്തായിരുന്നു ഈ സ്ത്രീ. സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നിൽ വച്ച് അക്രമിസംഘം സുരേഷിനെ മർദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. അക്രമിസംഘം അസഭ്യവർഷവും സുരേഷിന് നേരെ നടത്തിയെന്നാണ് വിവരം. സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ് എന്നാണ് കൂട്ടുകാർ അടക്കമുള്ളവർ പറയുന്നത്. ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിൽ സുരേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/2Uh3Smn
via IFTTT

'കര്‍ണാടക സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു'; സ്വാതന്ത്ര്യ ദിനത്തില്‍ മഞ്ചേശ്വരം എംഎല്‍എയുടെ ഉപവാസം

കാസര്‍കോട്: കൊവിഡ് നിയന്ത്രണത്തിന്‍റെ പേരിൽ കർണാടക സർക്കാർ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് എംഎൽഎയുടെ ഉപവാസം. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് ആണ് സ്വാതന്ത്ര ദിനത്തിൽ ഉപവാസമിരിക്കുന്നത്. തലപ്പാടി അതിർത്തിയിൽ രാവിലെ പത്തര മുതലാണ് ഉപവാസ സമരം. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങളുടെ അതിർത്തികളിൽ വാക്‌സിനെടുത്തവരെ കൊവിഡ് ടെസ്റ്റ് കൂടാതെ കടത്തി വിടണമെന്ന കേന്ദ്ര നിർദേശം പോലും കർണാടക നിരാകരിക്കുകയാണെന്നാണ് ആരോപണം. കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളാണ് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. കേരളാതിര്‍ത്തികളിലെ ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനും കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയണമെന്നായിരുന്നു അന്നത്തെ നിര്‍ദേശം. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച അന്തർസംസ്ഥാന യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ നിര്‍ദേശം. യാത്രകാർക്കുള്ള പ്രോട്ടോക്കോൾ ഏകീകരിക്കാൻ ആവശ്യപ്പെട്ട് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തും അയച്ചിരുന്നു.   യാത്രാ നിയന്ത്രണങ്ങൾക്ക് ഏകീകൃത പ്രോട്ടോക്കൾ വേണമെന്നാണ് ടൂറിസം മന്ത്രാലയത്തിന്‍റെ ആവശ്യം. സംസ്ഥാന  സർക്കാരുകളുമായും, ടൂറിസം അസോസിയേഷനുകളിലെ പ്രതിനിധികളുമായും കഴിഞ്ഞ ആഴ്ച ടൂറിസം മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3AMVrPx
via IFTTT

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവം; പഴയ മേല്‍ശാന്തിയുടെ മൊഴിയുമെടുക്കും

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ തിരുവാഭരണത്തിലെ മുത്തുകൾ കാണാതായ സംഭവത്തിൽ പൊലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. മേൽശാന്തിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ മൊഴിയെടുത്തിരുന്നു. പഴയ മേൽശാന്തിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. ഏറ്റുമാനൂർ സിഐക്കാണ് അന്വേഷണച്ചുമതല. വിഗ്രഹത്തിൽ നിത്യവും ചാർത്തുന്ന രുദ്രാക്ഷ മാലയിലെ ഒമ്പത് മുത്തുകളാണ് കാണാതായത്. സംഭവത്തിൽ ദേവസ്വം വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവാഭരണ കമ്മീഷണർ എസ് അജിത് കുമാർ തിങ്കളാഴ്ച ക്ഷേത്രത്തിൽ പരിശോധന നടത്തും. ദേവസ്വം വിജിലൻസ് എസ്പിയും ഉടൻ എത്തും എന്നാണ് സൂചന. അതേസമയം, ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവത്തിൽ ഹൈന്ദവ സംഘടനകൾ തിങ്കളാഴ്ച നാമജപ പ്രതിഷേധം നടത്തും. സംഭവം ഗുരുതരമെന്ന് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു ക്ഷേത്രസമിതിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്നാണ് ക്ഷേത്രം ഉപദേശകസമിതിയുടെ ആവശ്യം. പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ ദിവസവും ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്ക വ്യത്യാസം കണ്ടെത്തിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/2VSpQNd
via IFTTT

രാത്രിയില്‍ വീഡിയോ കോള്‍, ചുംബന സ്മൈലികള്‍; അധ്യാപകനെതിരെ വിദ്യാര്‍ത്ഥികളുടെ പരാതി

തിരുവനന്തപുരം: രാത്രിസമയങ്ങളിൽ ഫോണിലൂടെ ശല്യം ചെയ്തെന്നും ലൈംഗികചുവയോടെ പെരുമാറിയെന്നും ആരോപിച്ച് അധ്യാപകനെതിരെ ഗവർണർക്ക് പരാതി നൽകി വിദ്യാർത്ഥികൾ. തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളജിലെ വിദ്യാർത്ഥികളാണ് രാജ്ഭവനിലെത്തി പരാതി നൽകിയത്. പരാതി നൽകിയ വിദ്യാർത്ഥികളെ മാനേജ്മെന്‍റ്  ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്‍റിലെ അധ്യാപകനും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ ടി അഭിലാഷിനെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി. രാത്രികാലങ്ങളിൽ പെൺകുട്ടികളെ നിരന്തരം വാട്സ് ആപ്പിലൂടെ വീഡിയോ കോൾ ചെയ്യുന്നുവെന്നും ചുംബന സ്മൈലികൾ അയക്കുന്നുവെന്നും അനാവശ്യമായി സംസാരിക്കുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. കോളജിൽ സംഘടിപ്പിച്ച ജന്‍ഡര്‍ സെൻസിറ്റിവിറ്റി ക്ലാസിന് ശേഷമാണ് പരാതിയുമായി കുട്ടികൾ രംഗത്തെത്തിയത്.ആദ്യം രണ്ട് വിദ്യാർത്ഥികളാണ് പരാതിപ്പെട്ടത്. കോളജ് മാനേജ്മെന്‍റിന്‍റെ സമ്മർദ്ദത്തെ തുടർന്ന് ഇവർ രേഖാമൂലം പരാതി നൽകാതെ പിൻവാങ്ങി. പിന്നാലെ ആറ് പേർ പ്രിൻസിപ്പാളിന് പരാതി മെയിലായി അയച്ചു. തുടർനടപടികൾ സ്വീകരിക്കാതെ പ്രിൻസിപ്പാൾ പരാതിക്കാരെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തിയെന്നും പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിട്ടെന്നും ആരോപണമുണ്ട്. എച്ച്ഒഡിമാരടക്കമുള്ള അധ്യാപകർ വിദ്യാർത്ഥികളെ വിളിച്ച് പരാതി പിൻവലിപ്പിക്കാൻ സമ്മർദ്ദവും ചെലുത്തിയെന്നും പരാതിയുണ്ട്. യൂണിയൻ ഭാരവാഹികളടക്കം പരാതിയിൽ നിന്ന് പിൻവാങ്ങാൻ ആവശ്യപ്പെട്ട് കുട്ടികളില്‍ സമ്മർദ്ദം ചെലുത്തി. ചില അധ്യാപകർക്ക് തന്നോടുള്ള വിരോധത്തിന്റെ പേരിലാണ് പരാതിയെന്നും കൈതട്ടിയാണ് കോളുകൾ പോയതെന്നുമാണ് ആരോപണവിധേയനായ അഭിലാഷ് പറയുന്നത്. ആഭ്യന്തര പരാതി പരിഹാര സെല്ലിന് കൃത്യസമയത്ത് പരാതി കൈമാറിയിട്ടുണ്ടെന്നും, സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് കോളെജ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. വിദ്യാർത്ഥികളുടെ പരാതി ഗവർണർ ഡിജിപിക്ക് കൈമാറും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3g3yJdW
via IFTTT

ജാതീയ അധിക്ഷേപം നടത്തിയ കേസ്; നടി മീര മിഥുന്‍ അറസ്റ്റില്‍

ആലപ്പുഴ: തമിഴ് ചലച്ചിത്ര താരം മീരാ മിഥുന്‍ ആലപ്പുഴയിൽ അറസ്റ്റിൽ. ചെന്നൈ ക്രൈംബ്രാഞ്ച് സംഘമാണ് മീരാ മിഥുനെ അറസ്റ്റ് ചെയ്തത്. ജാതീയ അധിക്ഷേപം നടത്തിയെന്നതാണ് നടിക്കെതിരായ  കേസ്. ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് അറസ്റ്റ്. സിനിമ മേഖലയില്‍ പണിയെടുക്കുന്ന ദളിതുകള്‍ അക്രമസ്വഭാവമുള്ളവരാണെന്നും ഇവരെ പുറത്താക്കണമെന്നും സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് വീഡിയോയില്‍ മീര പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ്​ വണ്ണിയരസു നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ് അറസ്റ്റ്. എസ്​‍സി/ എസ്​‍ടി നിയമം ഉൾപ്പെടെ ഏഴ്​ വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിട്ടുള്ളത്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3CP01OL
via IFTTT

കയറ്റുമതി രം​ഗത്ത് ഇന്ത്യൻ കുതിപ്പ്, ജൂലൈ മാസത്തെ കണക്കുകൾ ഇങ്ങനെ

ദില്ലി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത ഉൽപ്പന്ന കയറ്റുമതി ജൂലൈയിൽ 49.85 ശതമാനം വർധിച്ച് 3,543 കോടി ഡോളറിലെത്തി. 2020 ജൂലൈ മാസത്തിലെ കയറ്റുമതി വരുമാനം 2,364 കോടി ഡോളറായിരുന്നു. മുൻ വർഷത്തെക്കാൾ 50 ശതമാനമാണ് വർധന.  ഇറക്കുമതി ചെലവ് 63 ശതമാനം ഉയർന്നു. 4,640 കോടി ഡോളറായാണ് വർധിച്ചത്. രാജ്യത്തിന്റെ വ്യാപാരക്കമ്മി 1097 കോടി ഡോളറാണ്.  എണ്ണ ഇറക്കുമതിയിലും വലിയ വർധന പ്രകടിപ്പിച്ചു. രാജ്യത്തേക്കുളള എണ്ണ ഇറക്കുമതി 97.45 ശതമാനം വർധിച്ച് 1,289 കോടി ഡോളറിന്റേതായി. 2021 ഏപ്രിൽ മുതൽ ജൂലൈ വരെയുളള കാലയളവിലെ കയറ്റുമതി വരുമാനം മുൻ വർഷത്തെ സമാനകാലയളവിനെക്കാൾ 74.50 ശതമാനം ഉയർന്ന് 13,082 കോടി ഡോളറായി. ഇറക്കുമതി 94 ശതമാനം ഉയർന്ന് 17,250 കോടി ഡോളറായി.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/2XjpAaw
via IFTTT

ലോർഡ്സില്‍ ജോ റൂട്ട് ക്ലാസ്, ഒടുവില്‍ തിരിച്ചെത്തി ഇന്ത്യ; മൂന്നാം ദിനത്തിന് ആവേശാന്ത്യം

ലണ്ടന്‍: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 27 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‍സ് ലീഡ്. ഇന്ത്യയുടെ 364 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്‍റെ ക്ലാസ് ഇന്നിംഗ്‍സില്‍ 128 ഓവറില്‍ 391 റണ്‍സെടുത്തു. റൂട്ട് 180 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇശാന്ത് ശർമ്മ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ട് ദിവസമാണ് ഇനി പോരാട്ടം അവശേഷിക്കുന്നത്.   ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം കളി തുടങ്ങിയത്. 48 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും ആറ് റണ്‍സോടെ ജോണി ബെയര്‍സ്റ്റോയുമായിരുന്നു ക്രീസില്‍. ഓപ്പണര്‍മാരായ റോറി ബേണ്‍സിന്‍റെയും ഡൊമനിക് സിബ്ലിയുടെയും മൂന്നാമന്‍ ഹസീബ് ഹമീദിന്‍റെയും വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് രണ്ടാം ദിനം നഷ്ടമായിരുന്നു.  രണ്ടാം ദിനം സിറാജിന്‍റെ ഇരട്ട വെടി  ഇംഗ്ലീഷ് ഓപ്പണര്‍മാർ സിറാജിന് മുന്നില്‍ അടിയറവുപറയുകയായിരുന്നു. സ്കോര്‍ 23 റണ്‍സെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. സിബ്ലിയെ(11) രാഹുലിന്‍റെ കൈകളിലെത്തിച്ച് സിറാജ് ആദ്യ ബ്രേക്ക് ത്രൂ ഇന്ത്യക്ക് സമ്മാനിച്ചു. അടുത്ത പന്തില്‍ ഹസീബ് ഹമീദിനെ(0) ക്ലീന്‍ ബൗള്‍ഡാക്കി സിറാജിന്‍റെ ഇരട്ട പ്രഹരം. ഉറച്ച പ്രതിരോധത്തിന് ശ്രമിച്ച റോറി ബേണ്‍സിനെ(136 പന്തില്‍ 49) വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.   മൂന്നാം ദിനം റൂട്ട് ക്ലിയർ എന്നാല്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിന് വഴി തെളിയിക്കുകയായിരുന്നു മൂന്നാം ദിനം നായകന്‍ ജോ റൂട്ട്. ആദ്യ സെഷനില്‍ ഇരുവരും 97 റണ്‍സ് ചേർത്തു. അർധ സെഞ്ചുറിയുമായി റൂട്ടിന് ഉറച്ച് പിന്തുണ നല്‍കിയ ബെയർസ്റ്റോയെ(57) രണ്ടാം സെഷന്‍ തുടങ്ങിയ ഉടനെ സിറാജ് കോലിയുടെ കൈകളിലെത്തിച്ചതോടെയാണ് ഇന്ത്യക്ക് ശ്വാസം വീണത്.  പിന്നാലെയെത്തിയ ജോസ് ബട്‍ലർ 23 റണ്‍സുമായി ഇശാന്തിന് മുന്നില്‍ ബൌള്‍ഡായെങ്കിലും ഒരറ്റത്ത് നങ്കൂരമിട്ട റൂട്ട് 200 പന്തില്‍ കരിയറിലെ 22-ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. പിന്നാലെ 266 പന്തില്‍ 150 ഉം തികച്ചു. നാലാം തവണയാണ് റൂട്ട് ലോർഡ്സില്‍ 150+ സ്‍കോർ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ മൊയീന്‍ അലിയെ(27) കോലിയുടെ കൈകളില്‍ ഇശാന്ത് എത്തിച്ചു. തൊട്ടടുത്ത പന്തില്‍ സാം കറനെ(0) രോഹിത്തിനും ഇശാന്ത് സമ്മാനിച്ചതോടെ ഇന്ത്യ ഊർജം വീണ്ടെടുത്തു.  ഇന്ത്യയുടെ തിരിച്ചുവരവും ഇംഗ്ലണ്ടിന്‍റെ 'റൂട്ട്' മാർച്ചും ഒന്‍പതാമതായി ക്രീസിലെത്തിയ ഓലീ റോബിന്‍സണെ(6) നിലയുറപ്പിക്കാന്‍ സിറാജ് സമ്മതിച്ചില്ല. വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. എങ്കിലും പതറാതെ റൂട്ട് ഇംഗ്ലണ്ടിനെ ലീഡിലെത്തിച്ചു. അഞ്ച് റണ്‍സെടുത്ത മാർക് വുഡിനെ(5) ജഡേജ റണ്ണൌട്ടാക്കിയപ്പോള്‍ അവസാനക്കാരന്‍ ജയിംസ് ആന്‍ഡേഴ്സണെ(0) ഷമി ബൌള്‍ഡാക്കി. എങ്കിലും 321 പന്തില്‍ 180 റണ്‍സുമായി ജോ റൂട്ട് പുറത്താകാതെ നിന്നു. ഇതോടെ മൂന്നാം ദിനം സ്റ്റംപെടുക്കുകയായിരുന്നു.  കയ്യടി വാങ്ങി രാഹുല്‍, ആന്‍ഡേഴ്സണ്‍ നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ പ്രായം തളർത്താത്ത അഞ്ച് വിക്കറ്റ് പ്രകടവുമായി പേസർ ജയിംസ് ആന്‍ഡേഴ്സണ്‍ വിറപ്പിച്ചിരുന്നു. എന്നാല്‍ ഓപ്പണർമാരായ കെ എല്‍ രാഹുലിന്‍റെയും(129), രോഹിത് ശർമ്മയുടേയും(83) കരുത്തില്‍ ഇന്ത്യ 126.1 ഓവറില്‍ 10 വിക്കറ്റിന് 364 റണ്‍സ് നേടി. നായകന്‍ വിരാട് കോലിയും(42), ഓള്‍റൌണ്ടർ രവീന്ദ്ര ജഡേജയും(40), വിക്കറ്റ് കീപ്പർ റിഷഭ് പന്തും(37) ആണ് മറ്റുയർന്ന സ്‍കോറുകാർ. ബാറ്റിംഗ് മതിലുകളായ പൂജാര(9), രഹാനെ(1) എന്നിവർ നിറംമങ്ങി.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3jZbwLf
via IFTTT

ഹെയ്തിയിലെ ഭൂചലനത്തിൽ 29 മരണം, നിരവധി പേർക്ക് പരിക്ക്, സുനാമി മുന്നറിയിപ്പ്

ഹെയ്തി: ഹെയ്തിയിലുണ്ടായ ഭൂചലനത്തിൽ 29 പേർ മരിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വെ നേരത്തെ അറിയിച്ചിരുന്നു. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 160 കിലോമീറ്റർ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.  സമീപത്തെ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോർട്ട്. ഹെയ്തിയിലെ സ്കൂളുകളും വീടുകളും ഭൂചലനത്തിൽ തകർന്നതായി സാക്ഷികൾ പറഞ്ഞു. തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ പ്രദേശത്തുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസിലെ സൌത്ത് വെസ്റ്റേൺ ടൌണിൽ ശനിയാഴ്ച ഒരു ചടങ്ങ് നടക്കുകയായിരുന്ന ക്രിസ്ത്യൻ പള്ളിയും തകർന്ന കെട്ടിടത്തിൽ ഉൾപ്പെടും. തിരമാല 10 അടിക്ക് മുകളിൽ ഉയർന്നേക്കുമെന്ന് യുഎസ്ജിഎസ് പറഞ്ഞു. 

from Asianet News https://ift.tt/37Id5Hz
via IFTTT

ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫ്രീഡം ടു ലേണ്‍ സ്‌കോളര്‍ഷിപ്പ്

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഫ്രീഡം ടു ലേണ്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. ജെയിന്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് 70% വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. രാജ്യത്തെ പ്രമുഖ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് മറ്റ് ചില യൂണിവേഴ്‌സിറ്റികളോടൊപ്പം ഓണ്‍ലൈന്‍ യുജി, പിജി കോഴ്‌സുകള്‍ ലഭ്യമാക്കാന്‍ യുജിസി ഈയിടെ അനുമതി നല്‍കിയിരുന്നു. ഡാറ്റാ ആന്‍ഡ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂറിറ്റി, ക്ലൗഡ് കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഡിജിറ്റല്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് തുടങ്ങി 72 സ്‌പെഷ്യലൈസേഷനുകളിലായി 2 യുജിയും 7 പിജി കോഴ്‌സുകളുമാണ് യൂണിവേഴ്‌സിറ്റി ആരംഭിച്ചിരിക്കുന്നത്. ജെയിന്‍ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ മിക്കവയും ആഗോള പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ അംഗീകാരമുള്ളതാണ്. തങ്ങളുടെ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ (എല്‍എംഎസ്) വിദ്യാര്‍ഥികള്‍ക്ക് രസകരവും ജ്ഞാനസമ്പുഷ്ടവുമായ പഠനാനുഭവം പ്രദാനം ചെയ്യാനാണ് ജെയിന്‍ ലക്ഷ്യമിടുത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഫ്രീഡം ടു ലേണ്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിലൂടെ സര്‍വകലാശാലയെന്ന നിലയില്‍ കേരളത്തിലെ കഴിവുറ്റ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയേകുന്നതില്‍ പ്രതിബദ്ധരാണെന്ന് ഡയറക്ടര്‍ ഓഫ് ന്യൂ ഇനീഷ്യേറ്റിവ്‌സ് ടോം ജോസഫ് പറഞ്ഞു. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യവും സാമ്പത്തികമായി താങ്ങാവുന്നതുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്നും ടോം ജോസഫ് വ്യക്തമാക്കി. 3 യൂണിവേഴ്‌സിറ്റികള്‍ അടക്കം 85ലേറെ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ജെയിന്‍ യൂണിവേഴ്‌സിറ്റി നാക് എ പ്ലസ് അക്രെഡിറ്റേഷനുള്ളതും രാജ്യത്തെ 100 പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നുമാണ്. 2018ല്‍ യൂണിവേഴ്‌സിറ്റിക്ക് യുജിസി ഗ്രേഡഡ് ഓട്ടോണമി നല്‍കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 2020 555 നമ്പറില്‍ ബന്ധപ്പെടുകയോwww.online.jainuniversity.ac.inവെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക

from Asianet News https://ift.tt/3yRg3Wi
via IFTTT

ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം; ഒരു ജവാന് പരിക്ക്

ദില്ലി: ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തിൽ ഒരു ജാവന് പരിക്കേറ്റു. ശ്രീനഗറിലെ സനത് നഗർ ഭാഗത്താണ് ആക്രമണമുണ്ടായത്. രാത്രി 8.55 ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റ സിആർപിഎഫ് ജവാനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം സമാനമായ സംഭവം ബാരമുള്ള ജില്ലയിലുമുണ്ടായി. ഭീകരവാദികൾ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചിരുന്നു. സംഭവത്തിൽ ഒരു സിആർപിഎഫ് ജവാനും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിരുന്നു.  

from Asianet News https://ift.tt/3iNvUzC
via IFTTT

വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസ അനുവദിച്ച ശേഷമുള്ള ആദ്യ സംഘം സൗദിയിലെത്തി

റിയാദ്: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച വിദേശ തീർത്ഥാടകരുടെ ഉംറ പുനരാംഭിച്ച ശേഷം വിദേശത്തു നിന്ന് എത്തിയ ആദ്യ ഉംറ സംഘത്തിന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ ഊഷ്‍മള സ്വീകരണം. കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗകാലത്തു വിദേശത്തു നിന്നുള്ള ഉംറ സംഘങ്ങളെ സൗദി വിലക്കിയിരുന്നു.  ഏഴ് മാസം കഴിഞ്ഞു കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഏതാനും രാജ്യങ്ങൾക്ക് ഒഴികെ വിലക്ക് നീക്കുകയും വിദേശികൾ ഉംറയ്‌ക്കായി വരാൻ തുടങ്ങുകയും ചെയ്തിരുന്നു. അപ്പോഴാണ് രണ്ടാം തരംഗം ലോക വ്യാപകമായി വീശിയടിച്ചത്. അതോടെ വീണ്ടും വിലക്ക് വന്നു. അഞ്ചു മാസത്തിന് ശേഷം ഇപ്പോൾ വിലക്ക് നീക്കുകയും  വിദേശികൾക്ക് ഉംറ വിസകൾ അനുവദിക്കുന്നത് കഴിഞ്ഞ ആഴ്ച്ച തുടങ്ങുകയും ചെയ്തു. അതിന് ശേഷമുള്ള ആദ്യ ഉംറ സംഘം ഇന്നലെ നൈജീരിയയിൽ നിന്നാണ് എത്തിയത്.  ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗങ്ങളും ജിദ്ദയിലെ നൈജീരിയൻ കോൺസലും ചേർന്ന് തീർത്ഥാടകരെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കിയാണ് തീർത്ഥാടകരെ സ്വീകരിച്ചതെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗം ഹാനി അൽഉമൈരി പറഞ്ഞു. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് തീർത്ഥാടകർ ബസിൽ മദീനയിലേക്ക് തിരിച്ചു.  മദീനയിൽ ഏതാനും ദിവസം ചെലവഴിച്ചും മദീന സിയാറത്ത് പൂർത്തിയാക്കിയും ഇവർ ഉംറ നിർവഹിക്കാൻ മക്കയിലെത്തും. ഏറ്റവും മികച്ച മാനദണ്ഡങ്ങൾക്കനുസൃതമായി തീർഥാടകർക്കുള്ള താമസ, യാത്രാ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഹാനി അൽഉമൈരി പറഞ്ഞു. എന്നാൽ ഇന്ത്യ ഉൾപ്പടെ എതാനും രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകരുടെ വിലക്ക് തുടരുകയാണ്. കൊവിഡ് വ്യാപനം കുറയാത്തതിനാൽ ഈ രാജ്യങ്ങളുമായുള്ള യാത്രാവിലക്ക് സൗദി നീക്കിയിട്ടില്ല.

from Asianet News https://ift.tt/3yTWpJi
via IFTTT

Friday, August 13, 2021

ഹൈറേഞ്ചിറങ്ങി വരുന്നൂ ഏലയ്ക്ക, സു​ഗന്ധവ്യഞ്ജനങ്ങളുടെ റാണി ഓണക്കിറ്റിലെത്തുന്ന കഥയറിയാം..

ഈ തവണത്തെ ഓണക്കിറ്റിലെ താരം ഏലയ്ക്കയാണ്. 20 ഗ്രാമാണ് ഓണക്കിറ്റിൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി രണ്ട് ലക്ഷം കിലോയോളം ഏലയ്ക്കയാണ് കർഷകരിൽ നിന്നും ശേഖരിക്കുന്നത്. ഇടുക്കിയിൽ നിന്നും നമ്മുടെ വീടുകളിലേയ്ക്ക് എത്തുന്ന ഏലയ്ക്കയുടെ കഥയറിയാം..

from Asianet News https://ift.tt/3st4u5j
via IFTTT

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ഡിസംബർ 18ന്

തിരുവനന്തപുരം: ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2022 ജൂലൈയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 18ന് നടത്തും. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. 01.7.2022-ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ എഴാം ക്ലാസ്സിൽ പഠിക്കുകയോ, എഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 02/07/2009-ന് മുൻപോ 01/01/2011-ന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കില്ല. (അതായത് 01/07/2022-ൽ അഡ്മിഷൻ സമയത്ത് പതിനൊന്നര വയസിനും 13 വയസിനും ഉള്ളിലുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയ ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറവും, വിവരങ്ങളും, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി. വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയ്ക്കും അപേക്ഷാഫോം ലഭിക്കും. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് ഡിമാന്റ് ഡ്രാഫ്റ്റ് 'ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായീ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ടെൽ ഭവൻ, ഡെറാഡൂൺ, ഉത്തർഖണ്ഡ് (ബാങ്ക് കോഡ് 01576)' എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം 'ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തർഖണ്ഡ്-248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭ്യമാണ്. കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് ഒക്‌ടോബർ 30 മുൻപ് ലഭിക്കുന്ന തരത്തിൽ 'സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12' എന്ന വിലാസത്തിൽ അയയ്ക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുള്ള 2 ഫോട്ടോകൾ (ഒരു കവറിൽ ഉള്ളടക്കം ചെയ്തിരിക്കണം), സ്ഥലത്തെ ജനന-മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് (State Domicile Certificate), കുട്ടി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാഫോറം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതി, കുട്ടി ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയത്, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ്, ആധാർ കാർഡിന്റെ രണ്ട് പകർപ്പ് (ഇരുവശവും ഉള്ളത്), 9:35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽവിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3xM9ySY
via IFTTT

പാർലമെന്റിലെ  പ്രതിപക്ഷ ബഹളത്തിൽ കർശന നടപടിക്ക്  ഉപരാഷ്ട്രപതി, നിയമവിദഗ്ധരെ കാണും

ദില്ലി: പെഗാസസ് ഫോൺ നിരീക്ഷണവുമായി ബന്ധപ്പെട്ട് അടക്കം പാർലമെന്പിൽ ഉണ്ടായ പ്രതിപക്ഷ ബഹളത്തിൽ കർശന നടപടി ആലോചിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വിഷയം ചർച്ച ചെയ്യാനായി അദ്ദേഹം ഇന്ന് നിയമവിദഗ്ധരെ കാണും. മുൻ സെക്രട്ടറി ജനറൽമാരുമായും കഴിഞ്ഞ ദിവസം നായിഡു ചർച്ച നടത്തിയിരുന്നു.  രാജ്യസഭയിൽ ഇൻഷുൻറസ് ബിൽ പാസാക്കുന്നതിനിടെയിലെ സംഭവങ്ങൾ രാജ്യസഭാ എത്തിക്സ് കമ്മിറ്റി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യസഭയിലെ സംഘർഷത്തിൽ എംപിമാരെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ടാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള എളമരം കരീം എംപി മാർഷലുമാരുടെ കഴുത്തിന് പിടിച്ചെന്നും ബിനോയ് വിശ്വം പിടിച്ചു തള്ളിയെന്നും റിപ്പോർട്ട് പറയുന്നു. എംപിമാർ കൈയ്യേറ്റം ചെയ്തെന്ന മാർഷൽമാരുടെ പരാതിയിൽ പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചേക്കും. രാജ്യസഭ അദ്ധ്യക്ഷനും ലോക്സഭ സ്പീക്കറും ഈ വിഷയത്തിലെ നടപടി ഇന്നലെ ചർച്ച ചെയ്തിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

from Asianet News https://ift.tt/37EEdXU
via IFTTT

'ഇങ്ങനെ മാറിയതെങ്ങനെ?', ചിമ്പുവിന്റെ മേയ്‍ക്കോവര്‍ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

തമിഴകത്ത് വൻ തിരിച്ചുവരവിന് ശ്രമിച്ച് നടൻ ചിമ്പു. പുതിയ സിനിമകള്‍ക്കായി വൻ തയ്യാറെടുപ്പുകളാണ് ചിമ്പു നടത്തത്. തുടര്‍ച്ചയായ പരാജയങ്ങളാണ് അടുത്തിടെ ചിമ്പുവിന് നേരിടേണ്ടി വന്നത്. അതിനാല്‍ വൻ മേയ്‍ക്ക് ഓവറാണ് ഒരോ ദിവസവും ചിമ്പു വരുത്തുന്നത്. View this post on Instagram A post shared by Silambarasan TR (@silambarasantrofficial) ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ചിമ്പു ഇപോള്‍ അഭിനയിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കില്‍ തന്നെ ചിമ്പുവിന്റെ രൂപം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപോള്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയിലൂടെ സിനിമയ്‍ക്കായി താൻ എത്രമാത്രം മാറിയെന്നതാണ് ചിമ്പു സൂചിപ്പിക്കാൻ ശ്രമിക്കുന്നത്. എന്തായാലും ചിമ്പുവിന്റെ രണ്ട് ഫോട്ടോയും കണ്ട ആരാധകര്‍ രൂപത്തിലെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ്. 'വിണ്ണൈതാണ്ടി വരുവായാ' എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ സംവിധായകനും നായകനും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. മറ്റു ചിത്രങ്ങളുടേതു പോലെ കവിത തുളുമ്പുന്ന വരികളാണ് ഇക്കുറിയും സ്വന്തം ചിത്രത്തിന് ഗൗതം മേനോന്‍ നല്‍കിയിരിക്കുന്നത്. 'വെന്ത് തനിന്തത് കാട്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ഇരുവരും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

from Asianet News https://ift.tt/3CLo2Xc
via IFTTT

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പതിനൊന്നാം ക്ലാസ് പ്രവേശനം ദീര്‍ഘിപ്പിച്ചു

കൊച്ചി: ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി 18.08.2021 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. അപേക്ഷയും അനുബന്ധ രേഖകളും 24.08.2021 വൈകിട്ട് മൂന്നിന് മുമ്പായി ബന്ധപ്പെട്ട സ്ഥാപന മേധാവിയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍  www.ihrd.ac.inവെബ് സൈറ്റില്‍ ലഭ്യമാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3g4mv4R
via IFTTT

'അരികിന്‍ അരികില്‍'; മനോഹര ഗാനവുമായി സുരാജിന്‍റെ 'റോയ്'

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചെയ്യുന്ന 'റോയ്' എന്ന ചിത്രത്തിലെ  വീഡിയോ ഗാനം എത്തി. വിനായക് ശശികുമാർ രചന നിര്‍വ്വഹിച്ച് മുന്ന പി എം സംഗീതം പകർന്ന് സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ് എന്നിവർ ആലപിച്ച 'അരികിൽ അരികിൽ ആരോ അറിയാതെ' എന്ന ഗാനമാണ് റിലീസായത്. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണ് 'റോയ്'. റോണി ഡേവിഡ് രാജ്, ജിന്‍സ് ഭാസ്ക്കര്‍, വി കെ ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യഹിയ ഖാദര്‍,  ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു. ജയേഷ് മോഹന്‍  ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് വി സാജന്‍. പശ്ചാത്തല സംഗീതം ഗോപി സുന്ദർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍ എം ബാവ. മേക്കപ്പ് അമല്‍ ചന്ദ്രന്‍. വസ്ത്രാലങ്കാരം രമ്യ സുരേഷ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍. പരസ്യകല ഫണല്‍ മീഡിയ. അസോസിയേറ്റ് ഡയറക്ടര്‍ എം ആര്‍. വിബിന്‍, സുഹൈല്‍ ഇബ്രാഹിം, ഷമീര്‍ എസ്. പ്രൊഡക്ഷന്‍ മാനേജര്‍ സുഹൈല്‍ വി പി എല്‍, ജാഫര്‍. പിആര്‍ഒ എ എസ് ദിനേശ്.

from Asianet News https://ift.tt/3xIrI8h
via IFTTT

ജീപ്പ് ജ്യൂസ് കടയില്‍ ഇടിച്ചുകയറി, ഡ്രൈവറെ കാണാനില്ല, പൊലീസ് പറയുന്നത് ഇങ്ങനെ!

തിരുവനന്തപുരം: മോഷ്‍ടിച്ച് കടത്തുകയായിരുന്ന ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി.   അപകടത്തിന് പിന്നാലെ ജീപ്പിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.  തലസ്ഥാന നഗരിയില്‍ കഴക്കൂട്ടത്താണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.   ദേശീയ പാതയിൽ കഴക്കൂട്ടം ആറ്റിൻകുഴിയില്‍ എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിക്കുന്നിടത്ത് രാത്രി 12.30 ഓടെയായിരുന്നു അപകടം. സമീപത്തെ ജ്യൂസ് കടയിലേക്ക് നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. രാത്രിയായതിനാൽ ആളപായം ഒഴിവായി.  പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്‍ടിച്ച വാഹനമാണ് ഇതെന്ന് തിരിച്ചരിഞ്ഞു. കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്‍തിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടതെന്നാണ് കണ്ടെത്തിയത്. ജീപ്പ് ഓടിച്ച ആളിനെ പറ്റി പോലിസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം വാഹനത്തിലുണ്ടായിരുന്ന ആളിന് പരിക്ക് പറ്റിയിട്ടുണ്ടാകാം എന്നാണ് പോലീസ് കരുതുന്നത്. സമീപത്തെ ആശുപത്രികളിൽ പോലീസ് അന്വേഷിച്ചെങ്കിലും പരിക്ക് പറ്റിയ ആളെക്കുറിച്ച്  യാതൊരു വിവരങ്ങളും പൊലീസിന് ഇതുവരെ ലഭിച്ചില്ല. അപകടത്തിൽ നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി കടയുടമ പറഞ്ഞു.  ഹൈവേ നിർമ്മാണം ആരംഭിക്കുന്ന ഇവിടെ മതിയായ സൂചനാ ബോർഡുകളില്ലാത്തതിനാൽ രാത്രികാലങ്ങളിൽ അപകടം പതിവാണ്. മാസങ്ങൾക്കു മുമ്പ് ഇവിടെ ലോറി ഇടിച്ചു കയറി ഡ്രൈവർ മരിച്ചിരുന്നു. അതേസമയം ജീപ്പ് കടയിലേക്ക് ഇടിച്ച് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. (പ്രതീകാത്മക ചിത്രം) കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3g26212
via IFTTT

അഞ്ചുമാസമായി ശമ്പളമില്ല, പിഎഫ് കുടിശ്ശിക കോടികൾ, കെഎഎല്‍ കടുത്ത പ്രതിസന്ധിയില്‍

തിരുവനന്തപുരം: കടുത്ത പ്രതിസന്ധിയിലായ കേരളാ ഓട്ടോ മൊബൈല്‍സിലെ തൊഴിലാളികള്‍ക്ക് അഞ്ചുമാസമായി ശമ്പളമില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളായി 35 കോടി രൂപ നല്‍കിയിട്ടും രക്ഷയില്ലാത്ത സ്ഥിതിയാണിപ്പോഴും. പിഎഫ് കെഎഎല്‍ അടക്കാത്തതിനാല്‍ വിരമിച്ച ജീവനക്കാരും ആനുകൂല്യം കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ശമ്പളവും ആനുകൂല്യവും പരമാവധി വേഗം കൊടുത്ത് തീര്‍ക്കുമെന്നാണ് കെഎഎല്‍ എംഡിയുടെ വിശദീകരണം. ഇവരെപ്പോലെ ഇവിടെ ജോലി ചെയ്യുന്ന നൂറിലധികം പേര്‍ക്ക് ശമ്പളം കിട്ടാതായിട്ട് അഞ്ച് മാസമായി. ശമ്പളം കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് തൊഴിലാളികളുടെ ഭീഷണി. ഒടുവില്‍ പൊലീസെത്തി സമാധാനിപ്പിച്ച് വീട്ടിലേക്കയച്ചു. നിരവധി നിവേദനങ്ങളും പരാതികളും എല്ലാം കൊടുത്തിട്ടും കാര്യമുണ്ടായില്ല. വിരമിച്ച ജീവനക്കാരുടെ കാര്യവും കഷ്ടമാണ്. പിഎഫ് അടക്കാതായിട്ട് വര്‍ഷങ്ങളായി. ആര്‍ക്കും ഒരാനൂകൂല്യവും ഇതുവരെ കിട്ടിയില്ല. വിരമിച്ചവരില്‍ പലരും ഹൈക്കോടതിയെ വരെ സമീപിച്ച് അനുകൂല വിധി കിട്ടിയിട്ടും രക്ഷയില്ല. ശമ്പളവും വിരമിച്ചവരുടെ ആനുകൂല്യവും മുമ്പും മുടങ്ങിയിട്ടുണ്ടെന്നും എത്രയും വേഗം കൊടുത്ത് തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് കെഎഎല്‍ എംഡിയുടെ വിശദീകരണം. പത്തിലധികം ഡീലര്‍മാര്‍ തുടക്കത്തില്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് വാഹനം വാങ്ങുന്നത്. 

from Asianet News https://ift.tt/3lZ8QQg
via IFTTT

'ഇതാ ഇങ്ങനെ മതിയോ?', സംവിധായകൻ പൃഥ്വിരാജിനോട് ഛായാഗ്രാഹകൻ അഭിനന്ദ് രാമാനുജം

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് സിനിമയില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുവെന്നതും പ്രത്യേകതയാണ്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. View this post on Instagram A post shared by Prithviraj Sukumaran (@therealprithvi) പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ അഭിനന്ദ് രാമാനുജത്തിനൊപ്പമുള്ള ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.  അഭിനന്ദ് രാമാനുജൻ സിനിമ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ പൃഥ്വിരാജ് പങ്കുവെച്ചതും ഹിറ്റായിരുന്നു. ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശനും മീനയുമാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.  ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

from Asianet News https://ift.tt/2VYwul8
via IFTTT

ചിലവ് ചുരുക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്; ഭാരവാഹികളുടെ അലവന്‍സിലും, യാത്ര ചിലവിലും നിയന്ത്രണം

ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചിലവ് ചുരുക്കല്‍ മാര്‍ഗ്ഗങ്ങള്‍ തേടി കോണ്‍ഗ്രസ്. പാര്‍ലമെന്‍റ് അംഗങ്ങള്‍ കൂടിയായ ജനറല്‍ സെക്രട്ടറിമാരോട് വിമാനയാത്ര ചിലവ് കുറഞ്ഞ രീതിയില്‍ നടത്താനും, പറ്റാവുന്ന രീതിയില്‍ എല്ലാം ട്രെയിന്‍ ഉപയോഗിക്കാനും നിര്‍ദേശിക്കുന്ന പാര്‍ട്ടി 50,000 രൂപയെങ്കിലും പാര്‍ട്ടിക്കായി ഇതുവഴി ലാഭിക്കാന്‍ പറയുന്നു. ഒപ്പം എംപിമാരോട് 50,000 രൂപ വര്‍ഷം പാര്‍ട്ടിക്ക് നല്‍കാനും കോണ്‍ഗ്രസ് നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്.  സെക്രട്ടറിമാര്‍ക്ക് 1400 കിലോ മീറ്റര്‍ വരെയുള്ള യാത്രയ്ക്ക് അനുയോജ്യമായ ട്രെയിന്‍ ടിക്കറ്റ് നിരക്ക് നല്‍കും. 1400 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് കുറഞ്ഞ വിമാന നിരക്കും നല്‍കും. ട്രെയിന്‍ നിരക്ക് വിമാനനിരക്കിനെക്കാള്‍ കൂടുതലായാല്‍ മാത്രമേ മാസത്തില്‍ രണ്ടുതവണ വിമാന നിരക്ക് നല്‍കൂവെന്നാണ് കോണ്‍ഗ്രസ് ഇത് സംബന്ധിച്ചിറക്കിയ മെമ്മോ പറയുന്നത് എന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചെലവ് ചുരുക്കാന്‍ എല്ലാ ഭാരവാഹികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ ഒരോ രൂപയും ലാഭിക്കണം. ചിലവ് കുറയ്ക്കാനുള്ള എല്ലാ മാര്‍ഗ്ഗ നിര്‍ദേശങ്ങളും നല്‍കിയതായി കോണ്‍ഗ്രസ് ട്രഷറര്‍ പവന്‍ ബന്‍സല്‍ പറയുന്നു. സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നിവരുടെ അലവന്‍സുകള്‍ വെട്ടികുറയ്ക്കും. ഒപ്പം തന്നെ കാന്‍റീന്‍, സ്റ്റേഷനറി, പത്രം, ഇന്ധനം തുടങ്ങിയ ചിലവുകള്‍ ഭാരവാഹികള്‍ പരമാവധി കുറയ്ക്കണം. സെക്രട്ടറിക്ക് 12,000 രൂപയും, ജനറല്‍ സെക്രട്ടറിക്ക് 15,000 രൂപയുമാണ് കോണ്‍ഗ്രസ് അലവന്‍സ് നല്‍കുന്നത്.  എന്നാല്‍ പലരും ഈ അലവന്‍സ് മാസവും കൈപ്പറ്റാറില്ല, അപൂര്‍വ്വമായി മാത്രമേ കൈപറ്റാറുള്ളൂ. എങ്കിലും ഇതും കുറയ്ക്കുമെന്നാണ് കോണ്‍ഗ്രസ് ട്രഷറര്‍ പവന്‍ ബന്‍സാല്‍ പറയുന്നത്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3ADCChB
via IFTTT

പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് നാണക്കേട്; ആദ്യ മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡിനോട് തോല്‍വി

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് നാണക്കേട്. ആദ്യ മത്സരത്തില്‍ ബ്രെന്റ്്‌ഫോര്‍ഡിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. 74വര്‍ഷത്തിന് ശേഷം ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ ടീമിനോടാണ് ലീഗിലെ വമ്പന്‍ ടീമായ ആഴ്‌സണലിന്റെ തോല്‍വി. 22-ാം മിനുട്ടില്‍ സെര്‍ജി കാനോസ് ആണ് ബ്രെന്റ്‌ഫോര്‍ഡിന് ലീഡ് നല്‍കിയത്.  രണ്ടാം പകുതിയില്‍ ആഴ്‌സണല്‍ കുറച്ച് കൂടി മെച്ചപ്പെട്ട കളി പുറത്തെടുത്തെങ്കിലും 72-ാം മിനുട്ടില്‍ നോര്‍ഗാര്‍ഡ് ഒരു ഹെഡറിലൂടെ ബ്രെന്റ്‌ഫോര്‍ഡിന്റെ രണ്ടാം ഗോള്‍ നേടി. ആഴ്‌സണലിന് ഇനി ചെല്‍സിയെയും മാഞ്ചസ്റ്റര്‍ സിറ്റിയെയും ആണ് നേരിടേണ്ടത്. അതേസമയം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് സീസണിലെ ആദ്യ മത്സരത്തിനിറങ്ങും. വൈകീട്ട് 5 മണിക്ക് ലീഡ്‌സ് യുണൈറ്റഡാണ് എതിരാളികള്‍. 7.30ന് കളിയില്‍ ചെല്‍സി, ക്രിസ്റ്റല്‍ പാലസിനെ നേരിടും.  ലിവര്‍പൂളിന് നോര്‍വിച്ച് സിറ്റിയാണ് ആദ്യമത്സരത്തില്‍ എതിരാളി. രാത്രി 10 മണിക്കാണ് മത്സരം. എവര്‍ട്ടന്‍, ലെസ്റ്റര്‍ സിറ്റി ടീമുകള്‍ക്കും നാളെ മത്സരമുണ്ട്.

from Asianet News https://ift.tt/3CJUlWp
via IFTTT

വയോധികയെ കബളിപ്പിച്ച് ഓണം ബംബർ ടിക്കറ്റുമായി ബൈക്കില്‍ കടന്നുകളഞ്ഞ് യുവാക്കള്‍

ചേർത്തല: ലോട്ടറി വിൽപനക്കാരിയായ വയോധികയെ  കബളിപ്പിച്ച് ഓണം ബംബർ  ടിക്കറ്റുമായി യുവാക്കൾ ബൈക്കിൽ കടന്നുകളഞ്ഞു. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ചേർത്തല നഗരസഭ 18ാം വാർഡിൽ പുത്തൻപറമ്പിൽ എഴുപത്തിയെട്ടുകാരിയായ സരോജിനി അമ്മയെയാണ് യുവാക്കള്‍ കബളിപ്പിച്ചത്. ചേർത്തല എക്സ്റേ കവലക്ക് സമീപത്ത് ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ ലോട്ടറി വിൽപനക്കിടെയാണ് തട്ടിപ്പ്.    പാലക്കാട് ജില്ലയിലെ ലോട്ടറി തട്ടിപ്പ്; അഞ്ച് പേർ കൂടി പിടിയിൽ ബൈക്കിലെത്തിയ രണ്ടുപേർ  വയോധികയുടെ കൈവശമുണ്ടായിരുന്ന നാല് ഓണം ബംബർ ടിക്കറ്റുകൾ വാങ്ങാനെന്ന വ്യാജേനയാണ്  വാങ്ങിനോക്കിയത്. തുടർന്ന് രണ്ടെണ്ണം തിരികെ കൊടുത്ത്  ബാക്കിയുള്ളവയുമായി കടന്നുകളയുകയായിരുന്നു. ഒരു ടിക്കറ്റിന് 300 രൂപ വരുന്ന ബംബര്‍ ടിക്കറ്റാണ് മോഷണം പോയത്.10 വർഷം മുമ്പ് ഭർത്താവ് മരിച്ചതിനെത്തുടർന്നാണ് ഉപജീവനത്തിനായി ലോട്ടറി വിൽപന തുടങ്ങിയത്. ദുരിതത്തിൽ താങ്ങായിരുന്ന ലോട്ടറി വിൽപ്പന നിന്നു, വരുമാനം നിലച്ചു, വീണ്ടും തുടങ്ങാൻ സർക്കാർ കനിയണമെന്ന് അനു ലോക്ക്ഡൌണ്‍ കാലത്ത് ഇല്ലാതിരുന്ന ശേഷം അടുത്തിടെയാണ് ലോട്ടറി വില്‍പ്പന വീണ്ടും ആരംഭിച്ചത്. ഓണക്കാലത്തേക്ക് കുറച്ച് പണം കരുതാനുള്ള വയോധികയുടെ ശ്രമമാണ് യുവാക്കള്‍ തല്ലിക്കെടുത്തിയത്. ലോക്ക്ഡൗൺ; സംസ്ഥാനത്ത് കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

from Asianet News https://ift.tt/3AGDmmd
via IFTTT

ബഹ്‌റൈനില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു

മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്ച  102 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 95 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2,70,692 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍  2,68,185 പേര്‍ രോഗമുക്തി നേടി. 1,123 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 5,645,928 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3m1hQUZ
via IFTTT

മാനസിക വെല്ലുവിളി നേരിടുന്നയാള്‍ കിണറ്റില്‍ മരിച്ച നിലയില്‍

വേങ്ങര: മാനസിക വെല്ലുവിളി നേരിടുന്നയാളെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം വെങ്കുളം പരേതനായ പള്ളിയാളി അലവിയുടെ മകന്‍ മുഹമ്മദ് (56)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഊരകം കമ്പോത്ത് കുന്നിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. എല്ലാ ദിവസവും ഇയാള്‍ ഈ കിണറിലെ വെള്ളം ഉപയോഗിച്ച് കുളിക്കാറുണ്ട്. ഇതുവഴി വന്ന ബന്ധു കിണറിന് സമീപം കുട കിടക്കുന്നത് കണ്ട് കിണറില്‍ തിരഞ്ഞപ്പോഴാണ് മൃതദേഹം കണ്ടത്. അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. അവിവാഹിതനാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3CLS7WI
via IFTTT

ബാണാസുര സാഗര്‍ ഡാമില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായി

കല്‍പ്പറ്റ: വയനാട്ടില്‍ ഡാമില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിയെ കാണാതായി. പത്താം മൈല്‍ ബൈബിള്‍ ലാന്റ് പാറയില്‍ പൈലി-സുമ ദമ്പതികളുടെ മകന്‍ ഡെനിന്‍ ജോസിനെയാണ് (17) കാണാതായത്. തരിയോട് പത്താം മൈല്‍ കുറ്റിയാംവയലില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപം കുളിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും നാട്ടുകാരും ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലം രാത്രിയോടെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ഡാമിനും പരിസരത്തും നല്ല രീതിയില്‍ മഴ പെയ്യുന്നതും തണുപ്പും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3m9gibo
via IFTTT

'എന്‍റെ ആണുങ്ങള്‍'; നളിനി ജമീലയുടെ പുസ്‍തകം വെബ് സിരീസ് ആവുന്നു

നളിനി ജമീലയുടെ 'എന്‍റെ ആണുങ്ങള്‍' എന്ന പുസ്‍തകം വെബ് സിരീസ് ആക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നളിനി ജമീല തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം തന്‍റെ ആത്മകഥ സിനിമയാക്കാനുള്ള കരാര്‍ ഉണ്ടെന്ന തരത്തിലുള്ള പ്രചരണം വ്യാജമാണെന്നും അവര്‍ പറയുന്നു. ''എന്‍റെ ആണുങ്ങൾ' വെബ് സീരീസ് ആക്കാനുള്ള ചർച്ചകൾ നടക്കുന്നു. അതിനിടെ എന്‍റെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാൾ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു", നളിനി ജമീല ഫേസ്ബുക്കില്‍ കുറിച്ചു. 'ഞാന്‍ ലൈംഗികത്തൊഴിലാളി' എന്ന ആത്മകഥയിലൂടെയാണ് നളിനി ജമീല കേരളത്തിന്‍റെ സാംസ്‍കാരിക മണ്ഡലത്തില്‍ ശ്രദ്ധ നേടുന്നത്. എന്‍റെ ആണുങ്ങള്‍, ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്‍തകം എന്നീ പുസ്‍തകങ്ങളും രചിച്ചു. ആത്മകഥ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. നളിനി ജമീലയുടെ ജീവിതത്തെ ആസ്‍പദമാക്കി സഞ്ജീവ് ശിവന്‍ 'സെക്സ്, ലൈസ് ആന്‍ഡ് എ ബുക്ക്' എന്ന പേരില്‍ ഡോക്യുമെന്‍ററി എടുത്തിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തന മേഖലയില്‍ സജീവമായ നളിനി ജമീല സെക്സ് വര്‍ക്കേഴ്സ് ഫോറം ഓഫ് കേരളയുടെ കോഡിനേറ്ററും പല സന്നദ്ധ സംഘടനകളിലും അംഗവുമാണ്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3yKGa0J
via IFTTT

ബഹ്റൈനില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ വിദേശ വനിതയ്‍ക്ക് അഞ്ച് വര്‍ഷം തടവ്

മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തും വില്‍പനയും നടത്തിയ സ്‍ത്രീക്ക് അഞ്ച് വര്‍ഷം തടവ്. നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷക്കെതിരെ ഇവര്‍ നല്‍കിയ അപ്പീല്‍, ഹൈ അപ്പീല്‍ കോടതി തള്ളുകയായിരുന്നു. ജയില്‍ ശിക്ഷക്ക് പുറമെ 3000 ദിനാര്‍ പിഴയടയ്‍ക്കണം. ശിക്ഷ അനുഭവിച്ച് കഴിയുന്നതോടെ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടാനായി പൊലീസ് സംഘം കെണിയൊരുക്കുകയായിരുന്നു. വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മയക്കുമരുന്ന് വാങ്ങാനെത്തിയ ആളെന്ന വ്യാജേന യുവതിയെ സമീപിക്കുകയും കച്ചവടം ഉറപ്പിക്കുകയും ചെയ്‍തു. 250 ദിനാറിന് മയക്കുമരുന്ന് എത്തിക്കാമെന്നായിരുന്നു വാഗ്ദാനം. നിശ്ചയിച്ച് ഉറപ്പിച്ചത് പ്രകാരം മയക്കുമരുന്ന് കൈമാറുകയും ചെയ്‍തു. എന്നാല്‍ ഇതിനിടയില്‍ അസ്വാഭാവികത തോന്നിയ യുവതി ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ നിരീക്ഷിക്കുകയായിരുന്ന പൊലീസ് ഉദ്യഗസ്ഥരും ഇതോടെ യുവതിയെ പിന്തുടര്‍ന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒരു അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ഒളിച്ചെങ്കിലും പിന്നാലെയെത്തിയ പൊലീസ് സംഘം ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ കൈവശം മറ്റ് മയക്കുമരുന്നുകളും ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്‍തു.

from Asianet News https://ift.tt/37KNEF6
via IFTTT

കരിപ്പുഴ തോട്ടില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു

കായംകുളം: കരിപ്പുഴ തോട്ടില്‍  മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരും രക്ഷപ്പെട്ടു. ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞത്. പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വള്ളത്തില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കായംകുളം സ്വദേശികളായ ഇബ്രാഹിം കുട്ടി, സലിം, വാഹിദ് എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.  

from Asianet News https://ift.tt/3CWkotI
via IFTTT

37-ാം നിലയിലെ 7527 സ്ക്വയര്‍ഫീറ്റ്; ലക്ഷ്വറി ഫ്ളാറ്റ് 45.75 കോടി രൂപയ്ക്ക് വിറ്റ് അഭിഷേക് ബച്ചന്‍

മുംബൈ വോര്‍ളിയില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ലക്ഷ്വറി ഫ്ളാറ്റ് വന്‍ തുകയ്ക്ക് വിറ്റ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. നിര്‍മ്മാണത്തിന്‍റെ അവസാനഘട്ടത്തിലുള്ള ഫ്ളാറ്റ് 45.75 കോടി രൂപയ്ക്കാണ് അഭിഷേക് വില്‍പ്പന നടത്തിയത്. 41.14 കോടി രൂപയ്ക്ക് 2014ലാണ് അദ്ദേഹം ഈ ഫ്ളാറ്റ് വാങ്ങിയത്. അഭിഷേകില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയ അനുരാഗ് ഗോയല്‍ എന്നയാള്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം 2.28 കോടി രൂപയാണ് അടച്ചിരിക്കുന്നതെന്ന് സാപ്‍കീ ഡോട്ട് കോം പുറത്തുവിട്ട രേഖകളില്‍ പറയുന്നു. വോര്‍ളിയിലെ ഒബെറോയ് 360 വെസ്റ്റ് പ്രോജക്റ്റിന്‍റെ ഭാഗമായുള്ളതാണ് ഈ ഫ്ളാറ്റ്. പ്രോജക്റ്റിലെ രണ്ട് ടവറുകളില്‍ ഒന്നില്‍ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലും മറ്റൊന്നില്‍ ലക്ഷ്വറി ഫ്ളാറ്റുകളുമാണ്. കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ 37-ാം നിലയില്‍ അഭിഷേകിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫ്ളാറ്റിന് 7527 ചതുരശ്രയടി വിസ്‍തീര്‍ണ്ണമാണ് ഉള്ളത്. നാല് കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനവും ഒപ്പമുണ്ട്.  കൊവിഡില്‍ തകര്‍ച്ച നേരിട്ട റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കുള്ള സഹായമെന്ന നിലയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു ഇത്. അതിനുശേഷം ഫ്ളാറ്റ് വില്‍പ്പനയില്‍, വിശേഷിച്ചും അള്‍ട്രാ ലക്ഷ്വറി വിഭാഗത്തില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ പുതിയ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിസ്റ്റല്‍ ഗ്രൂപ്പിന്‍റെ പ്രൊജക്റ്റ് അറ്റ്ലാന്‍റിസില്‍ ഉള്‍പ്പെട്ട 5184 ചതുരശ്ര അടിയുടെ ഫ്ളാറ്റ് ആണ് ബിഗ് ബി വാങ്ങിയത്. 31 കോടി രൂപയ്ക്കായിരുന്നു ഈ വാങ്ങല്‍. കൂകി ഗുലാത്തിയുടെ സംവിധാനത്തിലെത്തിയ 'ദി ബിഗ് ബുള്‍' ആണ് അഭിഷേക് ബച്ചന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ചിത്രം. ദിയ അന്നപൂര്‍ണ്ണ ഘോഷ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ബോബ് ബിശ്വാസ്, തുഷാര്‍ ഗലോട്ട സംവിധാനം ചെയ്യുന്ന ദസ്‍വി എന്നിവയാണ് അഭിഷേകിന്‍റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/2VKK7EJ
via IFTTT

ആന്‍ഡേഴ്സണ് മുന്നില്‍ മുട്ടുമടക്കി ഇന്ത്യ, റൂട്ട് തെറ്റാതെ ഇംഗ്ലണ്ട്

ലോര്‍ഡ്സ്: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 364 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. 48 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും ആറ് റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും ക്രീസില്‍. ഓപ്പണര്‍മാരായ റോറി ബേണ്‍സിന്‍റെയും ഡൊമനിക് സിബ്ലിയുടെയും ഹസീബ് ഹമീദിന്‍റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റുമെടുത്തു. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 245 റണ്‍സ് കൂടി വേണം. സിറാജിന്‍റെ ഇരട്ടപ്രഹരം, റൂട്ടിന്‍റെ രക്ഷാപ്രവര്‍ത്തനം തുടക്കത്തില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്ന ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്ക് പക്ഷെ മുഹമ്മദ് സിറാിന് മുന്നില്‍ അഅടിതെറ്റി. സ്കോര്‍ ബോര്‍ഡില്‍ 28 റണ്‍സെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. സിബ്ലിയെ(11) രാഹുലിന്‍റെ കൈകളിലെത്തിച്ച് സിറാജാണ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അടുത്ത പന്തില്‍ ഹസീബ് ഹമീദിനെ(0) ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ഇംഗ്ലണ്ട് ഞെട്ടി. ക്യാപ്റ്റന്‍ ജൂ റൂട്ട് ക്രീസിലെത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കിലായി. ഉറച്ച പ്രതിരോധവുമായി റോറി ബോണ്‍സും അനായസം റൂട്ടും റണ്‍സ് കണ്ടെത്തിയതോടെ ഇംഗ്ലണ്ട് 100 കടന്നു. റോറി ബേണ്‍സിനെ(49) വിക്കറ്റിന് മുന്നില്‍ കുടുക്കി 85 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ച മുഹമ്മദ് ഷമിയാണ് രണ്ടാം ദിനം ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ റൂട്ട് ക്രീസിലുണ്ടെന്നത് ഇന്ത്യക്ക് ഭീഷണിയാണ്. രണ്ടാം ദിനം മുന്‍തൂക്കം നഷ്ടമാക്കി ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന ശക്തമായ നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ അവസാന ഏഴ് വിക്കറ്റില്‍ 88 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജെയിംസ് ആന്‍ഡേഴ്സണാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 40 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 37 റണ്‍സെടുത്ത റിഷഭ് പന്തുമാണ് രണ്ടാം ദിനം ഇന്ത്യയെ 350 കടക്കാന്‍ സഹായിച്ചത്. രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. 127 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന കെ എല്‍ രാഹുല്‍ റോബിന്‍സണ്‍ എറിഞ്ഞ രണ്ടാം ദിനത്തിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സെടുത്തെങ്കിലും രണ്ടാം പന്തില്‍ കവറില്‍ സിബ്ലിക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങി. 129 റണ്‍സായിരുന്നു രാഹുലിന്‍റെ സംഭാവന. നിലയുറപ്പിച്ച രാഹുല്‍ മടങ്ങിയതോടെ ഇന്ത്യ പതറി. നിരാശപ്പെടുത്തി വീണ്ടും രഹാനെ രണ്ടാം ദിനത്തിലെ രണ്ടാം ഓവറിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു. ജെയിംസ് ആന്‍ഡേഴ്സണ്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച രഹാനെ രണ്ടാം ദിനം നേരിട്ട ആദ്യ പന്തില്‍ പുറത്തായി. 23 പന്തില്‍ ഒരു റണ്ണായിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍റെ സംഭാവന. കൂട്ടത്തകര്‍ച്ച ഒഴിവാക്കി പന്തും ജഡേജയും 276-ല്‍ നിന്ന് ഇന്ത്യ 282-5ലേക്ക് കൂപ്പുകുത്തിയെങ്കിലും റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് വിക്കറ്റ് വീഴ്ചക്ക് കടിഞ്ഞാണിട്ട് കുറച്ചുനേരം പിടിച്ചുനിന്നു. സ്കോര്‍ 327ല്‍ നില്‍ക്കെ പന്തിനെ മടക്കി മാര്‍ക്ക് വുഡ് ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. 58 പന്തില്‍ 37 റണ്‍സായിരുന്നു പന്തിന്‍റെ സംഭാവന. പന്ത് പുറത്തായതിന് പിന്നാലെ മൊയീന്‍ അലി എറിഞ്ഞ അടുത്ത ഓവറില്‍ ഷമിയും വീണതോടെ ഇന്ത്യ വീമ്ടും കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ടു. എന്നാല്‍ ജഡേജയും ഇഷാന്തും ചേര്‍ന്ന് ഇന്ത്യയെ ല‍്ചിന് പിരിയുമ്പോള്‍ 347ല്‍ എത്തിച്ചു. ലഞ്ചിനുശേഷം ഇഷാന്ത് ശര്‍മയെയും ജസ്പ്രീത് ബുമ്രയെയും മടക്കി ആന്‍ഡേഴ്സണ്‍ ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ അവസാന വിക്കറ്റില്‍ വമ്പനടിക്ക് മുതിര്‍ന്ന ജഡേജയെ മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ആന്‍ഡേഴ്സണ്‍ പിടികൂടി. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ അഞ്ചും റോബിന്‍സണും മാര്‍ക്ക് വുഡും രണ്ടും മൊയീന്‍ അലി ഓരു വിക്കറ്റും വീഴ്ത്തി.

from Asianet News https://ift.tt/3jLMpuY
via IFTTT

പിസിആര്‍ പരിശോധനാ ഫലത്തില്‍ കൃത്രിമം; ബഹ്റൈനില്‍ രണ്ട് പേര്‍ക്ക് ജയില്‍ ശിക്ഷ

മനാമ: കൊവിഡ് പി.സി.ആര്‍ പരിശോധാ ഫലത്തില്‍ കൃത്രിമം കാണിച്ച രണ്ട് പേര്‍ക്ക് ബഹ്റൈനില്‍ ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷ. സര്‍ട്ടിഫിക്കറ്റിലെ തീയ്യതി തിരുത്തിയ ശേഷം കിങ് ഫഹദ് കോസ്‍വേ വഴി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്.  രണ്ട് പേരില്‍ ഒരാള്‍ക്ക് പുതിയ പരിശോധനാ ഫലം കൈവശമില്ലാതിരുന്നതിനാല്‍ നേരത്തെ എടുത്ത പരിശോധനാ ഫലത്തിലെ തീയ്യതി തിരുത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കോസ്‍വേയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സൗദി അധികൃതര്‍ വിവരം കൈമാറിയതനുസരിച്ച് ബഹ്റൈന്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ നേരത്തെ കൊവിഡ് പരിശോധന നടത്തിയിരുന്നതായും നെഗറ്റീവ് ഫലം ലഭിച്ചിരുന്നത് കൊണ്ട് തീയ്യതി തിരുത്തി അത് തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വ്യാജ പരിശോധനാ ഫലം ആണ് ഒപ്പമുള്ളയാളുടെ കൈവശമുള്ളതെന്ന് പിടിയിലായ രണ്ടാമനും അറിയാമായിരുന്നു. വ്യാജ രേഖ ചമച്ചതിനാണ് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയിരുന്നത്. ഇത് ബഹ്റൈനില്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

from Asianet News https://ift.tt/2XlPlHf
via IFTTT

പഴകിയ വാഹനത്തില്‍ നിന്ന് സമ്പത്ത്; പുതിയ നയവുമായി കേന്ദ്ര സര്‍ക്കാര്‍ 17 ലക്ഷം

പഴകിയ വാഹനത്തില്‍ നിന്ന് സമ്പത്ത്; പുതിയ നയവുമായി കേന്ദ്ര സര്‍ക്കാര്‍ 17 ലക്ഷം ഭാരവാഹനങ്ങളും 85 ലക്ഷം ചെറുവാഹനങ്ങളുമാകും സര്‍ക്കാര്‍ കണക്കനുസരിച്ച് ആദ്യഘട്ടത്തില്‍ പൊളിക്കല്‍ ശാലകളിലേക്ക് പോവുക

from Asianet News https://ift.tt/2VKK7od
via IFTTT

മുടിയുടെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പലരിലും പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിയുന്നത്. തൈറോയ്‌ഡ് സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് ഹോർമോൺ വ്യതിയാനങ്ങൾ, മാനസികപിരിമുറുക്കം, പിസിഒഎസ്, താരൻ, ചില മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ പലതും മുടികൊഴിച്ചിലിന് കാരണമായേക്കാം. ആരോഗ്യമുള്ളതും സുന്ദരവുമായ മുടിയ്ക്ക് പ്രധാനപ്പെട്ടതാണ് പോഷകാഹാരമെന്ന് ആയുർവേദ വിദഗ്ധ ഡോ. നിതിക കോഹ്ലി പറയുന്നു. ആരോഗ്യകരമായ ശീലങ്ങളും സമതുലിതമായ ഭക്ഷണക്രമവും മുടിയുടെ ആരോ​ഗ്യത്തിന് പ്രധാനമാണെന്ന് അവർ പറയുന്നു. മുടിയുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.... നെല്ലിക്ക... വിറ്റാമിൻ സിയുടെ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന നെല്ലിക്ക ജ്യൂസ് കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു. ഇത് ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കറിവേപ്പില... കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ മാലിന്യങ്ങൾ നീക്കംചെയ്യാനും തലയോട്ടിയിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.  മധുരക്കിഴങ്ങ്... വിറ്റാമിൻ എ യുടെയും ബീറ്റാ കരോട്ടിന്റെയും ഉറവിടമാണ് മധുരക്കിഴങ്ങ്. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. മുളപ്പിച്ച പയറുവർ​ഗങ്ങൾ... മുളപ്പിച്ച പയറുവർ​ഗങ്ങളിൽ ഫോളിക് ആസിഡ്, പ്രോട്ടീൻ, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് മാത്രമല്ല ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും പയറുവർ​ഗങ്ങൾ പ്രധാനപ്പെട്ടതാണ്. മൂന്ന് കൂട്ടുകൾ, മൂന്ന് മിനിറ്റ്; തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാം...  

from Asianet News https://ift.tt/3jPSAOY
via IFTTT

Thursday, August 12, 2021

അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന വേണം: ബാലാവകാശ സംരക്ഷണ കമ്മീഷൻ

തിരുവനനതപുരം: സംസ്ഥാനത്തെ സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന ഉണ്ടാകണമെന്നും ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ നിന്നും പുറത്താക്കരുതെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് നിലവിൽ ഏകീകൃത ഫീസ് ഘടനയില്ല. ഓരോ സ്‌കൂളും വ്യത്യസ്തമായ തരത്തിലാണ് ഫീസ് ഈടാക്കുന്നത്. കോവിഡ്19ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുന്ന കാലത്തും ട്യൂഷൻ ഫീസിന് പുറമെ സ്‌പെഷ്യൽ ഫീ, മെയിന്റനൻസ് ഫീ, ബസ് ഫീ തുടങ്ങി വിവിധ ഇനങ്ങളിൽ വൻ തുകകൾ സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകൽ ഈടാക്കുന്നതായും ഫീസ് കുടിശ്ശിക വരുത്തുന്ന കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽ നിന്നും പുറത്താക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ലഭിച്ച 56 പരാതികൾ തീർപ്പാക്കിയാണ് കമ്മീഷൻ ഉത്തരവ്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥി പ്രവേശനം, ഫീസ് ഘടന, സിലബസ്, പാഠപുസ്തകങ്ങൾ, രക്ഷാകർതൃ സമിതികൾ, കുട്ടികളുടെ ജനാധിപത്യ വേദികൾ, അധ്യാപകരുടെ നിയമനം, വേതനം തുടങ്ങിയവയ്ക്കായി സംസ്ഥാന സർക്കാർ പ്രത്യേക നിയമ നിർമ്മാണം നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷന്റെ ഉത്തരവിൻമേൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ പറയുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3CGrRNg
via IFTTT

കശ്​മീര്‍ യാത്ര, കിടി​ലൻ പാക്കേജുമായി ഐആർസിടിസി

കശ്​മീരി​ലേക്ക്​ കിടിലന്‍ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി. ശ്രീനഗർ, ഗുൽമാർഗ്​, സോനമാർഗ്​, പഹൽഗാം എന്നിവിടങ്ങളിലായി അഞ്ച്​ രാത്രിയും ആറ്​ പകലും അടങ്ങുന്നതാണ്​ പാക്കേജ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു​.   മുംബൈയിൽ നിന്നാണ്​ യാ​ത്ര ആരംഭിക്കുക. ഇവിടെനിന്ന്​ ​ശ്രീനഗറിലേക്ക്​ വിമാനത്തിൽ​ പോകും. സെപ്​റ്റംബർ 25, 26 ദിവസങ്ങളിലാണ്​ യാത്ര ആരംഭിക്കുക. ശ്രീനഗറിൽ എത്തിക്കഴിഞ്ഞാൽ ആദ്യം ശങ്കരാചാര്യ ക്ഷേത്രം സന്ദർശിക്കും. തുടർന്ന് ഹൗസ് ബോട്ടിൽ ചെക്ക് ഇൻ ചെയ്യും. വൈകുന്നേരം ദാൽ തടാകത്തിൽ സ്വന്തം ചെലവിൽ ശിക്കാര റൈഡ്​ ആസ്വദിക്കാം. രാത്രി താമസവും ഭക്ഷണവും ഹൗസ് ബോട്ടിലാണ്​. രണ്ടാംദിനം പ്രഭാതഭക്ഷണശേഷം പഹൽഗാമിലേക്കാണ് യാത്ര. വഴിയിൽ ബെറ്റാബ്​ താഴ്​വര, അവന്തിപു, ചന്ദൻവാടി, അരുവാലി തുടങ്ങിവ സന്ദർശിക്കും. രാത്രി പഹൽഗാമിലാണ്​ താമസം. മൂന്നാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം ഗുൽമാർഗിലേക്ക് വരും. സ്വന്തം ചെലവിൽ ഗൊണ്ടോള റൈഡ്​ അടക്കമുള്ള ഗുൽമാർഗിന്‍റെ പ്രാദേശിക കാഴ്ചകൾ ആസ്വദിക്കാം. അതിനുശേഷം ശ്രീനഗറിലേക്ക് മടങ്ങും. നാലാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം സോനമാർഗിലേക്ക് പോകും. ഇവിടെ താജിവാസ് ഹിമാനിയിലേക്ക്​ കുതിര സവാരി ചെയ്യാം. അന്ന്​ രാത്രി ശ്രീനഗറിൽ മടങ്ങിയെത്തും. അഞ്ചാം ദിവസം ശ്രീനഗറിലെ കാഴ്‍ചകൾ കാണാം.  പ്രഭാതഭക്ഷണശേഷം മുഗൾ ഗാർഡൻസ്, നിഷാത് ബാഗ്, ഷാലിമാർ ഗാർഡൻസ് എന്നിവ സന്ദർശിക്കും. തുടർന്ന്​ ദാൽ തടാകത്തിന്‍റെ തീരത്തുള്ള പ്രശസ്‍തമായ ഹസ്രത്ബാൽ മസ്​ജിദിലെത്തും. വൈകുന്നേരം ഷോപ്പിങ്ങിന്​ സമയം ചെലവഴിക്കാം.  ആറാം ദിനം സഞ്ചാരികൾക്ക്​ ഇഷ്​ടമുള്ള രീതിയിൽ ചെലവഴിക്കാം. വൈകീട്ട്​ 5.35നാണ്​ മുംബൈയിലേക്കുള്ള വിമാനം. 27,300 രൂപയാണ്​ പാക്കേജിന്‍റെ നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍​.

from Asianet News https://ift.tt/2VRYyXl
via IFTTT

ഇ–ബുൾജെറ്റ്‌ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണം; ഹര്‍ജി സമര്‍പ്പിക്കാന്‍ പൊലീസ്

കണ്ണൂര്‍:വ‍്‍ളോഗര്‍മാരായ ഇ–ബുൾജെറ്റ്‌ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. ജില്ലാ സെഷൻസ്‌ കോടതിയിൽ വെള്ളിയാഴ്‌ച്ച ഹർജി നൽകും. പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ ബി പി ശശീന്ദ്രൻ മുഖേനയാണ്‌ ഹർജി നൽകുക. കണ്ണൂർ ആർടിഒ ഓഫീസിൽ അതിക്രമിച്ചുകയറി പൊതുമുതൽ നശിപ്പിച്ച കേസിൽ ലിബിനും എബിനും ജാമ്യം ലഭിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ച വ‍്‍ളോഗര്‍മാര്‍ക്ക് ജാമ്യം അനുവദിച്ചാൽ തെറ്റായ കീഴ്വഴക്കമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പരിഗണിക്കാതെ ആയിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ ബുധനാഴ്ച്ച  ലിബിനെയും എബിനെയും നാല് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവർ മുമ്പ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഉള്ളടക്കത്തെ കുറിച്ചായിരുന്നു പ്രധാനമായും ചോദിച്ചറിഞ്ഞത്. തോക്കും, കഞ്ചാവ് ചെടിയും ഉയർത്തി പിടിച്ച് ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പലതും യാത്രക്കിടയിൽ കേരളത്തിന് പുറത്ത് ചിത്രീകരിച്ചതെന്നാണ് ഇവർ പറഞ്ഞത്. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇവരുടെ യൂട്യൂബ് ചാനൽ വഴി നിയമവിരുദ്ധ കാര്യങ്ങൾ പ്രോത്സാഹിപ്പിച്ചതായും പൊലീസ് പറയുന്നു. ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും, ക്യാമറയും ഫൊറൻസിക് പരിശോധനക്കയച്ചു. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിട്ടുള്ളത്.  

from Asianet News https://ift.tt/2VRYwPd
via IFTTT

പൃഥ്വിരാജിന്റെ ലായിഖ് രംഗങ്ങൾ ‘എസ്ര’യിലെ കഥാപാത്രമായിപ്പോയി; കുരുതിയെ കുറിച്ച് ശ്രീജിത്ത് പണിക്കർ

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ആമസോൺ പ്രൈമിൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് രാഷ്ട്രീയനിരീക്ഷകനായ ശ്രീജിത്ത് പണിക്കർ എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്.   അഭിനയത്തിൽ മികച്ചുനിന്നത് റോഷനും മാമുക്കോയയും നസ്‌ലെനുമാണ്. പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും ‘എസ്ര’യിലെ കഥാപാത്രമായിപ്പോയെന്നും ശ്രീജിത്ത് പറയുന്നു. ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ ‘കുരുതി’ കണ്ടു. പരിചിതമായ കുറെ ജീവിതങ്ങൾ. മികച്ചുനിന്നത് റോഷനും മാമുക്കോയയും നസ്‌ലെനും. പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും ‘എസ്ര’യിലെ കഥാപാത്രമായിപ്പോയി. സാധാരണ സംഭാഷണം നടത്തുന്നവരുടെ ഇടയിലേക്ക് സാഹിത്യഭാഷ മാത്രം പറയുന്നൊരാൾ കടന്നുവരുന്നത് കല്ലുകടിയാണ്. ‘നത്തിങ് പെ-ർ-സണൽ' എന്നൊക്കെ ഉച്ചാരണശുദ്ധിയില്ലാത്ത ഇംഗ്ലീഷ് പറയുന്ന ലായിഖ് പക്ഷെ ‘നാറ്റ്സി' എന്നൊക്കെ കൃത്യമായി ഉച്ചരിക്കും. എത്രവലിയ സംഘട്ടനം നടന്നാലും പ്രധാന നടന്റെ തലമുടി ഉഴപ്പരുതെന്ന സാമാന്യ നിയമം ഇതിലും മാറിയില്ല. ലായിഖിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസ് കടന്നുവന്നത് യുക്തിഭദ്രമായി. യൂറോപ്പിൽ ഏറ്റവുമധികം മുസ്ലിങ്ങൾ ഉള്ള രാജ്യമാണ് ഫ്രാൻസ്. ലായിഖിന്റെ ബൈക്കിന്റെ കീചെയ്നിൽ പാരിസ് സെന്റ് ജെർമയ്ൻ (പിഎസ്ജി) ഫുട്ബോൾ ടീമിന്റെ ലോഗോയാണ്. ഫ്രാൻസിൽ ഇസ്ലാമോഫോബിയ വർദ്ധിക്കുന്നെന്ന വാദത്തിനിടയ്ക്കും മുസ്ലീം വിഭാഗത്തെ ഒപ്പം ചേർത്തുനിർത്തുന്ന ക്ലബ്ബാണ് പിഎസ്ജി. ഇങ്ങനെയുള്ള ചെറിയ വിവരങ്ങളിൽ പുലർത്തിയ സൂക്ഷ്മത പക്ഷെ വലിയ കാര്യങ്ങളിൽ ഉണ്ടായില്ല. ഒരു വീട്ടിൽ രണ്ടോ മൂന്നോ റൗണ്ട് വെടിവെപ്പ് ഉണ്ടായിട്ടും അതറിഞ്ഞ നാട്ടുകാരില്ല. ഉയർന്ന പ്രദേശവും രാത്രിയും ഒക്കെയാണെങ്കിൽ ശബ്ദം അടുത്ത വീട്ടിൽ മാത്രമല്ല കേൾക്കുക. പ്രതിയെയും പൊലീസിനെയും കാണാതായിട്ടും ആ പരിസരത്തെങ്ങും പൊലീസുകാരില്ല. പാമ്പുകടിയേറ്റ് നീലിച്ച് മണിക്കൂറുകൾ കഴിഞ്ഞവൻ പയറുപോലെ നിൽക്കുകയാണ്. നേരം വെളുത്തിട്ടും പാലത്തിൽ കത്തിയുമായി നിൽക്കുന്നയാളിന് ആൾക്കാർ കാണുമെന്ന ചിന്തയുമില്ല.  രാത്രിദൃശ്യങ്ങൾ, കളറിങ്, പശ്ചാത്തല സംഗീതം ഒക്കെ നല്ല നിലവാരം പുലർത്തി. അല്ലറ ചില്ലറ പിശകുകളൊക്കെ മാറ്റിവച്ചാൽ തിരക്കഥയും സംവിധാനവും നന്നായി. പിഎസ്ജി ഒക്കെ മുന്നോട്ടുവെക്കുന്ന നല്ല ആശയങ്ങളുടെ ചുവടുപിടിച്ച് തീവ്രനിലപാടുകൾ വളർത്തുന്നവർ ഉണ്ടെന്നത് ദുരവസ്ഥയാണ്. കൊലചെയ്തിട്ടും കുറ്റബോധമില്ലാത്ത മുസ്ലിമും ഹിന്ദുവുമൊക്കെ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ തന്നെ. വെറുപ്പിനും വഴക്കിനും പോകുകയെന്ന ചരിത്രം പുതിയതല്ലെന്നും അതിന് പഴമ ഉണ്ടാവില്ലെന്നും പറഞ്ഞുവക്കുന്നത് ഒരു സന്ദേശമല്ല, യാഥാർഥ്യമാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3iD8Va9
via IFTTT

പ്രതിഷേധമുണ്ടാകുമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്; ബസവരാജ് ബൊമ്മയ് തലപ്പാടി സന്ദർശനം റദ്ദാക്കി

കാസ‌‌ർകോട്: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് തലപ്പാടി സന്ദർശനം റദ്ദാക്കി. പ്രതിഷേധമുണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സന്ദ‌‌‌ർശനം വേണ്ടെന്ന് വച്ചത്. അതിർത്തിയിൽ കേരളം കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ ആർടിപിസിആർ നെഗറ്റീവ് സ‌‌‍ർ‌ട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ കടത്തി വിടൂ എന്നാണ് കർണാടകത്തിന്‍റെ നയം. തലപ്പാടിയിലെ പരിശോധന സംവിധാനങ്ങൾ വിലയിരുത്താനാണ് പുതിയ മുഖ്യമന്ത്രി സന്ദർശനം പദ്ധതിയിട്ടത്.  മന്ത്രി വരുന്നത് അറിഞ്ഞ് കേരളത്തിൽ നിന്നുള്ള സംഘടനകൾ പ്ലക്കാർഡുകളുമായി പ്രതിഷേധമറിയിക്കാൻ എത്തിയിരുന്നു. 

from Asianet News https://ift.tt/3ADAnL3
via IFTTT

കൊവിഡ്: കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടം. അടിയന്തര സാഹചര്യത്തിൽ അല്ലാതെ ലക്ഷദ്വീപിലേക്ക് പോകുകയോ കേരളത്തിലുള്ള ലക്ഷദ്വീപ് നിവാസികൾ തിരിച്ചു വരികയോ ചെയ്യരുത്. രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവർക്ക് അടിയന്തര ഘട്ടത്തിൽ ദ്വീപിലേക്ക് വന്നാലും മൂന്ന് ദിവസം ക്വാറൻ്റൈൻ നിർബന്ധമാണ്.  ഒറ്റഡോസ് വാക്സീൻ എടുത്തവർക്കും അല്ലാത്തവർക്കും നിർബന്ധിത ഹൌസ്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ബാധകമായിരിക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 7 ദിവസം ഭരണകൂടം ഒരുക്കുന്ന സ്ഥലത്തൊ വീടുകളിലോ ക്വാറന്റീൻ ഇരിക്കണം. നേരത്തെയും ഇത്തരം ചില നിയന്ത്രണങ്ങൾ ലക്ഷദ്വീപ് ഭരണകൂടം കൊണ്ടു വന്നിരുന്നു. ഇപ്പോൾ വീണ്ടും കർശനമായി നിർദേശങ്ങൾ പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ കൊവിഡിൻ്റെ അതിവ്യാപനം കണ്ട ലക്ഷദ്വീപിൽ നിലവിൽ 46 കൊവിഡ് രോ​ഗികൾ മാത്രമേയുള്ളൂവെന്നാണ് ലക്ഷദ്വീപ് കളക്ട‍ർ അറിയിക്കുന്നത്.   കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3ADAne1
via IFTTT

പ്രവാസി മലയാളി വീട്ടമ്മ പകല്‍ ഉറക്കത്തിനിടെ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഭര്‍ത്താവിനെ ജോലിക്ക് അയച്ച ശേഷം ഉറങ്ങാന്‍ കിടന്ന മലയാളി വീട്ടമ്മ മരിച്ചു. ദമ്മാമിലെ തുഖ്ബ എന്ന സ്ഥലത്ത് മൂന്ന് പതിറ്റാണ്ടായി കാര്‍ സ്‌പെയര്‍പാര്‍ട്‌സ് കട നടത്തുന്ന കാസര്‍കോട് ആലമ്പാടി സ്വദേശി ഷഹ്‌സാദ് വില്ലയില്‍ അബ്ദുല്ലയുടെ ഭാര്യ സൈറാബാനു (42) ആണ് മരിച്ചത്. എട്ട് വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം സൗദിയില്‍ പ്രവാസിയാണ് അവര്‍. ബുധനാഴ്ച രാവിലെ അബ്ദുല്ല കടയിലേക്ക് പോകുമ്പോള്‍ യാത്രയയച്ച ശേഷം ഉറങ്ങാന്‍ കിടന്നതാണ് സൈറാ ബാനു. ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ അബ്ദുല്ല, ഉറങ്ങുന്ന ഭാര്യയെയാണ് കണ്ടത്. തട്ടി വിളിച്ചപ്പോഴാണ് മരിച്ചെന്ന് മനസിലായത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മണിക്കൂറുകള്‍ക്ക് മുേമ്പ മരണം സംഭവിച്ചു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കത്തിന്റെ ശ്രമഫലമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച ൈവകീേട്ടാടെ മൃതദേഹം തുഖ്ബ മഖ്ബറയില്‍ ഖബറടക്കി. നാട്ടില്‍ ബിരുദ വിദ്യാര്‍ഥിയായ ഷഹ്‌സാദ്, ദമ്മാം ഇന്ത്യന്‍ സ്‌കുളിലെ പ്ലസ്ടു വിദ്യാര്‍ഥികളും ഇരട്ടകളുമായ ഷഹ്ബാസ് ഷംനാസ് എന്നിവര്‍ മക്കളാണ്. മുഹമ്മദ് മുസ്തഫ, ഇനായത്ത് അലി, സീനത്ത് റഹ്മാന്‍, ഗൗസിയ മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3CMGEG4
via IFTTT

ഒമാനും ഇന്ത്യയും ഖനന മേഖലയില്‍ സഹകരണ കരാര്‍ ഒപ്പുവെച്ചു

മസ്‌കറ്റ്: ഖനന മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ഒമാനും  ഇന്ത്യയും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ഒമാന്‍ ഊര്‍ജ്ജ - ധാതു മന്ത്രാലയവും ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡും ഖനന മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടതായി ഒമാന്‍ ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ധാതു പര്യവേക്ഷണത്തിലും നൂതനമായ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിലും ഖനന വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതിലുമുള്ള സഹകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കരാറിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാന്‍ ഊര്‍ജ മന്ത്രാലയ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവര്‍, മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സാലിം അല്‍ ഓഫീ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഘനധാതുക്കളും അപൂര്‍വ മൃത്തുക്കളും (Rare earths) ഖനനം ചെയ്ത്, സംസ്‌കരിച്ച് ഉപയുക്തമാക്കി വിപണനം നടത്തുന്ന ഒരു പൊതുമേഖലാസ്ഥാപനമാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/2VV2LJT
via IFTTT

മുക്കത്ത് അരക്കിലോ കഞ്ചാവുമായി ‘കൊണ്ടോട്ടികാക്ക' അറസ്റ്റിൽ

കോഴിക്കോട്: മുക്കത്ത് വിൽപ്പനക്കായി കൊണ്ടുവന്ന അരക്കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.  ‘കൊണ്ടോട്ടികാക്ക' എന്നറിയപ്പെടുന്ന അരിക്കോട് മൂർക്കനാട് സ്വദേശി ചെമ്പൻതൊടിക മുഹമ്മദാലിയെ(64) ആണ് മുക്കം പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചു നാളുകളായി വൻതോതിൽ കഞ്ചാവ് ശേഖരിച്ച് മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, ഓമശേരി തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തിവരികയായിരുന്ന ഇയാളെ താമരശേരി ഡിവൈ.എസ്.പി യുടെ നിർദേശപ്രകാരം ഓപ്പറേഷൻ ഗഞ്ച ഹണ്ടിന്റെ ഭാഗമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ മുക്കം ഇൻസ്പെക്ടർ കെ.പി അഭിലാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കത്തും പരിസരങ്ങളിലും പ്രത്യേക അന്വേഷണ സംഘം നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് മുക്കം വെന്റ് പൈപ്പ് പാലത്തിന് സമീപത്ത് വെച്ച് ഇയാൾ പിടിയിലായത്. കൊവിഡ് ഭീതികാരണം പലസ്ഥലങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളായതിനാൽ മദ്യ ലഭ്യത കുറഞ്ഞ തോടെയാണ് കഞ്ചാവിന് ആവശ്യക്കാരേറിയത്. ഓണം പ്രമാണിച്ച് ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിനായി കോഴിക്കോട് റൂറൽ ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് തിരിച്ചിൽ നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. മൂന്നു വർഷം മുമ്പ് ഇയാളെ കഞ്ചാവുമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വെച്ചു  പിടികൂടിയിരുന്നു. മുക്കം ഇൻസ്പെക്ടർ കെ.പി അഭിലാഷിന്റെ നേതൃത്വത്തിൽ എസ്ഐ മജീദ് എ എ സലീം മുട്ടത്ത്, സീനിയർ സിവിൽ പൊലിസ് ഓഫിസറായ ശ്രീജേഷ് സിവിൽ പൊലി ഓഫിസറായ ഷെഫീഖ് നീലി യാനിക്കൽ, ശ്രീകാന്ത്, ഹോംഗാർഡ് ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

from Asianet News https://ift.tt/3iH7NCx
via IFTTT

കടുത്ത പ്രതിസന്ധി; ഓണം അലവന്‍സും ശമ്പളവും മുടങ്ങിയേക്കും, സര്‍ക്കാര്‍ സഹായം തേടി തിരുവിതാംകൂര്‍ ദേവസ്വം

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ജീവനക്കാരുടെ ഓണം ഉല്‍സവബത്തയും ശമ്പള അഡ്വാന്‍സും മുടങ്ങുന്ന സ്ഥിതിയിലാണ് ബോര്‍ഡ്. വെറും അഞ്ചു കോടി രൂപ മാത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പക്കല്‍ ബാക്കിയുളളത്. ഓണത്തിന് ഒരാഴ്ച്ചമുന്‍പ്  ജീവനക്കാര്‍ക്ക് ഉല്‍സവബത്തയും ബോണസും നല്‍കുന്നതാണ് ദേവസ്വം ബോര്‍ഡിലെ പതിവ്. സര്‍ക്കാര്‍ സര്‍വ്വീസിന് തുല്ല്യമായ സേവന വേതന വ്യവസ്ഥകളാണ് ദേവസ്വം ബോര്‍ഡും നല്‍കുന്നത്. ഫെസ്റ്റിവല്‍ അലവന്‍സായി 2500 രൂപയും ബോണസായി 4000 രൂപയും അഡ്വാന്‍സായി 15000 രൂപയുമാണ് ജീവനക്കാര്‍ക്ക് കഴിഞ്ഞ പ്രാവശ്യം അനുവദിച്ചത്. പക്ഷേ ഇക്കുറി ഇതുണ്ടാകില്ലെന്നാണ് സൂചന. അല്ലെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കേണ്ടി വരും. ഇപ്പോള്‍ കയ്യിലുള്ള അഞ്ചുകോടി രൂപ ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനും തികയില്ല. ഓണ ആനുകൂല്യങ്ങള്‍ നല്‍കണമെങ്കില്‍ 25 കോടിയിലധികം രൂപ വേണ്ടിവരും.  ഈ തുക സര്‍ക്കാര്‍ നല്‍കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അമ്പലങ്ങളില്‍ നിന്നും കാര്യമായ വഴിപാട് വരുമാനം ലഭിക്കാത്തതാണ് പ്രതിസന്ധിയുടെ കാരണം. ഇത് ചൂണ്ടിക്കാട്ടി വീണ്ടും സര്‍ക്കാരിനെ സമിപിക്കാനാണ്  ദേവസ്വം ബോര്‍ഡ് അധികൃതരുടെ  തീരുമാനം. ബോര്‍ഡിന്‍റെ കൈവശമുള്ള സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്ക് നയം അനുസരിച്ച് പണയം വെയ്ക്കാന്‍ കോടതിയുടെ അനുമതി നേടാന്‍ നടപടി തുടങ്ങി. അഞ്ഞൂറ് കിലോ സ്വര്‍ണ്ണമാകും പണയം വയ്ക്കുക. ശബരിമല തീര്‍ത്ഥാടനം മുടക്കമില്ലാതെ തുടരാന്‍ തത്വത്തില്‍ തീരുമാനമായി. എന്നാല്‍ എത്രപേരെ പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ശബരിമലയില്‍ നിന്നും കിട്ടുന്ന നടവരവാണ് ദേവസ്വം ബോര്‍ഡിന്‍റെ മുഖ്യ വരുമാനം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

from Asianet News https://ift.tt/3sdiFej
via IFTTT

'സ്വഭാവദൂഷ്യമെന്ന് പ്രചരിപ്പിക്കുന്നു'; എംഎസ്എഫിന് എതിരെ വനിതാ വിഭാഗം, ലീഗ് നേതൃത്വം ഇടപെട്ടില്ലെന്നും പരാതി

മലപ്പുറം: എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കി. യോഗത്തിനിടെ വനിതാ നേതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് പത്തോളം നേതാക്കളാണ് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിന് എതിരെയും മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്ക് എതിരെയുമാണ് പരാതി. നവാസ് അശ്ലീല ചുവയോടെ സംസാരിച്ചെന്നും ജന. സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്. സ്വഭാവ ദൂഷ്യമുള്ളവരെന്ന് നിരന്തരം പ്രചരിപ്പിക്കുന്നതായും സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് നില്‍ക്കണം. ഇല്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍ പറയുന്നു. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ആത്മാഭിമാനം സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നാണ് ആവശ്യം.  എംഎസ്എഫ് യോഗം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് വേദിയാകുന്നതായി നേരത്തെ ഹരിത ഭാരവാഹികള്‍ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ഹരിത ഭാരവാഹികള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.  

from Asianet News https://ift.tt/2XpJcde
via IFTTT

വർഷത്തിൽ എട്ട് മാസവും വെള്ളക്കെട്ട്, മന്ത്രി വാസവന്റെ മണ്ഡലത്തിൽ, തിരിഞ്ഞ് നോക്കാതെ ജനപ്രതിനിധികൾ

കോട്ടയം: വർഷത്തിൽ എട്ട് മാസവും വെള്ളം കയറി കിടക്കുന്ന ഒരു കോളനിയുണ്ട് കോട്ടയത്ത്. മന്ത്രി വി എൻ വാസവന്‍റെ മണ്ഡലത്തിലെ തിരുവാർപ്പ് മാധവശ്ശേരി കോളനി. വെള്ളക്കെട്ടിന്‍റെ കഷ്ടപ്പാട് അധികാരികളോട് പറഞ്ഞ് മടുത്തിരിക്കുകയാണ് ഈ കോളനിക്കാർ. വീട്ടിനകത്ത് സിമന്‍റ് ഇഷ്ടികയിട്ട് നടക്കേണ്ട ഗതികേടാണ് ഈ കോളനിക്കാരുടേത്. 30 വർഷമായി മാധവശ്ശേരി കോളനിക്കാ‍‍ർ ഈ ദുരിതം അനുഭവിക്കുകയാണ്. എല്ലാം ശരിയാകും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി. മന്ത്രിയുടെ മണ്ഡലമായിട്ടും ഒന്നും ശരിയായിട്ടില്ല. മഴ പെയ്താലും ഇല്ലെങ്കിലും സർവത്ര വെള്ളക്കെട്ടാണ്. എല്ലാ ഏപ്രിൽ മുതൽ ജൂൺ വരെയും വെള്ളക്കെട്ടുതന്നെ.  കോളനിക്ക് നാല് വശവും ജലാശയങ്ങളാണ്. സമീപത്തെ ശവകോട്ടപ്പാറ പാടത്ത് രണ്ടാം കൃഷി ചെയ്യാത്തതാണ് ഇവരെ ദുരിതത്തിലാക്കുന്നത്. കൃഷിയില്ലാത്തപ്പോൾ ബണ്ട് കെട്ടാറില്ല. ഇതോടെ വെള്ളം നേരെ കോളനിയിലേക്ക് കയറും. കൊതുക് ശല്യവും ഇവിടെ രൂക്ഷമാണ്. നല്ലൊരു നടപ്പാതയെന്ന ആവശ്യത്തിനും പ്രായമേറെയായി. നാൽപത് കുടുംബങ്ങളാണ് ഈ വെള്ളക്കെട്ടിനൊപ്പം താമസിക്കുന്നത്. ചിലരൊക്കെ വീടൊഴിഞ്ഞ് പോയി. നാല് വശവും ബണ്ട് കെട്ടുക മാത്രമാണ് ഇനി പോംവഴി. ഇനിയെങ്കിലും അധികൃതർ കണ്ണ് തുറക്കണമെന്ന് വീണ്ടും വീണ്ടും അപേക്ഷിക്കുകയാണ് ഈ കോളനിക്കാർ.

from Asianet News https://ift.tt/3AGIpTk
via IFTTT

ഹേരത്തും കീഴടക്കി; 11 പ്രവിശ്യകള്‍ താലിബാന്‍ നിയന്ത്രണത്തില്‍, അമേരിക്ക,ബ്രിട്ടന്‍ പിന്മാറ്റം വേഗത്തിലാക്കി

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമായ ഹേരത്തും താലിബാൻ പിടിച്ചെടുത്തു. ഇതോടെ ആകെയുള്ള 34 പ്രവിശ്യകളിൽ 11 എണ്ണം താലിബാൻ ഭരണത്തിലായി. കാബൂൾ അടക്കം താലിബാൻ ഭീകരരുടെ പിടിയിലാകുമെന്ന ആശങ്ക വർധിച്ചതോടെ അമേരിക്കയും ബ്രിട്ടനും പിന്മാറ്റ നടപടികൾ വേഗത്തിലാക്കി. അഫ്‌ഗാനിൽ ഇനി ശേഷിക്കുന്ന മുഴുവൻ യുഎസ്, ബ്രിട്ടീഷ് പൗരന്മാരെയും ഈ ആഴ്ച തന്നെ സുരക്ഷിതരായി മടക്കിക്കൊണ്ടു പോകും. ഇതിനായി താൽകാലികമായി സൈനികരെ വിന്യസിക്കും. അമേരിക്ക മൂവായിരവും ബ്രിട്ടൻ അറുന്നൂറും സൈനികരെ താൽകാലികമായി വിന്യസിച്ച് സുരക്ഷിത പാതയൊരുക്കി. യു എസ് ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും മടക്കിക്കൊണ്ടു പോകാനാണ് പദ്ധതി.  അതിനിടെ ഖത്തറിൽ നടക്കുന്ന സമാധാന ചർച്ചകളിൽ സുപ്രധാനമായൊരു ഒത്തുതീർപ്പ് നിർദേശം അഫ്ഗാൻ സർക്കാർ മുന്നോട്ടുവെച്ചു. വെടിനിർത്തലിന് തയാറായാൽ താലിബാനുമായി അധികാരം പങ്കിടാമെന്ന നിർദേശമാണ് അഫ്ഗാൻ സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. യുദ്ധം തുടർന്നാൽ അഫ്ഗാനിസ്താൻ വൻ ദുരന്തത്തിലേക്ക് നീങ്ങുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകി. അഫ്ഗാന്റെ വിവിധ പ്രവിശ്യകളിൽ നിന്ന് വീട് വിട്ടോടിയവരുടെ എണ്ണം നാലുലക്ഷം കടന്നതായി യുഎൻ അധികൃതർ അറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങൾ ഭക്ഷണമോ മരുന്നോ ഇല്ലാതെ തെരുവിലാണ്. ആയിരക്കണക്കിന് അഫ്ഗാൻകാർ പ്രാണരക്ഷാർത്ഥം ഇറാനിലേക്കും പലായനം ചെയ്തിട്ടുണ്ട്. നൂറു കണക്കിന് അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥരെ താലിബാൻ തടവിലാക്കിയിരിക്കുകയാണ്. പലയിടത്തും താലിബാന് കാര്യമായ ചെറുത്തുനിൽപ്പ് ഉണ്ടാകുന്നില്ല. ഗസ്നി നഗരം ഒരു ഏറ്റുമുട്ടലും ഇല്ലാതെയാണ് താലിബാൻ ഇന്നലെ പിടിച്ചത്. ഗസ്നിയിലെ ഗവർണർ ദാവൂദ് ലാഖ്മാനി ഓഫീസ് താലിബാന് വിട്ടുകൊടുത്ത ശേഷം ഓടിപ്പോവുകയായിരുന്നു. താലിബാന് പ്രവിശ്യ വിട്ടുകൊടുത്തിന്റെ പേരിൽ പിന്നീട് ഇദ്ദേഹത്തെ അഫ്ഗാൻ സൈന്യം അറസ്റ്റു ചെയ്തു. 90 ദിവസത്തിനകം താലിബാൻ കാബൂൾ പിടിക്കുമെന്നാണ് അമേരിക്ക തന്നെ കണക്കുകൂട്ടിയിരിക്കുന്നത്.

from Asianet News https://ift.tt/2VNac5I
via IFTTT

സ്ത്രീ തടവുകാരുടെ യൂണിഫോം പരിഷ്കരണം പരി​ഗണനയിൽ,ചുറിദാറിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാരുടെ യൂണിഫോം വസത്രത്തിൽ മാറ്റങ്ങൾക്ക് സാധ്യത. ജയിൽ വകുപ്പാണ് ചീഫ് സെക്രട്ടറിക്ക് ഈ നി‍ർദ്ദേശങ്ങൾ സമർപ്പിച്ചത്.  നിലവിൽ ധരിക്കുന്ന വെള്ള നിറത്തിലുളള വസ്ത്രത്തിന് പകരം നെൈറ്റിയോ ചുരിദാറോ ആയേക്കും. ജയിലിലെ ജോലികൾ, ജയിലിന് പുറത്തുള്ള ജോലികൾ എന്നിവ ചെയ്യുന്നവ‍ർക്ക് ട്രാക്സ്യൂട്ടോ ടീഷ‍ട്ടോ നൽകുന്നതും ആലോചനയിലാണ്.  നിലവിൽആവശ്യമെങ്കിൽ സ്ത്രീ തടവുകാ‍ർക്ക് സാരിയും ബ്ലൗസും ധരിക്കാനും അനുമതി നൽകുന്നുണ്ട്. അതേസമയം പുരുഷ തടവുകാരുടെ യൂണിഫോം പരിഷ്കരിക്കുന്നത് ആലോചനയിലില്ല. തടവുകാരുടെ പ്രതിഫലം വ‍ർദ്ധിപ്പിക്കുന്നതടക്കമുള്ള ശുപാർശകളും ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച വിഷൻ 2030 രൂപരേഖയിലുണ്ട്.  

from Asianet News https://ift.tt/3xOaXZC
via IFTTT

പിആര്‍ഡിയില്‍ പിന്‍വാതില്‍ നിയമനം; ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തസ്തികയിലേക്ക് പരിഗണിക്കുന്നു

തിരുവനന്തപുരം: ഇൻഫര്‍മേഷൻ-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്‍റ് ഇൻഫര്‍മേഷൻ തസ്തികയിലേക്ക് വകുപ്പിലെ തന്നെ മാധ്യമപ്രവര്‍ത്തന പരിചയം ഇല്ലാത്ത ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തിരുകിക്കയറ്റാൻ നീക്കം. ഈ തസ്തികയിലേക്കുള്ള പിഎസ് സി പരീക്ഷയെഴുതി അനേകം പേര്‍ ഫലം കാത്ത് നില്‍ക്കുമ്പോഴാണ് വകുപ്പിലെ സീനിയോറിറ്റി മാത്രം പരിഗണിച്ച് ചിലരെ നിയമിക്കാൻ ശ്രമം നടക്കുന്നത്. ബിരുദവും രണ്ടു വർഷം മാധ്യമ രംഗത്തെ പൂർണ സമയ പ്രവർത്തന പരിചയവുമാണ് അസിസ്റ്റന്‍റ് ഇൻഫര്‍മേഷൻ ഓഫീസറാവാൻ വേണ്ട യോഗ്യത. പിഎസ്സി ഈ തസ്തികയിലേക്ക് പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കാൻ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പിൻവാതില്‍ നിയമന നീക്കം. പിആര്‍ഡിയിലെ പായ്ക്കര്‍, സ്വീപ്പര്‍, ഓഫീസ് അസിസ്റ്റന്‍റ് തസ്തികയിലുള്ള ബിരുദം യോഗ്യതയുള്ളവരെയാണ് സ്പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തി തസ്തിക മാറ്റംവഴി അസിസ്റ്റന്‍റ് ഇൻഫര്‍മേഷൻ ഓഫീസറായി നിയമിക്കാന്‍ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. 2019 മാര്‍ച്ചില്‍ അന്നത്തെ പിആര്‍ഡി ഡയറക്ടറായിരുന്ന ടിവി സുഭാഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. തസ്തികമാറ്റം വഴി നിയമനത്തിനായി ശ്രമിക്കുന്ന വകുപ്പില്‍ പാക്കറായി ജോലി നോക്കി വരുന്ന ജീവനക്കാരിയും ഈ യോഗത്തില്‍ പങ്കെടുത്തു എന്നതാണ് വിചിത്രം. യോഗ്യതയില്ലാത്ത വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ വ്യാജമായി മാധ്യമ പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കാൻ ഒരുങ്ങുകയാണ്. ഇതേ രീതിയില്‍ നിയമനം നടത്തണമെന്ന ആവശ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ 2013ലും ഹൈക്കോടതി 2016 തള്ളിയിരുന്നു. ഇപ്പോള്‍ പിഎസ് സി ലിസ്റ്റ് വരുന്നതിന് തൊട്ട് മുൻപ് വീണ്ടും പഴയ ഫയല്‍ പൊടിതട്ടിയെടുത്തിയിരിക്കുകയാണ്. അതേസമയം നിയമനം സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പിആര്‍ഡി ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പ്രതികരിച്ചു. 

from Asianet News https://ift.tt/3iIIvEc
via IFTTT

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതി കിരണിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ല സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

തൃശൂ: കരുവന്നൂർ വായ്പ തട്ടിപ്പ് കേസിൽ അഞ്ചാം പ്രതി കിരണിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ല സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നാണ് കിരണിൻ്റെ വാദം. കമ്മീഷൻ ഏജൻ്റായ കിരണിൻ്റ അക്കൗണ്ടിലേക്ക് 46 വായ്പകളിൽ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് കണ്ടെത്തൽ. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കിരൺ ഇപ്പോൾ ആന്ധ്രയിൽ ഉണ്ടെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. കേസിൽ മൂന്നു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; വിജിലൻസ് അന്വേഷിക്കും കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3CLLGmf
via IFTTT

വിജു എബ്രഹാമും മുഹമ്മദ് നിയാസും ഹൈക്കോടതി ജഡ്ജിമാരായി ഇന്ന് ചുമതലയേൽക്കും

കൊച്ചി: കേരള ഹൈക്കോടതിയിൽ  പുതുതായി നിയമിതരായ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അഭിഭാഷകരായ വിജു എബ്രഹാം, സി പി മുഹമ്മദ് നിയാസ് എന്നിവരാണ് അഡിഷണൽ ജഡ്ജിമാരായി ചുമതലയെക്കുക. രാവിലെ 10.15 ന് ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിൽ ആണ് ചടങ്ങ്. കഴിഞ്ഞ ദിവസമാണ് അഭിഭാഷകരായ സിപി മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരെ കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങിയത്. 2019ൽ ഇവരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചെങ്കിലും നിയമനത്തിനുള്ള ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചിരുന്നു. പേരുകൾ പുനഃപരിശോധിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ ഈ വര്‍ഷം മാര്‍ച്ചിൽ കൊളീജിയം വീണ്ടും മുഹമ്മദ് നിയാസിന്‍റെയും വിജു എബ്രഹാമിന്‍റെയും പേരുകൾ കേന്ദ്രത്തിന് അയക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് നിയമനത്തിനുള്ള വിജ്ഞാപനം ഇറങ്ങിയത്. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 224 ലെ വകുപ്പ് (1)  നൽകുന്ന അധികാര പ്രകാരമാണ് നടപടി. ചുമതല ഏറ്റെടുത്ത തീയതി മുതൽ രണ്ട് വർഷത്തേക്കാണ് ഇവരുടെ നിയമനത്തിന് പ്രാബല്യം ഉണ്ടാകുക. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3yDRDPM
via IFTTT

മകൾക്കൊപ്പം; സ്ത്രീധനത്തിനെതിര പ്രതിപക്ഷ നേതാവിന്‍റെ പ്രചരണം, ഹെൽപ് ഡെസ്ക് ഉമ്മൻചാണ്ടി തുറക്കും

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരായ മകൾക്കൊപ്പം ക്യാമ്പെയ്ന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഹെൽപ് ഡെസ്ക് തുടങ്ങുന്നു. രാവിലെ കന്റോൺമെന്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ടോൾ ഫ്രീ നമ്പർ ഉദ്ഘാടനം ചെയ്യും. ഗായിക അപർണ രാജീവും ചടങ്ങിൽ പങ്കെടുക്കും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/37FkLKw
via IFTTT

ഹിമാചലിലെ  മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി; തിരച്ചിൽ ഇന്നും തുടരും

ധർമ്മശാല: ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. 16 പേരെ കാണതായെന്നാണ് റിപ്പോർട്ടുകൾ. ഇതു വരെ 14 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ട ഹിമാചൽ ട്രാൻപോർട്ടിൻ്റെ ബസിൻ്റെ അവശിഷ്ടങ്ങൾ നൂറ് മീറ്ററോളം ചിതറിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയിൽ അകപ്പെട്ട ബസിൻ്റെ ഭാഗങ്ങളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന തെരച്ചിൽ തുടരുകയാണ് . മണ്ണിടിച്ചിലിൽ  മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട് കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/37BZyB8
via IFTTT

സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ രാത്രി എട്ട് വരെ പ്രവ‍ർത്തിക്കും; ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കൽ ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി. ഇന്ന് മുതൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സർക്കാർ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3xHq8DI
via IFTTT

സെഞ്ചുറിയുമായി രാഹുല്‍, തകര്‍ത്തടിച്ച് രോഹിത്; ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

ലോര്‍ഡ്സ്: ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിയുടെയും രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും മികിവില്‍ ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിങ്ങിയ ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന ശക്തമായ നിലയിലാണ്. 127 റണ്‍സുമായി കെ എല്‍ രാഹുലും ഒരു റണ്ണുമായി അജിങ്ക്യാ രഹാനെയും ക്രീസില്‍. 83 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും ഒമ്പത് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെയും 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ രണ്ടും റോബിന്‍സണ്‍ ഒരു വിക്കറ്റും വിഴ്ത്തി. കരുതലോടെ തുടങ്ങി കരുത്തനായി രോഹിത് മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിംഗിന് വിട്ടപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സന്‍റെ സ്വിംഗിലാണ് പ്രതീക്ഷവെച്ചത്. പ്രതീക്ഷിച്ചപോലെ സ്വിംഗ് കൊണ്ട് ആന്‍ഡേഴ്സണ്‍ ഇന്ത്യന്‍ ഓപ്പണര്‍മാരെ വെള്ളം കുടിപ്പിച്ചെങ്കിലും വിക്കറ്റ് കളയാതെ പിടിച്ചു നില്‍ക്കാന്‍ രാഹുലിനും രോഹിത്തിനുമായി. ആദ്യ 12 ഓവറില്‍ 14  റണ്‍സ് മാത്രമാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതില്‍ ആന്‍ഡേഴ്സന്‍റെ അഞ്ചോവറില്‍ അടിച്ചെടുത്തത് ആകെ അഞ്ച് റണ്‍സും. സാം കറനെതിരെ ടോപ് ഗിയറിലായി രോഹിത്തും ഇന്ത്യയും സാം കറനെറിഞ്ഞ പതിനഞ്ചാം ഓവറിലാണ് രോഹിത് ടോപ് ഗിയറിലായത്. കറന്‍റെ ഓവറില്‍  നാല് ബൗണ്ടറിയടക്കം 16 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. കറന്‍റെ അടുത്ത ഓവറിലും ഒരു ബൗണ്ടറിയടക്കം ആറ് റണ്‍സ് നേടി രോഹിത് ഇന്ത്യക്ക് മികച്ച തുടക്കമിട്ടു.  ലഞ്ചിനുശേഷവും തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന രോഹിത് 83 പന്തില്‍ ടെസ്റ്റിലെ തന്‍റെ പതിമൂന്നാമത്തെ അര്‍ധസെഞ്ചുറിയിലെത്തി. രോഹിത് അടിച്ചു തകര്‍ക്കുമ്പോള്‍ നങ്കൂരമിട്ട് മികച്ച പങ്കാളിയായ രാഹുല്‍ മറുവശം കാത്തു. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ മാര്‍ക്ക് വുഡിനെ പുള്‍ ചെയ്ത് സിക്സടിച്ച രോഹിത് മൊയിന്‍ അലിയെയും കടന്നാക്രമിച്ചു. രോഹിത് ഫോമിലായതോടെ 32-ാം ഓവറില്‍ ഇന്ത്യ 100 കടന്നു. വിദേശമണ്ണിലെ ആദ്യ സെഞ്ചുറിക്ക് രോഹിത് കാത്തിരിക്കണം രോഹിത്തും രാഹുലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇംഗ്ലണ്ടിന്‍റെ പിടി അയഞ്ഞു. ആന്‍ഡേഴ്സണ് മാത്രമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ ബുദ്ധിമുട്ടിക്കാനായത്. ആന്‍ഡേഴ്സണെ മടക്കി വിളിക്കാനുള്ള  ഇംഗ്ളണ്ട് നായകന്‍ ജോ റൂട്ടിന്‍റെ തീരുമാനം ഒടുവില്‍ ഫലം കണ്ടു. രോഹിത്തിനെ ബൗള്‍ഡാക്കി ആന്‍ഡേഴ്സണ്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. 143 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് രോഹിത് 83 റണ്‍സടിച്ചത്. ആക്രമണം ഏറ്റെടുത്തത് രാഹുല്‍ രോഹിത് ക്രീസിലുണ്ടായിരുന്നപ്പോള്‍ പ്രതിരോധത്തിലൂന്നി കളിച്ച രാഹുല്‍ രോഹിത് മടങ്ങിയതോടെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മാര്‍ക്ക് വുഡിനെ ഒരോവറില്‍ രണ്ട് ബൗണ്ടറിയടിച്ച് രാഹുല്‍ അര്‍ധസെഞ്ചുറിയിലേക്ക് കുതിച്ചു. എന്നാല്‍ തുടക്കം മുതല്‍ ആന്‍ഡേഴ്സന്‍റെ സ്വിംഗിന് മുന്നില്‍ പതറിയ പൂജാര ഒടുവില്‍ ആന്‍ഡേഴ്സന്‍റെ ഔട്ട് സ്വിംഗറില്‍ ബാറ്റ് വെച്ച് സ്ലിപ്പില്‍ ജോണി ബെയര്‍സ്റ്റോക്ക് പിടികൊടുത്ത് മടങ്ങി. 23 പന്തില്‍ ഒമ്പത് റണ്‍സായിരുന്നു പൂജാരയുടെ നേട്ടം. ഇതിന് പിന്നാലെ കോലിയെ കൂട്ടുപിടിച്ച് രാഹുല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 137 പന്തില്‍ പരമ്പരയിലെ രണ്ടാമത്തെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ രാഹുല്‍ കോലിയെ സാക്ഷി നിര്‍ത്തി മാര്‍ക്ക് വുഡിനെ ബൗണ്ടറിയിലേക്ക് പായിച്ച് 212 പന്തില്‍ സെഞ്ചുറിയിലെത്തി. ടെസ്റ്റിലെ രാഹുലിന്‍റെ ആറാം സെഞ്ചുറിയാണിത്.  ഒമ്പത് ഫോറും ഒരു സിക്സും അടക്കമാണ് രാഹുല്‍ സെഞ്ചുറിയിലെത്തിയത്. ലോര്‍ഡ്സില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് രാഹുല്‍. വിനു മങ്കാദ്(1952), രവി ശാസ്ത്രി(1990) എന്നിവരാണ് രാഹുലിന്‍റെ മുന്‍ഗാമികള്‍. ലോര്‍ഡ്സിലും സെഞ്ചുറിയില്ലാതെ കോലി മടങ്ങി ആദ്യ ടെസ്റ്റില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായ കോലി ജെയിംസ് ആന്‍ഡേഴ്സണെതിരെ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. നിലയുറപ്പിക്കാന്‍ സമയമെടുത്തെങ്കിലും മൊയിന്‍ അലിക്കെതരിയും റോബിന്‍സണെതിരെയും ബൗണ്ടറിയുമായി ആത്മവിശ്വാസം വീണ്ടെടുത്ത കോലി രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ രണ്ടാം ന്യൂബോളില്‍ ആന്‍ഡേഴ്സന്‍റെ പന്തില്‍ ഒരു തവണ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട കോലി റോബിന്‍സണിന്‍റെ പന്തില്‍ സ്ലിപ്പില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി മടങ്ങി. 42 റണ്‍സെടുത്ത കോലി രാഹുലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടിലും പങ്കാളായായി. അശ്വിന്‍ പുറത്തു തന്നെ നോട്ടിംഗ്ഹാം ടെസ്റ്റിലേതുപോലെ നാലു പേസര്‍മാരുമായി ഇന്ത്യ ഇറങ്ങാന്‍ തീരുമാനിച്ചതോടെ അശ്വിന്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പരിക്കേറ്റ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം ഇഷാന്ത് ശര്‍മയാണ് ടീമിലെത്തിയത്.

from Asianet News https://ift.tt/2VSwEdZ
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............