Saturday, October 2, 2021

ആണ്‍കുട്ടികള്‍ക്ക് പാര്‍ലെ ജി നല്‍കിയില്ലെങ്കില്‍ ദോഷം; പ്രചാരണത്തോടെ ബിഹാറില്‍ ബിസ്കറ്റിന് വന്‍ ഡിമാന്‍ഡ്

വ്യാജപ്രചാരണത്തിന് പിന്നാലെ ബിഹാറില്‍(Bihar) പാര്‍ലെ ജിയുടെ(Parle G) ഡിമാന്‍ഡ് കുത്തനെ കൂടി. മക്കളുടെ ആയുരാരോഗ്യത്തിനായി ആചരിക്കുന്ന വ്രതത്തിനൊടുവില്‍ (Jitiya)ആണ്‍കുട്ടികള്‍ക്ക് പാര്‍ലെ ജി ബിസ്ക്റ്റ് നല്‍കിയില്ലെങ്കില്‍ വലിയ ദോഷങ്ങള്‍ നേരിടേണ്ടി വരുമെന്ന പ്രചാരണമാണ് പാര്‍ലെജിക്ക് അപ്രതീക്ഷിത ഡിമാന്‍ഡ് നല്‍കിയത്. സെപ്തംബര്‍ അവസാനവാരം നടന്ന ജിതിയ ആഘോഷങ്ങള്‍ക്കിടെയാണ് പ്രചാരണം പരന്നത്.

"റൊട്ടി വാങ്ങാൻ പറ്റാത്തവർ പാർലെ-ജി വാങ്ങി", ലോക്ക്ഡൗൺ കാലത്ത് അഞ്ച് രൂപ ബിസ്ക്കറ്റ് ബ്രാൻഡ് നടത്തിയ ഇ‌ടപെ‌ടൽ

എവിടെ നിന്ന് വന്നുവെന്നോ ആരാണ് തുടങ്ങിവച്ചതെന്നോ അറിയില്ലെങ്കിലും കടകള്‍ക്കും ബേക്കറികള്‍ക്കും മുന്‍പില്‍ ആണ്‍മക്കളെ രക്ഷിക്കാനായി രക്ഷിതാക്കള്‍ തിരക്ക് കൂട്ടിയതായാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഹാറിലും ജാര്‍ഖണ്ഡിലും ഉത്തര്‍ പ്രദേശിലും മൈതിലി, മഗധി, ഭോജ്പൂരി ഭാഷകള്‍ സംസാരിക്കുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും മൂന്നുദിവസത്തെ ജിതിയ ആഘോഷം നടക്കുന്നത്. അമ്മമാരാണ് വ്രതം അനുഷ്ഠിക്കുന്നത്.

ലോക്ക്ഡൗണ്‍: മൂന്ന് കോടി ബിസ്‌കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പാര്‍ലെ ജി

ബിഹാറിലെ സിതാമര്‍ഹിയിലാണ് പാര്‍ലെ ജി സംബന്ധിയായ പ്രചാരണം നടന്നത്. ഇതോടെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബിസ്കറ്റ് വാങ്ങാന്‍ ആളുകള്‍ തിരക്കുകൂട്ടിയെത്താന്‍ തുടങ്ങി. തിരക്ക് കൂടിയതോടെ കടകള്‍ക്ക് വെളിയില്‍ നീണ്ട ക്യൂകളും കാണാനായി. മിക്കകടകളിലും പാര്‍ലെ ജി ബിസ്ക്കറ്റ് സ്റ്റോക്ക് തീരുകയും ചെയ്തതിന് പിന്നാലെ 5 രൂപയുടെ പാക്കറ്റ് 50 രൂപയ്ക്ക് വരെ വില്‍ക്കുന്ന സ്ഥിതിയുണ്ടായതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

ഇന്ത്യയുടെ പ്രിയപ്പെട്ട 'അഞ്ച് രൂപ ബിസിക്കറ്റിന്' ഇതെന്തുപറ്റി?, പാര്‍ലെ -ജി ബിസ്ക്കറ്റ് കുരുക്കിലായപ്പോള്‍

സമീപ ജില്ലകളിലേക്കും പ്രചാരണം വ്യാപിക്കുകയുെ ചെയ്തതിന് പിന്നാലെ ബൈര്‍ഗാനിയ, ദേംഗ്, നാന്‍പൂര്‍, ദുര്‍മ, ഭാജ്പാട്ടിയിലും പാര്‍ലെ ജിക്ക് വേണ്ടി തിക്കു തിരക്കുമായി. ഒരു പാക്കറ്റെങ്കിലും നല്‍കണമെന്ന ആവശ്യവുമായാണ് രക്ഷിതാക്കള്‍ കടകളിലേക്ക് തിരക്കിട്ടെത്തിയത്. 

ബാലവേല; പാർലെജി ബിസ്ക്കറ്റ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന 26 കുട്ടികളെ മോചിപ്പിച്ചു



from Asianet News https://ift.tt/3mnpMhI
via IFTTT

ആഡംബര കപ്പലിലെ ലഹരി പാർട്ടി; പ്രതികളെ കുടുക്കിയത് തന്ത്രപരമായ നീക്കം

മുംബൈ: മുംബൈയിൽ ആഡംബര കപ്പലിൽ നടത്തിയ ലഹരി പാർട്ടി പൊളിച്ചത് നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ തന്ത്രപരമായ നീക്കങ്ങൾ. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ യാത്രക്കാർ എന്ന വ്യാജേന കപ്പലിൽ കയറുകയായിരുന്നു. മുംബൈ തീരം വിട്ടതോടെ കപ്പലിൽ സംഗീതനിശക്കൊപ്പം ലഹരി പാർട്ടിയും നടന്നു. 

പത്തുപേരെ കപ്പലിൽ വച്ചുതന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പ്രതികളെ മുംബൈയിലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഓഫീസിൽ എത്തിച്ചിരിക്കുകയാണ്. മൂന്ന് പേരെ കൂടി കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്. ഇവരെയും മുബൈയിലെ സോണൽ ഓഫീസിൽ എത്തിച്ചു. 

പിടിയിലായവരിൽ ഒരു ബോളിവുഡ് സൂപ്പർ താരത്തിന്റെ മകനും ഉണ്ടെന്നാണ് സൂചന. രഹസ്യ വിവരത്തെ തുടർന്നാണ് കോർഡേലിയ ഇംപ്രസ് എന്ന കപ്പലിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയത്. 

ഏഴ് മണിക്കൂറോളം റെയ്ഡ് നീണ്ടുനിന്നു. മുംബൈയ്ക്കു ഗോവയ്ക്ക് ഇടയിൽ രണ്ടുദിവസത്തെ യാത്രയ്ക്കായി പുറപ്പെട്ടതായിരുന്നു ആഡംബര കപ്പൽ. ഫാഷൻ ടിവി ഇന്ത്യയും ദില്ലി ആസ്ഥാനമായ ഒരു കമ്പനിയും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത് എന്നാണ് സൂചന.



from Asianet News https://ift.tt/3uAmnQp
via IFTTT

തീയേറ്റർ തുറക്കാൻ തീരുമാനിച്ചെങ്കിലും ആശങ്ക ബാക്കി; പകുതി സീറ്റിലെ ഷോ നഷ്ടമാകുമെന്ന് നിർമ്മാതാക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പതിലേറെ സിനിമകളാണ് (Cinema) തിയേറ്റ‌ർ (theater) തുറക്കാൻ കാത്തിരിക്കുന്നത്. പക്ഷെ പകുതി സീറ്റിൽ പ്രവേശനമെന്ന നിബന്ധനകൾ കാരണം മരയ്ക്കാറും ആറാട്ടും അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ (Big Budget Movie) റിലീസ് ഉടനുണ്ടാകില്ല. മരക്കാറിനെ ഒടിടിയിലെത്തിക്കാൻ വിവിധ കമ്പനികൾ ശ്രമിക്കുന്നുണ്ട്.

വലിയ ഇടവേളക്ക് ശേഷം തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചുവെങ്കിലും ആകാംക്ഷയോടെ കാത്തിരിക്കുന്ന എത്ര ചിത്രങ്ങൾ ഉടൻ എത്തുമെന്നതിൽ അനിശ്ചിതത്വമാണ്. തുറക്കാൻ നിശ്ചയിച്ച ദിവസത്തിനായി ഇനിയും ആഴ്ചകൾ കാത്തിരിക്കണം. അപ്പോഴും പകുതി സീറ്റ് എന്ന നിബന്ധനയുമുണ്ട്.

ക്രമീകരണം പാലിച്ചിറക്കിയാൽ വൻ നഷ്ടം ഉണ്ടാക്കുമെന്നാണ് മരയ്ക്കാറിൻ്റെ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 100 കോടിയിലേറെ നിർമ്മാണ ചെലവുള്ള ചിത്രം പെട്ടിയിലായിട്ട് തന്നെ ഒരു വർഷത്തിലേറെയായി. ഇതിനിടെ പല വൻകിട ഒടിടി കമ്പനികൾ റെക്കോർഡ് തുക വാഗ്ദാനം ചെയ്തി നിർമ്മാതാക്കൾക്ക് പിന്നാലെയുണ്ട്. മരയ്ക്കാർ മടിക്കുമ്പോൾ മോഹൻലാലിൻ്റെ മറ്റൊരു ത്രില്ലർ ആറാട്ട് ഇറക്കാനും ബി ഉണ്ണിക്കൃഷ്ണൻ സംശയത്തിലാണ്. 40 കോടിയിലേറെയാണ് ആറാട്ടിൻ്റെ ചെലവ്.

കാവൽ, അജഗജാന്തരം തുടങ്ങിയ മലയാളം ചിത്രങ്ങളാണ് ആദ്യം റിലീസിന് പ്രതീക്ഷിക്കുന്നത്. ദീപാവലിക്ക് അന്യഭാഷകളിൽ നിന്ന് ആദ്യം വമ്പൻ റിലീസിന് എത്തുന്നത് രജനി ചിത്രം അണ്ണാതെ. വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നിവയിലൊക്കെയാണ് പ്രതീക്ഷ.

ആളുകൾ എത്തുന്നുണ്ടോ എന്ന് നോക്കി, സർക്കാരിൻ്റെ കൂടുതൽ ഇളവ് പ്രഖ്യാപനം കണക്കിലെടുത്താകും മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകൾ തിയേറ്ററിൽ എത്തുക. ജനുവരിയിൽ തിയേറ്ററുകൾ തുറന്നപ്പോൾ വിജയ് ചിത്രം മാസ്റ്റർ മാസായെത്തിയത് മേഖലയ്ക്ക് വലിയ ഉണർവ്വായിരുന്നു. അത് പോലുള്ള പണംവാരിപ്പടമാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.



from Asianet News https://ift.tt/3a2MK89
via IFTTT

ആഡംബരക്കപ്പലില്‍ ലഹരിപ്പാര്‍ട്ടി; സിനിമാ താരത്തിന്റെ മകനടക്കം എട്ടുപേര്‍ പിടിയില്‍

മുംബൈ: ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ(NCB) റെയ്ഡ്. ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ (Bollywwod super star) മകനടക്കം എട്ട് പേര്‍ പിടിയിലായെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ തീരത്ത് (Mumbai Port) കോര്‍ഡിലിയ ക്രൂയിസ് ( Cordelia Cruises) എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍(cocaine) , ഹാഷിഷ്,(Hashish), എംഡിഎംഎ (MDMA) തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. 

രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അറസ്റ്റിലായവരെ നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് വകുപ്പ് ചുമത്തി. ഇവരെ കോടതിയില്‍ ഹാജരാക്കും. ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. 

യാത്രക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് പരിപാടി സംഘടിപ്പിച്ചത്.
 



from Asianet News https://ift.tt/3oAQoyu
via IFTTT

അമൂല്യ വസ്തുക്കളുടെ പേരിലുള്ള തട്ടിപ്പുകൾ തുടർക്കഥ; അഞ്ച് വര്‍ഷത്തിനിടെ 818 കേസ്, തട്ടിച്ചത് നൂറ് കോടിയോളം

തിരുവനന്തപുരം: അമൂല്യ വസ്തുക്കളുടെ പേരില്‍ തട്ടിപ്പ് (Scam) നടത്തിയതിന് കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 818 കേസുകള്‍. നൂറ് കോടിയോളം രൂപ തട്ടിപ്പിനിരയായവരില്‍ നിന്നും നഷ്ടമായെന്നാണ് പൊലീസിന്‍റെ (Police) കൈവശമുള്ള കണക്ക്. സ്വര്‍ണ്ണച്ചേനയും വെള്ളിമൂങ്ങയും നക്ഷത്ര ആമയും റൈസ് പുള്ളറുമടക്കമുള്ള പല വിധ തട്ടിപ്പുകളിലാണ് മലയാളി തുടർച്ചയായി വീഴുന്നത്. (Mallu Scams)

കേരളത്തില്‍ ഏറ്റവുമധികം ചെലവായ തട്ടിപ്പാണ് ഇറിഡിയം റൈസ് പുള്ളര്‍. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലയുള്ള ലോഹമാണ് ഇറിഡിയം. എന്നാല്‍ ആയിരം രൂപ പോലും വിലയില്ലാത്ത ലോഹക്കൂട്ട് കാണിച്ച് കോടികളാണ് പലരില്‍ നിന്നും തട്ടിയത്. ഇറിഡിയത്തിന് ന്യൂക്ലിയര്‍ പവര്‍ ഉണ്ടെന്നും നാസയ്ക്ക് വിറ്റാല്‍ ഒരു ലക്ഷം കോടി കിട്ടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്ത് കഴിഞ്ഞ വര്‍ഷം ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് 80 ലക്ഷം തട്ടി. അരിമണികളെ ആകര്‍ഷിക്കാനുള്ള കഴിവ് ഉണ്ടെന്ന അവകാശവാദമാണ് റൈസ് പുള്ളര്‍ എന്ന പേര് വരാൻ കാരണം. 

സാധുക്കളായ പല ജീവജാലങ്ങളേയും തട്ടിപ്പുകാര്‍ മറയാക്കി. സാത്താനെ ആകര്‍ഷിക്കാനും പണം സമ്പാദിക്കാനും മറ്റുള്ളവരെ വശീകരിക്കാനും വെള്ളിമൂങ്ങ പറ്റിയതാണെന്നായിരുന്നു പ്രചാരണം. കൊച്ചിയിലെ ഒരു ഡോക്ടറുടെ പക്കല്‍ നിന്ന് രണ്ട് വര്‍ഷം മുൻപ് തട്ടിപ്പുകാര്‍ വെള്ളിമൂങ്ങയെ നല്‍കി പറ്റിച്ചത് പത്ത് ലക്ഷം. മാരക രോഗങ്ങള്‍ ശമിപ്പിച്ച് ശരീരത്തിന് ഉത്തേജനം നല്‍കുമെന്ന് വിശ്വസിപ്പിച്ച് നക്ഷത്ര ആമയേയും വിറ്റ് കാശാക്കി. വിദേശികളാണ് കൂടുതലും തട്ടിപ്പിനിരയായത്. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രങ്ങളും എയര്‍പോര്‍ട്ടുകളും കേന്ദ്രീകരിച്ച് കഴി‍ഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിടികൂടിയത് ആയിരക്കണക്കിന് നക്ഷത്ര ആമകളെയാണ്. ഇരുതലമൂരിയെ വീട്ടില്‍ വളര്‍ത്തിയാല്‍ ലൈംഗീക ഉത്തേജനമുണ്ടാകും എന്ന് വിശ്വിച്ച് പാമ്പിനെ വീട്ടില്‍ വളര്‍ത്തിയവരും നിരവധി. 

മാവേലിക്കരയില്‍ സ്വര്‍ണ്ണചേന കാട്ടി അമ്മയും മകനും കോടികള്‍ തട്ടിയത് രണ്ട് വര്‍ഷം മുൻപ്. സ്വര്‍ണ്ണചേനയോടൊപ്പം സ്വര്‍ണ്ണാഭരണങ്ങള്‍ വച്ചാല്‍ ഇരട്ടിക്കുമെന്നാണ് വാഗ്ദാനം. വ്യാജ വിഗ്രഹങ്ങളും പുരാവസ്തു ശേഖരങ്ങളും കാണിച്ച് പണം തട്ടുന്നതില്‍ മോൻസൻ മാവുങ്കലിന് മുൻഗാമികള്‍ നിരവധി. പഴയമയോടുള്ള ഭ്രമം മാത്രമല്ല മലയാളിയെ ഇതിനോട് അടുപ്പിക്കുന്നത്. 

നാഗമാണിക്യം, ഗജമുത്ത്, നിധികുംഭം, സ്വര്‍ണ്ണവെള്ളരി, അങ്ങനെ തട്ടിപ്പുകളുടെ കഥകള്‍ നിരവധിയാണ്. പരാതിക്കാര്‍ പലപ്പോഴും ഉറച്ച് നില്‍ക്കാത്തതും നാണക്കേട് കൊണ്ട് പുറത്ത് പറയാത്തതും ആണ് പല കേസുകളിലും അന്വേഷണം വഴി മുട്ടുന്നത്. ഇത് മുതലാക്കിയാണ് മോൻസൻ മാവുങ്ങലുമാര്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നത്. 
 



from Asianet News https://ift.tt/3isRzfI
via IFTTT

ഷഹീന്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു; അതീവ ജാഗ്രതയില്‍ ഒമാന്‍ - LIVE UPDATES

ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഒമാന്‍ ഭരണകൂടവും ജനങ്ങളും. ശനിയാഴ്‍ച മുതല്‍ തന്നെ രാജ്യത്ത് ശക്തമായ മഴ തുടങ്ങിയിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ്, ഫെറി സര്‍വീസുകളും റദ്ദാക്കി.



from Asianet News https://ift.tt/3a2LaDf
via IFTTT

മമത ബാനർജിക്ക് ഇന്ന് നിർണായക ദിനം; ഭവാനിപൂരിൽ വോട്ടെണ്ണൽ തുടങ്ങി

കൊൽക്കത്ത: മമതാ ബാനർജി(Mamata Banerjee) മത്സരിച്ച പശ്ചിമബംഗാളിലെ ഭവാനിപൂർ (Bhawanipur) ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ (Counting) തുടങ്ങി. രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണൽ തുടങ്ങിയത്. 21 റൗണ്ടുകൾ ആയാണ് വോട്ടെണ്ണൽ നടക്കുക. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാൽ മാത്രമേ മമതാ ബാനർജിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനാകൂ. 

വോട്ടെണ്ണലിന് ശേഷം അക്രമം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രേ വാൾ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന്  കത്ത് നൽകിയിട്ടുണ്ട്. 

മമതയ്ക്ക് 50,000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് തൃണമൂൽ കോൺഗ്രസിന്‍റെ പ്രതീക്ഷ. സംഘർഷ സാധ്യത കണക്കിലെടുത്ത് ത്രിതല സുരക്ഷാ സംവിധാനം ആണ് മണ്ഡലത്തിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന ജങ്കിപ്പൂർ, ഷംഷേർഗഞ്ച്, ഒഡിഷയിലെ പിപ്പ്ലി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെണ്ണൽ.

ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ട്രിബ്രേവാളും (Priyanka Tibrewal) സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസുമാണ് (srijib biswas) മമതക്കെതിരെ ഭവാനിപ്പൂരിൽ ഗോദയിലിറങ്ങിയത്. തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമില്‍ തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. മമതയെ തോൽപ്പിക്കാൻ ആവും വിധമെല്ലാം ബിജെപി മണ്ഡലത്തിൽ ശ്രമിച്ചിട്ടുണ്ട്.

കാളിഘട്ടിലെ സ്വന്തം വീട് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് 2011ലും 16 ലും മമത ബാനർജി വിജയിച്ചിരുന്നു. ഇത്തവണ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സൊവന്‍ദേബ്, മമതക്കായി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു.



from Asianet News https://ift.tt/3uDYA23
via IFTTT

കല്ലമ്പലത്ത് ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ 22കാരിയെ കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം

കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. തിരുവനന്തപുരം കല്ലമ്പലത്ത് ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ 22കാരിയെയാണ് നാലുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കല്ലമ്പലത്തിന് സമീപമുള്ള മുത്താനയില്‍ ഇന്നലെ രാവിലെയാണ് സംഭവം. കുളിക്കാനും അലക്കാനും വീടിന് അടുത്തുള്ള ബന്ധുവീട്ടിലെ കുളത്തിലാണ് യുവതി ആശ്രയിച്ചിരുന്നത്.

മിക്കദിവസങ്ങളിലും യുവതി ഇവിടെ പോകാറുമുണ്ട്. ഇന്നലെ യുവതിയെത്തുമ്പോള്‍ ബന്ധുവീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ ഇവിടെയെത്തിയിരുന്നു. ഇയാള്‍ മടങ്ങി അല്‍പസമയത്തിനുള്ളില്‍ നാലുപേര്‍ ഇവിടേക്കെത്തിയാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. 22കാരിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനശ്രമം. എന്നാല്‍ പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകുന്നത് കണ്ട് അമ്മ അന്വേഷിച്ചെത്തിയതാണ് 22കാരിക്ക് രക്ഷയായത്. ഇതോടെയാണ് പീഡനശ്രമം പുറംലോകമറിയുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസ നൽകിയ ശേഷം വിദഗ്ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊലീസ് കുളത്തിനും പരിസരത്തം ഫോറന്‍സിക് പരിശോധന നടത്തി. പരിക്കേറ്റ് യുവതിയെ ഏറെ രക്തം വാര്‍ന്നുപോയ നിലയിലാണ്. കുട്ടിയുടെ പിതാവിന്‍റെ പേര് ചോദിച്ചാണ് അജ്ഞാതന്‍ ഇവിടേക്കെത്തിയതെന്നും ശരീരത്തില്‍ ആകമാനം പരിക്കേറ്റ നിലയിലാണ് 22കാരി പറയുന്നത്.

യുവതിയേയും കുടുംബത്തേയും പരിചയമുള്ള ആളുകളാണ് പീഡനശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മുപ്പത്തിയഞ്ച് പ്രായം വരുന്ന കറുത്ത നിറമുള്ളയാളാണ് ആക്രമിച്ചതെന്നാണ് യുവതി വിശദമാക്കുന്നത്. പരിസരത്ത് സംശയകരമായ സാഹചര്യങ്ങളില്‍ കണ്ടവരെയും ഈ മേഖലയില്‍ നിന്ന് പെട്ടന്ന് കാണാതായ ആളുകളെയും ചുറ്റിപ്പറ്റിയാണ് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്. 



from Asianet News https://ift.tt/3oqBqLF
via IFTTT

വില്ലേജ് ഓഫിസറുടെ മരണം; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ

പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ വില്ലേജ് ഓഫിസറുടെ മരണത്തിൽ (Death) സ്വകാര്യ ആശുപത്രിയ്ക്കെതിരെ (private hospital) പരാതിയുമായി കുടുംബം. അടൂരിൽ ചികിൽസയിലിരിക്കെ ഹൃദയാഘാതം (heart attack) ഉണ്ടായ വില്ലേജ് ഓഫിസർ കല ജയകുമാറിനെ കൊല്ലത്തെ ആശുപത്രിയിലെത്തിക്കാൻ കാലതാമസമുണ്ടായെന്നാണ് (medical negligence) പരാതി. സംഭവത്തിൽ അടൂർ പോലീസ് കേസെടുത്തു.

അടൂര്‍ വില്ലേജ് ഓഫിസര്‍ കല ജയകുമാറിന്‍റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ട് ദിവസം മുന്‍പാണ് കലയെ തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്ക് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം നേരിയ നെഞ്ച് വേദന ഉണ്ടാവുകയും തുടര്‍ന്ന് ആരോഗ്യ നില മോശമാവുകയുമായിരുന്നു. എന്നാല്‍ കലയുടെ ആരോഗ്യനില മോശമായ വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്നാണ് പരാതി. 

കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം ഉണ്ടായങ്കിലും ആംബുലന്‍സ് കൃത്യസമയത്ത് എത്തിച്ചില്ലന്നും പരാതി ഉണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

കലയുടെ ബന്ധുക്കളാണ് ചികിത്സ പിഴവ് സംഭവിച്ചു എന്ന് ആരോപിച്ച് അടൂര്‍ പൊലീസിന് പരാതി നല്‍കിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം ചികിൽസാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സ്വകാര്യ ആശുപത്രിയുടെ വിശദീകരണം. ആംബുലൻസ് ലഭ്യമാക്കുന്ന കാര്യത്തിലും വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.



from Asianet News https://ift.tt/3DawRsK
via IFTTT

രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 104 കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില(Fuel price) വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില(petrol price) 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു. കൊച്ചിയില്‍ പെട്രോൾ വില ലിറ്ററിന് 102.72 രൂപയും ഡീസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102. 84 രൂപയും ഡീസലിന് 95.99 രൂപയുമായിവില ഉയര്‍ന്നു.

കഴിഞ്ഞ ദിവസവും ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന നികുതി കുറക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിച്ചു.

Read More: ഇന്ത്യാക്കാർ വലയും? ക്രൂഡ് വില ഏഴ് വർഷത്തെ ഉയർച്ചയിലേക്ക്; കാരണം കൊടുംതണുപ്പ്!

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് എതിര്‍പ്പുയര്‍ന്നത്. അതേസമയം, ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാലും ഇന്ധന വില കുറഞ്ഞേക്കില്ലെന്നാണ് ഒരുവാദം. പാചകവാതക വിലയും വര്‍ധിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറിന് വില 950 രൂപയായി. എല്‍പിജി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടും വില വര്‍ധിക്കുകയാണ്.



from Asianet News https://ift.tt/2ZLW1zz
via IFTTT

പുരാവസ്തുക്കളും സംസാരവും, വിശ്വസിക്കാതിരിക്കാന്‍ സാധിച്ചില്ല; മോന്‍സന്‍ വീഡിയോയില്‍ പ്രതികരണവുമായി വ്ലോഗര്‍

നെറ്റിസണ്‍സിന്‍റെ രൂക്ഷ പ്രതികരണത്തില്‍ മടുത്ത് മോന്‍സന്‍ മാവുങ്കല്‍ വിഷയത്തില്‍ വിശദീകരണവുമായി യുട്യൂബ് ബ്ലോഗര്‍. പുരാവസ്തുക്കളെ സംബന്ധിച്ച് വ്ലോഗുകളിലൂടെ  പ്രശസ്തനായ വിനു ശ്രീധറാണ് വിശദീകരണവുമായി എത്തിയത്.  മോന്‍സന്‍ മാവുങ്കലിന്‍റെ സംസാരം, വിശ്വരൂപത്തിന്‍റെ പ്രതിമ, രക്തചന്ദനത്തിലെ ഗണപതി, ചന്ദനത്തിലെ കുണ്ഡലേശ്വരന്‍ എന്ന പ്രതിമ ഇവയെല്ലാം കണ്ടാല്‍ ഒരിക്കലും മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് തോന്നില്ല. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ശില്‍പങ്ങള്‍ക്കൊപ്പം പുതിയ ശില്‍പങ്ങളും ഇവിടെ കാണാനായത് വിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിച്ചു.

അവിടെ എത്തിയ സമയത്ത് അനുവദിച്ച സമയത്തിനുള്ളില്‍ ചിത്രീകരിച്ച് തീരുമോയെന്ന ആശങ്കയിലായിരുന്നു ഉണ്ടായിരുന്നത്. ശ്രീകൃഷ്ണന്‍റെ വെണ്ണക്കുടം എന്ന പേരില്‍ വ്ലോഗര്‍ പുറത്തുവിട്ട വീഡിയോയില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് യുട്യൂബര്‍ നേരിട്ടത്. വീഡിയോ ചെയ്ത് ഫോളോവേഴ്സിനെ കാണിക്കണമെന്ന് മാത്രമേ വിചാരിച്ചിരുന്നുള്ളൂ. ദീര്‍ഘവീക്ഷണം ഇല്ലാതെ പോയതിലെ പിഴവിനേയും യുട്യൂബര്‍ പഴിക്കുന്നുണ്ട്. വ്ലോഗര്‍ക്കായി മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ അഭിമുഖത്തിലെ പല ഭാഗങ്ങളും ഈ വീഡിയോയില്‍ കാണിക്കുന്നുമുണ്ട്.

മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പുനടത്തിയതായും സ്വകാര്യ ശേഖരം എന്ന നിലയിലെ പുരാവസ്തുക്കളും തട്ടിപ്പാണെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു യുട്യൂബറെ നെറ്റിസണ്‍സ് വളഞ്ഞിട്ട് ആക്രമിച്ചത്. ജീവിതത്തിൽ ചിലപ്പോഴെക്കെ ചിലസമയത് പൊട്ടനാകേണ്ടിവരും അല്ലെങ്കിൽ അങ്ങനെ അഭിനയിക്കേണ്ടി വരുമെന്ന് പറഞ്ഞാണ് യുട്യൂബര്‍ വീഡിയോ അവസാനിപ്പിക്കുന്നത്. തുടക്കക്കാരനായ വ്ലോഗര്‍ എന്ന നിലയില്‍ ക്ഷമാപണവും വ്ലോഗര്‍ നടത്തുന്നുണ്ട്. മോൻസൻ മാവുങ്കലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടതോടെ കലൂരിലെ സ്വകാര്യ മ്യൂസിയത്തില്‍ നിന്ന്  വിഗ്രഹങ്ങള്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ശിൽപ്പി സുരേഷ് നൽകിയ പരാതിയിലായിരുന്നു നടപടി. വിഷ്ണുവിൻ്റെ വിശ്വരൂപം ഉൾപ്പെടെ 9 വിഗ്രഹങ്ങളും  ശിൽപ്പങ്ങളും  സുരേഷ്  നിർമിച്ച്  മോൻസന് നൽകിയിട്ടുണ്ട്.  80 ലക്ഷേം രൂപയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാല്‍ 7 ലക്ഷം രൂപ മാത്രം നൽകി വഞ്ചിച്ചുവെന്നായിരുന്നു സുരേഷിന്‍റെ പരാതി.കേസ് രജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച് സംഘം തൊണ്ടി മുതൽ എന്ന നിലയിൽ മ്യൂസിയത്തിൽ നിന്ന് ഇവ പിടിച്ചെടുക്കുകയായിരുന്നു. വിഷ്ണുവിൻ്റെ വിശ്വരൂപം, കന്യാമറിയം, നടരാജ വിഗ്രഹം, ശ്രീകൃഷ്ണൻ്റെ ശിൽപ്പം തുടങ്ങിയ ഇതിലുൾപ്പെടും. 



from Asianet News https://ift.tt/3is7TgQ
via IFTTT

തമിഴ്നാട്ടില്‍ നിന്നും കാനഡയിലേക്ക് മനുഷ്യ കടത്ത്; അന്വേഷണം കേരളത്തിലേക്കും

കൊല്ലം: തമിഴ്നാട്ടില്‍ നിന്ന് കാനഡയിലേക്ക് നടന്നതായി സംശയിക്കുന്ന മനുഷ്യക്കടത്തുമായി (Human Trafficking) ബന്ധപ്പെട്ട് കൊല്ലം കേന്ദ്രീകരിച്ച് വന്‍ ഗൂഡാലോചന(Conspiracy) ഉണ്ടായെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്‍റെ ( Q branch) കണ്ടെത്തല്‍. പുനലൂരിലെ തോട്ടം തൊഴിലാളിയായ ശ്രീലങ്കന്‍ വംശജയെ തെറ്റിദ്ധരിപ്പിച്ചാണ് മനുഷ്യക്കടത്തിനുളള ബോട്ട് കൊല്ലത്തുനിന്നു സംഘടിപ്പിച്ചതെന്ന അനുമാനത്തിലാണ് ക്യൂബ്രാഞ്ചും സംസ്ഥാന ഇന്‍റലിജന്‍സും. ഇന്‍റലിജന്‍സ് ഏജന്‍സികളുടെ കണ്ണുവെട്ടിച്ചു നടന്ന ബോട്ടു കൈമാറ്റവുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഇങ്ങനെ കാണാതായ ശ്രീലങ്കന്‍ വംശജരെ മല്‍സ്യബന്ധന ബോട്ടില്‍ കാനഡയിലേക്ക് കടത്തിയെന്നാണ് ക്യൂബ്രാഞ്ച് അനുമാനിക്കുന്നത്. മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് വാങ്ങിയത് കൊല്ലത്തു നിന്നാണെന്ന സൂചനകളെ തുടര്‍ന്നാണ് കഴിഞ്ഞ ഒരു മാസമായി ജില്ല കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്. കുളത്തൂപ്പുഴയില്‍ തോട്ടം തൊഴിലാളിയായ ഈശ്വരി എന്ന ശ്രീലങ്കന്‍ വംശജയുടെ പേരിലാണ് ബോട്ട് വാങ്ങിയത്. ഇത് വ്യക്തമാക്കുന്ന രേഖകൾ കിട്ടിയിട്ടുണ്ട്. 

ഈ ബോട്ട് പേരുമാറ്റി തമിഴ്നാട്ടിലെ കുളച്ചലിലേക്ക് കടത്തുകയായിരുന്നു. ബന്ധുവും തമിഴ്നാട് സ്വദേശിയുമായ ജോസഫ് രാജ് തന്നെ കബളിപ്പിച്ച് വില്‍പ്പന രേഖകളില്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നെന്നാണ് ഈശ്വരിയുടെ മൊഴി. മനുഷ്യക്കടത്തിനെ കുറിച്ച് തനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ഈശ്വരി ക്യൂബ്രാഞ്ചിന് മൊഴി നല്‍കി.

ബോട്ട് വാങ്ങാന്‍ ഈശ്വരിയെ പ്രേരിപ്പിച്ച ബന്ധു ജോസഫ് രാജ് മാത്രമാണ് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിലുളളത്. എന്നാല്‍ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ബോട്ട് കേരളത്തില്‍ നിന്നു കടത്താന്‍ കൊല്ലത്ത് കൂടുതല്‍ പേരുടെ സഹായം കിട്ടിയെന്ന സംശയം ക്യൂബ്രാഞ്ചിനുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണത്തിനായി കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച കൊല്ലത്തെത്തും. കേന്ദ്ര ഇന്‍റലിജന്‍സും തുറമുഖ വകുപ്പില്‍ നിന്നും പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.



from Asianet News https://ift.tt/3D3EWQ4
via IFTTT

ചക്രവാതച്ചുഴി; കേരളത്തിൽ ഇന്നും ശക്തമായ മഴ, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ(heavy rain) തുടരും. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്(yellow Alert). പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത(rain alert). തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ്(cyclone) മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ആറ് ജില്ലകളിലെ യെല്ലോ അലര്‍ട്ട് കൂടാതെ  ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ തൃശൂർ ജില്ലയിൽ  പരക്കെ നാശമുണ്ടായി. കനത്ത മഴയില്‍ തൃക്കൂര്‍  മാക്കിലകുളം തോടിന്റെ ബണ്ട് പൊട്ടി പ്രദേശത്തെ 5 വീടുകളില്‍ വെള്ളം കയറി. മറ്റത്തൂര്‍ വെള്ളിക്കുളം വലിയ തോടും പൂവാലിത്തോടും കവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. വരന്തരപ്പിള്ളി കുരുടിപാലത്തിന് സമീപത്തെ കടകളില്‍ വെള്ളം കയറി. ചാലക്കുടി കൊന്നക്കുഴിയില്‍ കോഴിഫാമിലേക്ക് വെള്ളം കയറി മുന്നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. തൃശൂര്‍ കിഴക്കുംപാട്ടുകരയില്‍ മതില്‍ ഇടിഞ്ഞ് 2 വീടുകള്‍ക്ക് വിള്ളല്‍ വീണു.

കോഴിക്കോടും കനത്ത മഴയാണ് പെയ്യുന്നത്. മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ചേവായൂർ, വെള്ളയിൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. രാത്രി 7.30 ഓടെ തുടങ്ങിയ മഴയില്‍ മുക്കത്ത് കടകളിൽ വെള്ളം കയറി. ചൂലൂരിലും വെള്ളക്കെട്ട് രൂപപ്പെട്ടു.



from Asianet News https://ift.tt/2YdS46c
via IFTTT

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്; SHO മുതൽ ഡിജിപി വരെ പങ്കെടുക

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം (Police Officers Meeting) ഇന്ന് ചേരും. വൈകീട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തില്‍ എസ്എച്ച്ഒ മുതൽ ഡിജിപി (DGP) വരെയുള്ളവർ ഓൺലൈനായി പങ്കെടുക്കും. മോൺസൻ മാവുങ്കലുമായുള്ള (Monson) ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി സേനാംഗങ്ങളുടെ യോഗം വിളിച്ചത്. പുരാവസ്തു തട്ടിപ്പിനൊപ്പം, പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങളും ചര്‍ച്ചയാകും.

മോൺസൻ മാവുങ്കലും മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും തമ്മിലെ ബന്ധത്തിൻറെ കടുതൽ വിവരങ്ങൾ പുറത്ത് വരുന്നത് സർക്കാരിനെ വെട്ടിലാക്കിക്കഴിഞ്ഞു. ഇൻ്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൺസൻ്റെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ ബെഹ്റ നിർദ്ദേശിച്ചതും. മുൻ ഡിഐജി സുരേന്ദ്രനും മോണസണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ഇടപെട്ടതുമെല്ലാം സംസ്ഥാന പൊലീസിനെ തന്നെ പരുങ്ങലിലാക്കിയിരിക്കുകയാണ്. മോൺസനെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണവും സേനക്കാകെ നാണക്കേടായി മാറി. 

പുരാവസ്തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയർന്ന പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങൾ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.



from Asianet News https://ift.tt/3l6sJUN
via IFTTT

കൊവിഡ് പ്രതിരോധം; കേരളത്തിന് ഇന്ത്യാ ടുഡേയുടെ ഹെൽത്ത് ഗിരി അവാർഡ്

ദില്ലി: ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ  ഹെൽത്ത് ഗിരി അവാർഡ്  കേരളത്തിന്.  രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് സംസ്ഥാനത്തിന് അവാർഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ടവ്യയിൽ നിന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ പുരസ്കാരം ഏറ്റുവാങ്ങി.  ഗുജറാത്തും കേരളത്തോടൊപ്പം  പുരസ്കാരം പങ്കിട്ടു. 

സംസ്ഥാനത്ത്  92 ശതമാനം പേരും നിലവിലെ മാനദണ്ഡമനുസരിച്ച് ഒരു ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.  
41 ശതമാനം പേർ രണ്ടു ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. 45 വയസിനു മുകളിലുള്ള 97 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എടുത്തവരാണ്. ഒക്ടോബർ ഒന്നുവരെ 30 മില്യനിലധികം ഡോസുകൾ കേരളം നൽകിയിട്ടുണ്ട്.

ഈ വർഷത്തെ ഹെൽത്ത് ഗിരി അവാർഡ് നേടിയവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചത്. കെറോണ മഹാമാരി ലോകത്ത് പിടിമുറുക്കിയപ്പോൾ വ്യക്തികളും സംഘടനകളും അവസരോചിതമായി പെരുമാറി മാതൃക കാട്ടി. ഇവരുടെ പ്രവർത്തനങ്ങൾ കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ ശക്തിപ്പടുത്തിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ആരോഗ്യ പരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടവരെ അഭിനന്ദിക്കുന്ന അവാർഡ് ദാനത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.



from Asianet News https://ift.tt/3a0hQNP
via IFTTT

ഫേസ്ബുക്ക് ചാറ്റ് കെണിയായി; ഗൃഹനാഥനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി, ഒരാൾ അറസ്റ്റിൽ

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഗൃഹനാഥനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം പുതുവൈപ്പിൻ സ്വദേശി തുറക്കൽ ജസ്ലിൻ ജോസിയാണ് പൊലീസ് പിടിയിലായത്. വൈക്കം സ്വദേശിയായ ഗൃഹനാഥനെയാണ് ജസ്ലിന്‍ ഹണി ട്രാപ്പിൽപ്പെടുത്തിയത്. 

ആലപ്പുഴ സ്വദേശിയായ 26 കാരിയാണ് ഗൃഹനാഥനുമായി ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 28നു യുവതി ഗൃഹനാഥനെ ചേർത്തലയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി. പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തി. ഇതു പയോഗിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി. 1,35000 രൂപയും തട്ടിയെടുത്തു. പണം തട്ടുന്നതിന് യുവതിക്കൊപ്പം കൂട്ട് നിന്നതിനാണ് ജസ്ലിൻ ജോസിനെ അറസ്റ്റ് ചെയ്തത്. 

പണം നൽകുന്നതുമായി ബന്ധപ്പെട്ട് യുവതിയും കൂട്ടാളികളും ചേർന്ന് വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു വച്ച് ഗൃഹനാഥനുമായി തർക്കമുണ്ടായിരുന്നു. ഈ സംഘത്തിലും ജസ്ലിൻ ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കയ്യിലുണ്ടായിരുന്ന പണമെല്ലാം നഷ്ടമായ ഗൃഹനാഥൻ ഒടുവിൽ സുഹൃത്തുക്കളുടെ പ്രേരണയിലാണ് പൊലീസിൽ പരാതി നൽകിയത്. കേസിൽ യുവതിയടക്കം ചിലരെ പിടികൂടാനുണ്ടെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Read More: അമ്മയോട് മോശമായി പെരുമാറി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പത്താം ക്ലാസുകാരന്‍ കുത്തിക്കൊന്നു



from Asianet News https://ift.tt/39Y60Uf
via IFTTT

പഴയ സ്വർണം കുറഞ്ഞവിലയ്ക്ക്, വാങ്ങാനെത്തിയപ്പോള്‍ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

ഇടുക്കി: പഴയ സ്വർണം കുറഞ്ഞവിലയ്ക്ക് നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു സ്വർണം വാങ്ങാനെത്തിയ ആളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈട്ടിത്തോപ്പ് സ്വദേശിയാണ് മനീഷ്  ആണ് അറസ്റ്റിൽ ആയത്. ഇരട്ടയാറിലെ എയ്ഞ്ചൽ ജ്വല്ലറി നടത്തുന്ന എഴുകുംവയൽ സ്വദേശി സിജോയെ ആണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

പഴയ സ്വര്‍ണ്ണം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാമെന്ന് പറഞ്ഞ് മനീഷ് സിജോയുമായി ഡീലുറപ്പിച്ചു. ധാരണ പ്രകാരം പണവുമായി വന്ന സിജോയെ മനീഷ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ആറ് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സെപ്റ്റംബർ മാസം 30-ാം തീയതി രാത്രിയാണ് സംഭവം നടന്നത്.  

Read More: ആയിരംകൊല്ലിയിലെ ക്വാറി കുളത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

സിജോയുടെ പരാതിയില്‍  പൊലീസ് മനീഷിനെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതിയെ  കട്ടപ്പന ഡി വൈ എസ്പിയുടെ നേതൃത്വത്തിലുള്ള  സംഘമാണ് പിടികൂടിയത്. മനീഷില്‍ നിന്നും സിജോയില്‍ നിന്നും തട്ടിയെടുത്ത പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Read More: അമ്മയോട് മോശമായി പെരുമാറി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പത്താം ക്ലാസുകാരന്‍ കുത്തിക്കൊന്നു

 

 



from Asianet News https://ift.tt/3mmtkkj
via IFTTT

ഐ.ഒ.സിയുടെ ആഭിമുഖ്യത്തില്‍ ബഹ്റൈനില്‍ ഗാന്ധി ജയന്തി ദിനാചരണം

മനാമ: ഐ.ഒ.സി ഇന്ത്യൻ ഓവർസീസ് എക്സിക്യൂട്ടിവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഐ.ഒ.സി ആസ്ഥാനത്ത് ബഹ്റൈനില്‍ ഗാന്ധജയന്തി ദിനാചരണം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഗുർഷിദ് ആലം അദ്ധ്യക്ഷത വഹിച്ചു.  ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഓൺലൈൻ സംവിധാനത്തിലൂടെ സന്ദേശം നൽകി. 

ഐ.ഒ.സി ഭാരവാഹികളായ മുഹമ്മദ് ഗയാസുള്ള, ആസ്റ്റിൻ സന്തോഷ്,  തൗഫീക് എ ഖാദർ, അശ്റഫ് ബെറി, ഇശ്റത്ത് സലീം എന്നിവർ സംസാരിച്ചു.  ഇബ്രാഹിം അദ്ഹം സ്വാഗതവും ഷംലി പി ജോൺ നന്ദിയും പറഞ്ഞു. . ജനറൽ സെക്രട്ടറി  ബഷീർ അമ്പലായി പരിപാടി നിയന്ത്രിച്ചു.



from Asianet News https://ift.tt/3zYVua9
via IFTTT

പ്രവാസി മലയാളി യുവാവ് ജോലിയ്‍ക്കിടെ ഷോക്കേറ്റ് മരിച്ചു

ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുത്തനഴി കവലയിലെ പരേതനായ ഞാറന്‍തൊടിക ഹൈദറിന്റെ മകന്‍ മുഹമ്മദ് സ്വാലിഹ് (32) ആണ് മരിച്ചത്. ബുധനാഴ്‍ച റയ്യാനിലെ ജോലി സ്ഥലത്ത് ഇലക്ട്രിക് ജോലികള്‍ ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. രണ്ട് വര്‍ഷം മുമ്പാണ് സ്വാഹിഹ് ഖത്തറിലെത്തിയത്. മാതാവ് - ആയിഷ. ഭാര്യ - ഫാത്തിമ തസ്‍നി. മക്കള്‍ - മുഹമ്മദ് റാസി, ഫാത്തിമ നിഹ.



from Asianet News https://ift.tt/3uzp3Oa
via IFTTT

അബുദാബിയില്‍ രാജസ്ഥാന്‍ വെടിക്കെട്ട്; ചെന്നൈയെ തൂക്കിയടിച്ച് സഞ്ജുപ്പടയ്‌ക്ക് ത്രില്ലര്‍ ജയം

അബുദാബി: ഐപിഎല്ലില്‍(IPL 2021) ബാറ്റിംഗ് വെടിക്കെട്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ(Chennai Super Kings) ഏഴ് വിക്കറ്റിന് അനായാസം മലര്‍ത്തിയടിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals). ചെന്നൈ മുന്നോട്ടുവെച്ച 190 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി രാജസ്ഥാന്‍ നേടി. രാജസ്ഥാനായി യശ്വസി ജയ്‌സ്വാളും(Yashasvi Jaiswal), ശിവം ദുബെയും(Shivam Dube) വെടിക്കെട്ട് അര്‍ധ സെഞ്ചുറികള്‍ നേടി. 

ഐതിഹാസിക തുടക്കം; ബാറ്റെടുത്തവരെല്ലാം അടിയോടടി

മറുപടി ബാറ്റിംഗില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌കോറാണ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്. തലങ്ങും വിലങ്ങും ബൗണ്ടറികളുമായി മൈതാനം കയ്യടക്കുകയായിരുന്നു എവിന്‍ ലൂയിസും യശ്വസി ജയ്‌സ്വാളും. അഞ്ചാം ഓവറില്‍ ഹേസല്‍വുഡിനെ മൂന്ന് സിക്‌സിനും ഒരു ഫോറിനും തല്ലിയ ജയസ്വാള്‍ 19 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. പിന്നാലെ അഞ്ചാം ഓവറില്‍ ഠാക്കൂര്‍ ലൂയിസിനെ മടക്കി(12 പന്തില്‍ 27. ആദ്യ വിക്കറ്റില്‍ ലൂയിസ്-ജയസ്വാള്‍ സഖ്യം 5.2 ഓവറില്‍ ചേര്‍ത്തത് 77 റണ്‍സ്. 

പവര്‍പ്ലേയില്‍ 81-1 എന്ന കൂറ്റന്‍ സ്‌കോറുണ്ടായിരുന്നു രാജസ്ഥാന്. തൊട്ടടുത്ത പന്തില്‍ മലയാളി കൂടിയായ കെ എം ആസിഫ് ജയസ്വാളിനെ(21 പന്തില്‍ 50) ധോണിയുടെ കൈകളിലെത്തിച്ചു. സഞ്ജു സാംസണും ശിവം ദുബെയും ചേര്‍ന്ന് 9-ാം ഓവറില്‍ രാജസ്ഥാനെ 100 കടത്തി. 13 ഓവറില്‍ 150 ഉം പിന്നിട്ടു. 32 പന്തില്‍ ദുബെ 50 തികച്ചു. ദുബെ അടി തുടര്‍ന്നതോടെ രാജസ്ഥാന്‍ ചെന്നൈയുടെ റണ്‍മല കടന്ന് അനായാസ ജയത്തിലെത്തുകയായിരുന്നു. ഇതിനിടെ സ‌‌ഞ്ജുവിന്‍റെ(24 പന്തില്‍ 28) വിക്കറ്റ് കൂടിയേ രാജസ്ഥാന് നഷ്‌ടമായുള്ളൂ. ശിവം ദുബെയും(42 പന്തില്‍ 64*), ഗ്ലെന്‍ ഫിലിപ്‌സും(8 പന്തില്‍ 14*) പുറത്താകാതെ നിന്നു. 

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സെടുത്തു. ഗെയ്‌ക്‌വാദും(60 പന്തില്‍ 101*), ജഡേജയും(15 പന്തില്‍ 32*) പുറത്താകാതെ നിന്നു. രാജസ്ഥാനായി രാഹുല്‍ തെവാട്ടിയ മൂന്നും ചേതന്‍ സക്കരിയ ഒന്നും വിക്കറ്റ് വീഴ്‌ത്തി. 

ചെന്നൈയുടേതും ഗംഭീര തുടക്കം 

പതിവുപോലെ റുതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡുപ്ലസിസും ചെന്നൈയുടെ തുടക്കം ഗംഭീരമാക്കി. ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ ഫോമിലുള്ള ഇരുവരും പവര്‍പ്ലേയില്‍ 44 റണ്‍സ് ചേര്‍ത്തു. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഏഴാം ഓവര്‍ വരെ രാജസ്ഥാന്‍ കാത്തിരിക്കേണ്ടിവന്നു. 19 പന്തില്‍ 25 റണ്‍സെടുത്ത ഫാഫ് ഡുപ്ലസിയെ തെവാട്ടിയ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു. ഒരോവറിന്റെ ഇടവേളയില്‍ മൂന്നാമന്‍ സുരേഷ് റെയ്‌നയെയും(5 പന്തില്‍ 3) തെവാട്ടിയ മടക്കി. സിക്‌സറിന് ശ്രമിച്ച റെയ്‌ന ബൗണ്ടറിയില്‍ ദുബെയുടെ കൈകളില്‍ കുരുങ്ങുകയായിരുന്നു. 

എന്നാല്‍ തന്‍റെ മനോഹര ബാറ്റിംഗ് തുടര്‍ന്ന റുതുരാജ്, മൊയീന്‍ അലിയെ കൂട്ടുപിടിച്ച് 14-ാം ഓവറില്‍ ചെന്നൈയെ 100 കടത്തി. ഇതേ ഓവറില്‍ റുതുരാജ് അര്‍ധ സെഞ്ചുറി തികച്ചു. തൊട്ടടുത്ത ഓവറില്‍ തെവാട്ടിയയെ രണ്ട് സിക്‌സുകള്‍ക്ക് പറത്തി ഗെയ്‌ക്‌വാദ് സൂചന നല്‍കി. എന്നാല്‍ നാലാം പന്തില്‍ അലിയെ(17 പന്തില്‍ 21) സ്റ്റംപ് ചെയ്ത് സഞ്ജു ഈ കൂട്ടുകെട്ട് പൊളിച്ചു. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ചെന്നൈ സ്‌കോര്‍ 116-3.  

സെഞ്ചുറി ഗെയ്‌ക്‌വാദ്, മിന്നല്‍ ജഡേജ

17-ാം ഓവറില്‍ സക്കരിയയുടെ പന്തില്‍ അമ്പാട്ടി റായുഡു(2) പുറത്തായി. അവിടുന്നങ്ങോട്ട് സിക്‌സുകളും ഫോറുകളുമായി കത്തിക്കയറുകയായിരുന്നു ഗെയ്‌ക്‌വാദ്. സീസണില്‍ റണ്‍സമ്പാദ്യം 500 താരം പിന്നിടുകയും ചെയ്‌തു. ഒപ്പം ചേര്‍ന്ന രവീന്ദ്ര ജഡേജയും വേഗം റണ്‍സ് കണ്ടെത്തിയതോടെ ചെന്നൈ മികച്ച സ്‌കോറിലെത്തി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സര്‍ നേടി ഗെയ്‌ക്‌വാദ് കന്നി ഐപിഎല്‍ സെഞ്ചുറി തികച്ചു. അവസാന അഞ്ച് ഓവറില്‍ 73 റണ്‍സ് അടിച്ചെടുത്തത് ചെന്നൈക്ക് കരുത്തായി. 

നായക മികവില്‍ 'തല'; ഐപിഎല്ലില്‍ ആരും സ്വന്തമാക്കാത്ത റെക്കോര്‍ഡുമായി ധോണി



from Asianet News https://ift.tt/3oGM2Gv
via IFTTT

ഡെങ്കിപ്പനിയും കൊവിഡ് പനിയും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കുമോ?

രാജ്യത്ത് ഡെങ്കിപ്പനി കേസുകള്‍ ( Dengue Fever ) കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒപ്പം തന്നെ കൊവിഡ് മഹാമാരിയുടെ ( Covid 19 ) താണ്ഡവവും തുടരുകയാണ്. രണ്ടും വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളായതിനാല്‍ തന്നെ ഇവയുടെ ലക്ഷണങ്ങള്‍ തമ്മിലും കാര്യമായ സമാനതകളുണ്ട്. 

പ്രത്യേകിച്ച് പനിയാണ് രണ്ട് രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങളായി വരുന്നത്. കൂടെ ശരീരവേദന, ക്ഷീണം, തലവേദന, ഓക്കാനം പോലുള്ള ലക്ഷണങ്ങളും കാണപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും തോന്നാവുന്ന സംശയമാണ് എങ്ങനെയാണ് ഡെങ്കിപ്പനിയും കൊവിഡ് പനിയും തിരിച്ചറിയുക എന്നത്? 

ഡെങ്കിപ്പനിയും കൊവിഡ് പനിയും...

രണ്ട് രോഗങ്ങളിലും ഉയര്‍ന്ന ശരീരതാപനില രേഖപ്പെടുത്താം. അതായത് ശക്തമായ പനി കാണപ്പെടാം. കൊവിഡ് രോഗികളില്‍ എല്ലായ്‌പോഴും പനി കാണണമെന്നില്ല. എന്നാല്‍ ഡെങ്കു കേസുകളില്‍ പനി നിര്‍ബന്ധമായും കാണുന്നതാണ്. 

ഇവ തമ്മില്‍ തിരിച്ചറിയാന്‍ ടെസ്റ്റുകള്‍ ചെയ്യുക എന്നതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും തന്നെയില്ല. രണ്ട് രോഗങ്ങളും താരതമ്യേന അപകടകാരികളായ രോഗങ്ങളാണ്. അതിനാല്‍ തന്നെ ലക്ഷണങ്ങള്‍ കാണുന്നപക്ഷം പരിശോധിക്കുന്നത് തന്നെയാണ് ഉചിതം.

 

 

ഒരിക്കലും സ്വയം രോഗനിര്‍ണയം നടത്തുകയോ സ്വയം ചികിത്സയ്ക്ക് മുതിരുകയോ ചെയ്യരുത്. അത് സാധ്യമല്ലെന്ന് മനസിലാക്കുക. 

ആദ്യമേ സൂചിപ്പിച്ചത് പോലെ പനിക്കൊപ്പം ശരീരവേദന, തളര്‍ച്ച, തലവേദന, ഓക്കാനം എന്നത് പോലുള്ള ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയരാവുക. ഡെങ്കുവോ, കൊവിഡോ അല്ലാത്ത വൈറല്‍ അണുബാധകളിലും ഇതേ ലക്ഷണങ്ങള്‍ കാണാം. 

ഡെങ്കുവും കൊവിഡും ഒരുമിച്ച് പിടിപെടുമോ? 

രണ്ട് രോഗങ്ങളും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഉയര്‍ന്നേക്കാവുന്ന മറ്റൊരു ആശങ്കയാണിത്. എന്നാല്‍ ഒരേസമയം ഒരു വ്യക്തിയില്‍ ഈ രണ്ട് രോഗങ്ങളും കാണാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ സമര്‍ത്ഥിക്കുന്നത്. എങ്കില്‍ക്കൂടിയും രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതകളെ പരമാവധി അടച്ചുവയ്‌ക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. 

 

 

ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ ആക്രമണത്തില്‍ നിന്ന് സ്വയം രക്ഷ നേടാനായി വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, കൊതുകുകള്‍ കടുതലുള്ള ഇടങ്ങളിലാണെങ്കില്‍ രാത്രിയും പകലുമെല്ലാം 'മൊസ്‌ക്വിറ്റോ റിപലന്റ് ക്രീം' ഉപയോഗിക്കാം. ശരീരം കഴിയുന്നതും മൂടുന്ന വസ്ത്രങ്ങളുപയോഗിക്കാം. കൊതുകുകള്‍ വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത് തടയാനുള്ള ഉപാധികളും കരുതുക. 

കൊവിഡ് പ്രതിരോധത്തിനായി എപ്പോഴും മാസ്‌ക് ധരിക്കുക. ആവശ്യമില്ലെങ്കില്‍ വെറുതെ പുറത്ത് പോകാതിരിക്കുക. ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളെല്ലാം ഒഴിവാക്കുക. പുറത്തുപോയാലും വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കൈകള്‍ ശുചിയാക്കാനും അതുവരെ കണ്ണിലോ വായിലോ മൂക്കിലോ കൈകള്‍ കൊണ്ട് സ്പര്‍ശിക്കാതിരിക്കാനും പ്രത്യേകം കരുതെലടുക്കുക.

Also Read:- ഡെങ്കിപ്പനി; അറിയാം അപകടകാരിയായ ടൈപ്പ്- 2 വൈറസ് ലക്ഷണങ്ങള്‍...



from Asianet News https://ift.tt/2ZHF2OU
via IFTTT

Friday, October 1, 2021

'ബാപ്പുവിനെ നമിക്കുന്നു, ഉദാത്തമായ തത്ത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തം'; ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി

ദില്ലി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 52ആം ജന്മവാർഷികത്തിൽ ബാപ്പുവിനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. 

മോദിയുടെ ട്വീറ്റ് ഇങ്ങന: ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് ശക്തി നൽകുന്നു.

മഹാത്മാ ഗാന്ധിയുടെ 152ആം ജന്മവാർഷികത്തിൽ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്‌ഥലത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവർ ഇന്ന് പുഷ്‌പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവ്വ മത പ്രാർത്ഥനയും നടക്കും.

2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.



from Asianet News https://ift.tt/3FdPwFZ
via IFTTT

നിതിന കൊലപാതകം; പ്രതി അഭിഷേകിനെ ഇന്ന് കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും

കോട്ടയം: നിതിനാ മോളെ കൊലപ്പെടുത്താൻ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇന്ന് തന്നെ സംഭവം നടന്ന് പാലാ സെന്റ് തോമസ് കോളജിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രണയം നിരസിച്ചതോടെ പെൺകുട്ടിയുടെ അമ്മയ്ക്ക് അടക്കം ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നു. ഫോൺ വിവരങ്ങൾ ശേഖരിക്കാനും പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. .

Read More: നിതിന കുത്തേറ്റ് വീണത് അമ്മയോട് ഫോണിൽ സംസാരിക്കവേ, 'പ്രണയപ്പക'യിൽ പൊലിഞ്ഞ ജീവൻ

കൊല്ലപ്പെട്ട നിതിനയുടെ പോസ്റ്റുമോർട്ടം രാവിലെ 9ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. നടപടികൾ വീഡിയോയിൽ ചിത്രീകരിക്കാൻ പൊലീസ് നിർദശിച്ചിട്ടുണ്ട്. നിതിനയുടെ മൃതദേഹം ഉച്ചയോടെ തലയോലപ്പറമ്പിലെ വീട്ടിൽ പൊതുദർശനത്തിന് വക്കും. പിന്നീട് ബന്ധുവീട്ടിൽ സംസ്‌കരിക്കും.

Read More: തോക്കും കത്തിയുമായി കൊലപ്പെടുത്താൻ ഉറച്ച ക്രിമിനലുകൾ; 'മാനസ' മായും മുമ്പേ നിതിനയും

ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്‍റ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക്  വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

എന്നാൽ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.  കത്തി കൊണ്ടുവന്നത് തന്‍റെ കൈ ഞരമ്പ് മുറിച്ച്  നിതിനയെ പേടിപ്പിക്കാനാണ്. എന്നാൽ വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കൊലപാതകം നടന്നുവെന്നാണ് മൊഴി. രണ്ട് വര്‍ഷമായി നിതിനയുമായി പ്രണയത്തിലായിരുന്നുവെന്നാണ് അഭിഷേകിന്റെ അവകാശവാദം.



from Asianet News https://ift.tt/3F9wZe6
via IFTTT

വെളിനെല്ലൂർ കോഴി മാലിന്യ പ്ലാന്റ്; കോൺഗ്രസിൽ കോഴ ആരോപണം, കെപിസിസി ഭാരവാഹിക്കെതിരെ കെ എസ് യു നേതാവ്

കൊല്ലം: കൊല്ലം വെളിനെല്ലൂരിൽ കോഴി മാലിന്യ പ്ലാന്റിനെതിരായ സമരത്തെ ചൊല്ലി കോൺഗ്രസിൽ പോര്. സമരത്തിൽ നിന്ന് പിൻമാറാൻ കെപിസിസി ജനറൽ സെക്രട്ടറി കോഴ വാങ്ങിയെന്ന ആരോപണവുമായി കെ എസ് യു നേതാവ് കെപിസിസി പ്രസിഡന്റിന് പരാതി നൽകി. എന്നാൽ സമരം പൊളിക്കാനായി തനിക്കെതിരെ കളളപ്പരാതി നൽകിയിരിക്കുകയാണെന്ന് ആരോപണ വിധേയനായ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ പ്രതികരിച്ചു.

കെ എസ് യു സംസ്ഥാന ഭാരവാഹി ആദർശ് ഭാർഗവനാണ് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പരാതി നൽകിയത്. വെളിനെല്ലൂർ പഞ്ചായത്തിലെ മുളയറചാലിൽ നിർമാണം നടക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാൻറ് ഉടമകളിൽ നിന്ന് 15 ലക്ഷം രൂപ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ ആവശ്യപ്പെട്ടെന്നും 5 ലക്ഷം രൂപ വാങ്ങിയെന്നും ആണ് ആദർശിന്റെ പരാതി. ബാക്കി പണം നൽകാത്തതിന്റെ പേരിൽ നസീറിന്റെ നേതൃത്വത്തിൽ സമരം തുടരുകയാണെന്നും പരാതിയിൽ പറയുന്നു. എന്നാൽ ജനജീവിതം ദുസഹമാക്കുന്ന പ്ലാന്റിനെതിരെ സമരം നടത്തിയതിന്റെ പേരിൽ നസീറിനെതിരെ കള്ളപ്പരാതി ഉന്നയിക്കുകയാണെന്ന പരാതിയുമായി കോൺഗ്രസ് പ്രാദേശിക നേതാക്കളും കെപിസിസിയെ സമീപിച്ചിട്ടുണ്ട്.

പ്ലാന്റുടമകളിൽ നിന്ന് എം എം നസീർ കോഴ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം തെളിവായി ഉണ്ടെന്നും കെ എസ് യു നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആരോപിക്കും വിധം പണം ആവശ്യപ്പെടുന്ന സംഭാഷണങ്ങളൊന്നും ഇപ്പോൾ പുറത്തു വന്ന ഫോൺ രേഖയിൽ ഇല്ല. വിവാദങ്ങൾക്കു പിന്നിൽ സിപിഎം ആണെന്നാണ് എം എം നസീറിന്റെ വിശദീകരണം. പരാതി അന്വേഷിക്കാൻ കൊല്ലത്തിന്റെ ചുമതലയുള്ള ജനറൽ സെകട്ടറി പഴകുളം മധുവിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ്.



from Asianet News https://ift.tt/2YbRnKn
via IFTTT

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

ദില്ലി രാജ്യത്ത് ഇന്നും ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 102 രൂപ 45 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസല്‍ വില 97.45 പൈസയായി കൂടി. കഴിഞ്ഞ ദിവസം വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 43.50 രൂപ വര്‍ധിപ്പിച്ചിരുന്നു.

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന നികുതി കുറക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിച്ചു.

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് എതിര്‍പ്പുയര്‍ന്നത്. അതേസമയം, ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാലും ഇന്ധന വില കുറഞ്ഞേക്കില്ലെന്നാണ് ഒരുവാദം. പാചകവാതക വിലയും വര്‍ധിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറിന് വില 950 രൂപയായി. എല്‍പിജി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടും വില വര്‍ധിക്കുകയാണ്.
 



from Asianet News https://ift.tt/2ZECp0f
via IFTTT

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത(rain alert). ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് (yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെയോടെ മഴ കൂടുതൽ ശക്തി പ്രാപിക്കും. 

നാളെയും മറ്റന്നാളും ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ, തമിഴ്നാട് തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം.

May be an image of map and sky

ഇടിമിന്നൽ മുന്നറിയിപ്പ്

പൊതുജനങ്ങൾ ഇടിമിന്നൽ മുൻകരുതൽ എടുക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. . ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുകയും ചെയ്യണം. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ  ഇടിമിന്നലുള്ള സമയത്ത് പോകരുത്.



from Asianet News https://ift.tt/3uwKVK8
via IFTTT

ഇന്ന് ഗാന്ധിജയന്തി; മഹാത്മാ സ്മൃതികളില്‍ രാജ്യം

ദില്ലി: ഇന്ന് ഗാന്ധി ജയന്തി. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാര്‍ഷികത്തില്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതല്‍ എട്ടര വരെ സര്‍വമത പ്രാര്‍ത്ഥനയും നടക്കും. സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടും.

ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നല്‍കി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. 1931ലെ ദണ്ഡിയാത്ര ഇന്ത്യന്‍ സമരത്തിലെ അവിസ്മരണീയ സംഭവമായി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നു. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.
 



from Asianet News https://ift.tt/2Y6ewhq
via IFTTT

തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരളത്തില്‍ തീര്‍ത്ഥാടന ടൂറിസം (Pilgrimage Tourism) പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം വകുപ്പ് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് (P A Muhammed Riyas) . ലോകനാര്‍കാവ് പൈതൃക ടൂറിസം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ആപ്പില്‍ ലോകനാര്‍കാവിനേയും പയംകുറ്റിമലയേയും ഉള്‍പ്പെടുത്തും. പൈതൃക ടൂറിസവുമായി ബന്ധപ്പെട്ട് നിലവിലെ ലോകനാര്‍കാവിലെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കും. വിനോദ സഞ്ചാര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് കോടി 60 ലക്ഷം രൂപ ഭരണാനുമതിയായിട്ടുണ്ട്. ക്ഷേത്ര സംസ്‌ക്കാര പാരമ്പര്യത്തില്‍ ലോകനാര്‍കാവ് മുന്‍പന്തിയിലാണ്. പാരമ്പര്യത്തിനൊത്ത പ്രാധാന്യം ലോകനാര്‍കാവിന് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

വടകര പയംകുറ്റിമലയെ ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പയംകുറ്റിമല സന്ദര്‍ശിച്ചതിന് ശേഷം നടന്ന ഉന്നതതല  യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പടുത്തി കഴിഞ്ഞാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കുമിടയില്‍ അറിയപ്പെടുന്ന പ്രദേശമായി പയംകുറ്റിമല മാറും.
പയംകുറ്റിമല കാരവന്‍ പാര്‍ക്കിന് അനുയോജ്യമായ പ്രദേശമാണ്. കാരവന്‍ ഇത്രയും നാള്‍ ഉന്നത സാമ്പത്തിക ശേഷി ഉള്ളവര്‍ക്ക് മാത്രം പ്രാപ്യമായതായിരുന്നു. ഈ അവസ്ഥയാണ് മാറാന്‍ പോകുന്നത്.
കാരവന്‍ പാര്‍ക്ക് പ്രാവര്‍ത്തികമാവുന്നതോടെ പ്രാദേശിക മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കും. പല ടൂറിസം പ്രദേശങ്ങളിലും സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യമില്ല. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കാരവന്‍ ടൂറിസത്തിന് പ്രോത്സാഹനം നല്‍കുന്നത്. സഞ്ചാരികള്‍ക്ക് പ്രാദേശിക തനത് ഭക്ഷണം രുചിച്ചറിയാനുള്ള അവസരവും ഉണ്ടാകും.

ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രമാണ് ലക്ഷ്യമാക്കുന്നത്. പയംകുറ്റിമലയിലേക്കുള്ള റോഡ് വികസനത്തിന് ശ്രമം നടത്തും. പയംകുറ്റിമലയുടെയും ലോകനാര്‍കാവിലേയും ടൂറിസം സാധ്യത ഫലപ്രദമായി വിപുലീകരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം തിരുവനന്തപുരത്ത് ചേരും. ഈ പ്രദേശങ്ങളുടെ വികസന സാധ്യതകളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടറോടും ഡി.ടി.പി.സി സെക്രട്ടറിയോടും മന്ത്രി നിര്‍ദേശിച്ചു.

പ്രാദേശിക കലാകാരന്‍മാര്‍ക്ക് കലകള്‍ അവതരിപ്പിക്കാനുള്ള അവസരം ടൂറിസം കേന്ദ്രങ്ങളില്‍ ഒരുക്കും.
ലോകനാര്‍കാവ് ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന കേന്ദ്രമാണ് പയംകുറ്റിമല. ഈ മലയുടെ മുകളില്‍ മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. വിനോദസഞ്ചാര പ്രാധാന്യം കണക്കിലെടുത്ത് വ്യൂ ടവര്‍ നിര്‍മ്മാണം, കോമ്പൗണ്ട് വാള്‍, കഫ്റ്റീരിയ, ലാന്‍ഡ്സ്‌കേപ്പിംഗ്, പാത്ത് വേ നിര്‍മ്മാണം എന്നിവ പൂര്‍ത്തിയായി കഴിഞ്ഞു.

കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി , വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുള കെ.കെ, വിനോദ സഞ്ചാര വകുപ്പ് ജോ.ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



from Asianet News https://ift.tt/2WAyEba
via IFTTT

കോഴിക്കോട് ബീച്ചില്‍ നാളെ മുതല്‍ പ്രവേശനം

കോഴിക്കോട്: ജില്ലയിലെ കള്‍ച്ചറല്‍ ബീച്ച്, പ്രധാന ബീച്ച് എന്നിവിടങ്ങളില്‍ ഞായറാഴ്ച മുതല്‍  പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. രാത്രി എട്ട് മണി വരെയാണ് പ്രവേശനം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാ യിരിക്കും പ്രവേശനം അനുവദിക്കുക. തിരക്ക് അധികമുള്ള സമയങ്ങളില്‍ പൊലീസ് ബാരിക്കേഡുകള്‍ അല്ലെങ്കില്‍ കയര്‍  സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. 

മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. ബീച്ചില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല. കോര്‍പ്പറേഷന്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി  ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തില്‍ തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിര്‍ബന്ധമായും സ്ഥാപിക്കണം. മാലിന്യം കൂടകളില്‍ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം കടകളില്‍ പ്രദര്‍ശിപ്പിക്കണം.

മാലിന്യം  വലിച്ചെറിയുന്നവരില്‍ നിന്നും കോര്‍പറേഷന്‍ പിഴ ഈടാക്കുന്നതായിരിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കോഴിക്കോട് ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ബീച്ച് തുറക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
 



from Asianet News https://ift.tt/3iq09Mg
via IFTTT

മമ്മൂട്ടിയുടെ തലമാറ്റി മോന്‍സണാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; പരാതി നല്‍കുമെന്ന് എം സ്വരാജ്

കൊച്ചി: മമ്മൂട്ടിക്കൊപ്പം (Mammootty) നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്ത് തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ (Monson Mavunkal) കൂടെ നില്‍ക്കുന്ന ചിത്രമാക്കി പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ എംഎല്‍എ എം സ്വരാജ് (M swaraj). 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് മമ്മൂട്ടിക്കൊപ്പം എടുത്ത ചിത്രമാണ് ചിലര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. മന്ത്രി ശിവന്‍കുട്ടിയും (sivan kutty) നടന്‍ ബൈജുവും (baiju) നില്‍ക്കുന്ന ചിത്രവും ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. 

ഇത്തരം ഹീന മനസുള്ളവരാണ് നമ്മുടെ മറുപക്ഷത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന വസ്തുത ദുഃഖകരമാണ്. ഇവരോടൊക്കെ എങ്ങനെയാണ് സംവദിയ്ക്കുകയെന്നും തട്ടിപ്പുകാരന്റെ വീട്ടില്‍ സ്ഥിരം കയറിയിറങ്ങി കണ്ണും തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാന്‍ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


തരംതാഴ്ന്ന പ്രചാരവേലകള്‍ തിരിച്ചറിയുക..

ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഉദയംപേരൂരില്‍ എത്തിയ ശ്രീ. മമ്മൂട്ടിയെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് ആരോ എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ മോര്‍ഫ് ചെയ്ത് തട്ടിപ്പു കേസിലെ പ്രതിയ്‌ക്കൊപ്പമാക്കി പ്രചരിപ്പിയ്ക്കുന്നത്. ഇത്തരം ഹീന മനസുള്ളവരാണ് നമ്മുടെ മറുപക്ഷത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന വസ്തുത ദുഃഖകരമാണ്. ഇവരോടൊക്കെ എങ്ങനെയാണ് സംവദിയ്ക്കുക ? 

ബഹു.വിദ്യാഭ്യാസ മന്ത്രി സ.വി.ശിവന്‍കുട്ടി ചലച്ചിത്ര താരം ശ്രീ. ബൈജുവിനൊപ്പം നില്‍ക്കുന്ന ചിത്രവും ഇത്തരത്തില്‍ തല മാറ്റി പ്രചരിപ്പിച്ചതായി കണ്ടു. തട്ടിപ്പുകാരന്റെ വീട്ടില്‍  സ്ഥിരം കയറിയിറങ്ങി കണ്ണും , തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാന്‍ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളുക. പക്ഷേ ഇത്തരം മോര്‍ഫിങ്ങ് കലാപരിപാടികളും ,  ഇതൊക്കെ ഷെയര്‍ ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. നിയമ നടപടി സ്വീകരിയ്ക്കും.
-എം.സ്വരാജ്
 



from Asianet News https://ift.tt/2Ycpx1g
via IFTTT

അരുത്, മരണത്തെ മാടിവിളിച്ചുള്ള ഈ യാത്ര

അടുത്തകാലത്തായി കുടയും (Umbrella) ചൂടി ബൈക്ക് (ഴഗകാ) യാത്ര നടത്തുന്നവരുടെ ദൃശ്യങ്ങള്‍ കൂടി വരികയാണ്. സ്‍ത്രീകളാണ് ഇത്തരം സാഹസിക യാത്രികരില്‍ ഭൂരിഭാഗവും. കുട്ടികളെ മടിയിലിരുത്തി ഇങ്ങനെ യാത്ര ചെയ്യുന്നവരെയും കാണാം. ഇത്തരം സാഹസികയാത്ര കൊണ്ടുള്ള അപക‌‌ടങ്ങൾ വർദ്ധിക്കുമ്പോഴും തങ്ങളുടെ ചെയ്‍തിയുടെ ഗൗരവത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല. ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറക്കുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. അതെങ്ങനെയെന്ന് നോക്കാം.

1. നിയന്ത്രണം നഷ്‍ടപ്പെടും
ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്നവർ കുട നിവർത്തുമ്പോള്‍ സ്വാഭാവികമായും വാഹനം ‌ഓടുന്നതിന്റെ എതിർദിശയിൽ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റിൽ കുടയിലുള്ള നിയന്ത്രണ‌വും ബൈക്കിന്റെ നിയന്ത്ര‌‌‌ണവും നഷ്‍പ്പെടും. അപകടം ഉറപ്പ്.

2. കാഴ്‍ച മറയല്‍
പുറകിലിരിക്കുന്നയാൾ മുന്നിലേക്കു കുട നിവർത്തിപ്പിടിച്ചാൽ ഓടിക്കുന്നയാളുടെ കാഴ്ച മറയുന്നു. അതുപോലെ പലപ്പോഴും ഓടിക്കുന്നയാൾ നനയാതിരിക്കാൻ കുടയുടെ മുൻഭാഗം താഴ്ത്തിപ്പിടിക്കുന്നതും കാണാം. പൊതുവേ മഴക്കാലത്തെ റോഡുകളിൽ ബൈക്കുകൾക്ക് അപകട സാധ്യതയേറുന്ന സാഹചര്യത്തില്‍ ഇത്തരം സാഹസങ്ങള്‍ കൂടിയാകുമ്പോള്‍ അപകടം ഉറപ്പാണ്.

3. ബാലന്‍സ്
ഒരു കയ്യിൽ കുടപിടിച്ചു മറുകൈകൊണ്ടു ബൈക്കോടിക്കുന്നവരും കുറവല്ല. ബൈക്കിന്റെ  ക്ലച്ചും ബ്രേക്കും കൃത്യമായി ഉപയോഗിക്കാന്‍ ഒരുകൈ കൊണ്ട് സാധിക്കില്ല. മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണത്.

4. നിങ്ങളുടെ ജീവന്‍ നിങ്ങളുടെ കൈകളില്‍
കുട നിവർത്തി ബൈക്കിൽ യാത്ര ചെയ്യുന്നവരെ ക​ണ്ടാൽ താക്കീത് ചെയ്യുകയല്ലാതെ പിഴ ചുമത്താൽ  നിയമമില്ലെന്നാണ് പൊലീസ് പറയുന്നത്. അതായത് നിങ്ങളുടെ വിലപ്പെട്ട ജീവന് മറ്റാരേക്കാളും നിങ്ങള്‍ക്കു മാത്രമാണ് കൂടുതല്‍ ഉത്തരവാദിത്വം എന്ന് അര്‍ത്ഥം. അതു കൊണ്ട് ഒരിക്കലും ഈ സാഹസം ചെയ്യരുത്. ആരെങ്കിലും ഇങ്ങനെ യാത്ര ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാലും കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി നിരുത്സാഹപ്പെടുത്തുക.



from Asianet News https://ift.tt/3uuic8W
via IFTTT

സൗദി അറേബ്യയിൽ ഇന്ന് മൂന്ന് കൊവിഡ് മരണം; 45 പേര്‍ക്ക് കൂടി രോഗം

റിയാദ്: സൗദി അറേബ്യയിൽ 45 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ രാജ്യത്താകെ മൂന്ന് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിലെ അസുഖ ബാധിതരിൽ 48 പേർ സുഖം പ്രാപിച്ചു. 

രാജ്യത്ത് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,47,179 ആയി. ഇതിൽ 5,36,226 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,719 ആയി ഉയർന്നു. രോഗബാധിതരിൽ 210 പേരുടെ ആരോഗ്യനില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 8, ജിദ്ദ 7, തബൂക്ക് 3, അൽഅസിയ 2, മക്ക 2, ദഹ്റാൻ 2, യാദമഅ 2, മറ്റ് 18 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 42,124,424 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. 



from Asianet News https://ift.tt/3kYbViD
via IFTTT

വീണ്ടും നിരത്തില്‍ പ്രത്യക്ഷപ്പെട്ട് ഇന്നോവയുടെ എതിരാളി!

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ (PSA Group) കീഴിലുള്ള സിട്രോണ്‍ ബെർലിംഗോ (Citroen Berlingo) എന്ന എംപിവിയുടെ പരീക്ഷണയോട്ടം രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്  ടൊയോട്ട ഇന്നോവയ്ക്ക് എതിരാളിയാകുന്ന ബെർലിംഗോ എന്ന ഈ എംപിവി (Citroen Berlingo). 

സിട്രോൺ ബെർലിംഗോയുടെ പരീക്ഷണം ഇന്ത്യന്‍ നിരത്തുകളില്‍ തുടരുകയാണ് കമ്പനി എന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഫ്രഞ്ച് കാർ നിർമ്മാതാക്കളുടെ ഈ എംപിവിക്ക് ഒരു പ്രത്യേക ഡിസൈൻ ഭാഷയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  തിരശ്ചീനമായി വിഭജിക്കപ്പെട്ട ഹെഡ്‌ലാമ്പുകളും ബമ്പറിൽ സിട്രോൺ സി 5 എയർക്രോസ് പോലുള്ള ട്രപസോയിഡൽ എയർ വെന്റുകളും ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

വശങ്ങളിൽ, സിട്രോൺ ബെർലിംഗോയ്ക്ക് കറുത്ത നിറമുള്ള എ-പില്ലറുകൾ ഉണ്ട്, പിൻഭാഗത്തെ ജനാലകളുടെ രൂപകൽപ്പന വേറിട്ടതാണ്. കൂടാതെ, സൈഡ് ക്ലാഡിംഗിൽ വൈറ്റ് ട്രപസോയ്ഡൽ ഡിസൈൻ ഘടകങ്ങളുള്ള എയർ കാപ്സ്യൂളുകൾ ഉണ്ട്. പിൻവശത്ത് ലംബമായി അടുക്കിയിരിക്കുന്ന ടെയിൽ ലാമ്പുകൾ ലഭിക്കുന്നു. മൊത്തത്തിൽ, ഡിസൈൻ യൂറോപ്യൻ തോന്നുന്നു.

ഗ്രൂപ്പ് പിഎസ്എയുടെ ഇഎംപി 2 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി, സിട്രോൺ ബെർലിംഗോ ആഗോളതലത്തിൽ രണ്ട് വേരിയന്‍റുകളില്‍ വാഗ്ദാനം ചെയ്യുന്നു. ബെർലിംഗോയും ബെർലിംഗോ എക്സ്എല്ലും. ആദ്യത്തേതിന് 4.4 മീറ്റർ നീളമുണ്ടെങ്കിൽ, രണ്ടാമത്തേതിന് 4.75 മീറ്റർ നീളമുണ്ട്.  അന്താരാഷ്ട്ര വിപണികളിൽ, സിട്രോൺ ബെർലിംഗോ ശ്രേണിക്ക് രണ്ട് എഞ്ചിൻ ചോയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു.

2020 ഓഗസ്റ്റിലാണ് ബെര്‍ലിങ്കോയുടെ ഇന്ത്യന്‍ പരീക്ഷണയോട്ട ചിത്രങ്ങള്‍ ആദ്യമായി പുറത്തുവന്നത്. ടർബോ പെട്രോൾ എഞ്ചിനില്‍ ആയിരുന്നു വാഹനത്തിന്‍റെ ഈ പരീക്ഷണയോട്ടം. ബോക്‌സി ഡിസൈനുള്ള ഒരു യഥാർത്ഥ എംപിവി മോഡൽ ആണ് സിട്രോൺ ബെർലിങ്കോ. 4.4 മീറ്റർ നീളമുള്ള ബെർലിങ്കോ, 4.75 മീറ്റർ നീളമുള്ള ബെർലിങ്കോ എക്‌സ്എൽ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ആഗോള വിപണിയിൽ ബെർലിങ്കോയുള്ളത്. ഇതിൽ നീളം കൂടിയ മോഡൽ ആണ് ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍. പിന്നിലേക്കു ബോക്സി രൂപം ആണെങ്കിലും കാറിന്‍റെതിനു സമാനമായ മുൻവശം ബെർലിങ്കോയുടെ ഡിസൈൻ മികവാണ്. ഒപ്പം അത്യുഗ്രൻ ബോഡി ഗ്രാഫിക്സും 17 ഇഞ്ച് അലോയ് വീലുകളും ഉയർന്ന നിലവാരമുള്ള ഉൾവശവും വലിയ ടച്ച് സ്ക്രീൻ സംവിധാനവും ആംബിയന്റ് ലൈറ്റിങ്ങും എല്ലാം ഫുൾ ഓപ്ഷൻ ബെർലിംഗോയിലുണ്ടാകും.  ഇന്ത്യയില്‍ എത്തുമ്പോള്‍ 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാകും വാഹനത്തിന്‍റെ ഹൃദയം. 

അതേസമയം ബെർലിംഗോ എംപിവിയുടെ ഇന്ത്യന്‍ പ്രവേശനം സിട്രോൺ ഔദ്യോഗിമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ നിരത്തില്‍ എത്തിയാല്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആയിരിക്കും വാഹനത്തിന്‍റെ മുഖ്യ എതിരാളി. അടുത്തിടെ യു കെ വിപണിയില്‍ വാഹനത്തിന്‍റെ ഇലക്ട്രിക്ക് പതിപ്പിനെയും കമ്പനി പുറത്തിറക്കിയിരുന്നു. 



from Asianet News https://ift.tt/3B1ddyX
via IFTTT

സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 1.2 കോടി ലഹരി ഗുളികകള്‍ പിടിച്ചു

റിയാദ്: സമുദ്രമാര്‍ഗം സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച 1.2 കോടി ലഹരി ഗുളികകള്‍ വെള്ളിയാഴ്‍ച സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി (Zakat, Tax and Customs Authority) പിടിച്ചെടുത്തു. ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലെത്തിയ (Jeddah Islamic Port) ഒരു കണ്ടയ്‍നറില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകളെന്ന് അധികൃതര്‍ പറഞ്ഞു.

തുറമുഖത്ത് കസ്റ്റംസ് അധികൃതര്‍ നടത്തുന്ന കര്‍ശന പരിശോധനയിലാണ് ലഹരി മരുന്നായ ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തത്. മയക്കുമരുന്ന് അടങ്ങിയ സാധനങ്ങള്‍ ഏറ്റുവാങ്ങാനെത്തിയവരെയും അധികൃതര്‍ അറസ്റ്റ് ചെയ്‍തു. രാജ്യത്തേക്കുള്ള കള്ളക്കടത്ത് ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് അങ്ങേയറ്റം ജാഗ്രതയോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സൗദി സക്കാത്ത്, ടാക്സ് ആന്റ് കംസ്റ്റംസ് അതോരിറ്റി അറിയിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും വന്‍തോതില്‍ ലഹരി ഗുളികകള്‍ സൗദി അറേബ്യയിലേക്ക് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. ആദ്യ ശ്രമത്തില്‍ 87 ലക്ഷം ക്യാപ്റ്റഗള്‍ ഗുളികകളും രണ്ടാമത്തെ ശ്രമത്തില്‍ 1.6 ലക്ഷം ലഹരി ഗുളികകളുമാണ് കടത്താന്‍ ശ്രമിച്ചത്. കള്ളക്കടത്ത് സംബന്ധിച്ച എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1910 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.



from Asianet News https://ift.tt/3kYc2uz
via IFTTT

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: 20,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്ഫോണുകളിലെ മികച്ച ഡീലുകള്‍ ഇതൊക്കെ

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 2 ന് പ്രൈം അംഗങ്ങള്‍ക്കും ഒരു ദിവസം കഴിഞ്ഞ് പ്രൈം അല്ലാത്ത ഉപഭോക്താക്കള്‍ക്കും ആരംഭിക്കുന്നു. വില്‍പ്പനയ്ക്ക് മുമ്പ്, ആമസോണ്‍ നിരവധി വിഭാഗങ്ങളിലായി ധാരാളം ഡീലുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വില്‍പ്പന സമയത്ത് 40 ശതമാനം വരെ വിലക്കിഴിവില്‍ വില്‍ക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍, ഒരെണ്ണം വാങ്ങാന്‍ നോക്കുകയാണെങ്കില്‍, ഇത് ശരിയായ സമയമാണ്. നല്ല വിലയുള്ള ഒരു കൂട്ടം സ്മാര്‍ട്ട്ഫോണുകള്‍ക്കും ഇപ്പോള്‍ വന്‍ ഡിസ്‌ക്കൗണ്ട് ഉണ്ട്.

റെഡ്മി നോട്ട് 10 പ്രോമാക്‌സ്

20000 രൂപയ്ക്ക് താഴെയുള്ള മികച്ച സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സ്. ഇതിന് സാധാരണയായി 19,999 രൂപയാണ് വില, എന്നാല്‍ ഇപ്പോള്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്കിടെ നിങ്ങള്‍ക്ക് ഇത് 18,999 രൂപയ്ക്ക് വാങ്ങാം. 120 ഹെര്‍ട്‌സ് ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട്‌ഫോണിനുള്ളത്. ഒക്ട-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 732 ജി ചിപ്സെറ്റ് സ്മാര്‍ട്ട്ഫോണിന് ശക്തി നല്‍കുന്നു, ഇത് 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും നല്‍കുന്നു. 108 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ഷൂട്ടറും ഈ ഉപകരണത്തിന്റെ സവിശേഷതയാണ്. റെഡ്മി നോട്ട് 10 പ്രോ മാക്‌സിന് 5020 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഇത് 33W ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു.

ഓപ്പോ എ74 5ജി

ഓപ്പോയുടെ മിഡ്റേഞ്ച് A74 5G യും 15,990 രൂപ വിലക്കിഴിവില്‍ വില്‍ക്കുന്നു. സ്മാര്‍ട്ട്‌ഫോണിന് 6.5 ഇഞ്ച് IPS LCD പാനല്‍ 90Hz റിഫ്ര്ഷ് റേറ്റ് ഉണ്ട്. ഇത് 2GHz- ല്‍ ക്ലോക്ക് ചെയ്ത സ്‌നാപ്ഡ്രാഗണ്‍ 480 ചിപ്സെറ്റ് ഉപയോഗിക്കുന്നു. ഒരൊറ്റ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിലാണ് സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഒപ്റ്റിക്സിന്റെ കാര്യത്തില്‍, ഇതിന് 48 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും ലഭിക്കുന്നു. 18W ചാര്‍ജിംഗ് ഉള്ള 5000 എംഎഎച്ച് ബാറ്ററി ഈ ഉപകരണത്തിന് ശക്തി നല്‍കുന്നു.

റെഡ്മി നോട്ട് 10 പ്രോ

ടോപ്പ് എന്‍ഡ് റെഡ്മി നോട്ട് 10 പ്രോ മാക്‌സിനായി നിങ്ങള്‍ക്ക് ബജറ്റ് ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് അത് ഒഴിവാക്കി റെഡ്മി നോട്ട് 10 പ്രോ വാങ്ങാം. നോട്ട് 10 പ്രോ മാക്‌സിന് തൊട്ടുതാഴെയുള്ള സ്മാര്‍ട്ട്‌ഫോണിന് നല്ല വിലക്കുറവുണ്ട്. ഈ വില്‍പ്പന സമയത്ത് ഇത് ഏതാണ്ട് 16,499 രൂപയ്ക്ക് ലഭിക്കും. റെഡ്മി നോട്ട് 10 പ്രോയും പ്രോ മാക്‌സും ഏതാണ്ട് സമാന സ്മാര്‍ട്ട്ഫോണുകളാണ്, പ്രാഥമിക ക്യാമറകളില്‍ വലിയ വ്യത്യാസമുണ്ട് എന്നു മാത്രം. റെഡ്മി നോട്ട് 10 പ്രോയില്‍ 6.67 ഇഞ്ച് ഡിസ്പ്ലേയുണ്ട്, 120 ഹെര്‍ട്‌സ് ഉയര്‍ന്ന റിഫ്രഷ് റേറ്റ് ചില്ലറകാര്യമല്ല. സ്‌നാപ്ഡ്രാഗണ്‍ 732 ജി ചിപ്സെറ്റ് ഈ സ്മാര്‍ട്ട്ഫോണിന് ശക്തി നല്‍കുന്നു. ഉപകരണത്തിന് 64 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ഷൂട്ടറും ലഭിക്കുന്നു.

ഓപ്പോ എഫ് 19

1080x2400 പിക്‌സല്‍ റെസല്യൂഷനുള്ള 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഓപ്പോ എഫ് 19 ന്റെ സവിശേഷത. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 662 ചിപ്സെറ്റാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. ഒരൊറ്റ 6 ജിബി റാമിലും 128 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനിലും ഓപ്പോ എഫ് 19 വാഗ്ദാനം ചെയ്യുന്നു. ഉപകരണം 48 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ഷൂട്ടറും ഉള്‍ക്കൊള്ളുന്നു. 33W ചാര്‍ജിംഗ് ഉള്ള 5000mAh ബാറ്ററി ഈ ഉപകരണത്തിന് ശക്തി നല്‍കുന്നു. 1000 രൂപ വിലക്കുറവുള്ള ഓപ്പോ എഫ് 19 വില്‍പന സമയത്ത് 19,990 രൂപയ്ക്ക് വില്‍ക്കും.

വിവോ വൈ73

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വിവോ വൈ 73 ന്റെ അടിസ്ഥാന വേരിയന്റ് 20,990 രൂപയ്ക്ക് ലഭ്യമാണ്. 1080x2400 പിക്‌സല്‍ റെസല്യൂഷനുള്ള 6.44 ഇഞ്ച് അമോലെഡ് പാനലാണ് ഇതിന്റെ സവിശേഷത. ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ ജി 95 SoC സ്മാര്‍ട്ട്ഫോണിന് ശക്തി നല്‍കുന്നു. ഒപ്റ്റിക്സിന്റെ കാര്യത്തില്‍, വിവോ വൈ 73 ന് 64 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കായി 16 മെഗാപിക്‌സല്‍ ഷൂട്ടറും ലഭിക്കുന്നു. 33W ചാര്‍ജിംഗ് പിന്തുണയുള്ള 4000 എംഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിന് ലഭിക്കുന്നത്.

ടെക്‌നോ കാമണ്‍ 17

6.8 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഒരു വലിയ സ്മാര്‍ട്ട്‌ഫോണാണ് ടെക്‌നോ കാമണ്‍ 17. ഡിസ്‌പ്ലേ LCD തരത്തിലുള്ളതാണ്, കൂടാതെ 90Hz റിഫ്രഷ് റേറ്റും ഉണ്ട്. ഒക്ടകോര്‍ മീഡിയടെക് ഹീലിയോ ജി 85 ചിപ്സെറ്റ് ഇതിന് ശക്തി നല്‍കുന്നു. 6 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഈ ഫോണിന് ഉണ്ട്. ക്യാമറ വിഭാഗത്തില്‍, 48 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയും സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ഷൂട്ടറും ഉണ്ട്. ഈ വില്‍പ്പന സമയത്ത് ടെക്‌നോ കാമണ്‍ 17 13,999 രൂപയ്ക്ക് വാങ്ങാം.



from Asianet News https://ift.tt/3FaSY4f
via IFTTT

കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഓട്ടോഡ്രൈവര്‍ സൂക്ഷിച്ചത് നാല് വര്‍ഷം; ഉടമയെത്തിയത് സിനിമാക്കഥ പോലെ

നിലമ്പൂര്‍: കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം (gold) ഉടമക്ക് നല്‍കാനായി യുവാവ് സൂക്ഷിച്ച് നാല് വര്‍ഷം. ഉടമയെത്തിയതോ സിനിമാക്കഥ പോലെ. ഓട്ടോ ഡ്രൈവറായ (auto driver) രാമംകുത്ത് പാറേങ്ങല്‍ ഹനീഫക്കാണ് നാല് വര്‍ഷം മുമ്പ് തന്റെ ഓട്ടോയില്‍ നിന്നും രണ്ട് സ്വര്‍ണ പാദസരങ്ങള്‍ ലഭിച്ചത്. ഓട്ടോറിക്ഷ കഴുകുന്നതിനിടെ ബാക്ക് സീറ്റിനടിയില്‍ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങള്‍. ഒന്നര പവന്‍ തൂക്കം വരുന്നതാണിത്. ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലിസില്‍ ഏല്‍പ്പിച്ചാലും യഥാര്‍ഥ ഉടമക്ക് കിട്ടിയേക്കാനിടയില്ലെന്നതിനാല്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആഭരണം വില്‍ക്കാനോ മറ്റോ ഹനീഫ തയ്യാറായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ ഓട്ടോയില്‍ കയറിയ നിലമ്പൂര്‍ റയില്‍വേ സ്റ്റേഷന് സമീപം വീട്ടിച്ചാലില്‍ താമസിക്കുന്ന യുവതി യാത്രക്കിടെ നാല് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണത്തെ കുറിച്ച് ഹനീഫയോട് സംസാരിച്ചപ്പോഴാണ് കളഞ്ഞ് പോയത് ഇവരുടെ ആഭരണം തന്നെയാകുമെന്ന സംശയം ഉദിച്ചത്. കാര്യങ്ങള്‍ കൂടുതല്‍ ചോദിച്ചറിഞ്ഞ ഹനീഫ തെളിവുകള്‍ കൂടി ചോദിച്ചതോടെ യുവതി കൃത്യമായി മറുപടി പറഞ്ഞു. ഇതോടെ ആഭരണം ഇവര്‍ക്ക് തിരിച്ച് നല്‍കുകയായിരുന്നു.
 



from Asianet News https://ift.tt/3opMg4l
via IFTTT

ഐപിഎല്‍: കൈവിട്ടു കളിച്ച കൊല്‍ക്കത്തയെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി പ‍ഞ്ചാബ്

ദുബായ്: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ(Kolkata Knight Riders) ആറ് വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി പഞ്ചാബ് കിംഗ്സ്(Punjab Kings). കൊല്‍ക്കത്ത ഉയര്‍ത്തി166 റണ്‍സ് വിജയലക്ഷ്യം ഓവറും പന്തുകളും ബാക്കി നിര്‍ത്തി പഞ്ചാബ് മറികടന്നു. 55 പന്തില്‍ 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ(KL Rahul) അര്‍ധസെഞ്ചുറിയാണ് പഞ്ചാബിന് ജയമൊരുക്കിയത്. ഒമ്പത് പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന ഷാരൂഖ് ഖാന്‍റെ(Shahrukh Khan) പ്രകടനവും വിജയത്തില്‍ നിര്‍ണായകമായി. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 165-7, പഞ്ചാബ് കിംഗ്സ് 19.3 ഓവറില്‍ 168-5.

കൈവിട്ട് കളിച്ച് കൊല്‍ക്കത്ത, പടിക്കല്‍ കലമുടക്കാതെ പഞ്ചാബ്

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മായങ്ക് അഗര്‍വാള്‍ നല്‍കിയ അനായാസ ക്യാച്ച് കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ നിലത്തിട്ടു. പിന്നീട് തകര്‍ത്തടിച്ച മായങ്ക് 27 പന്തില്‍ 40 റണ്‍സടിച്ച് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനൊപ്പം പഞ്ചാബ് ജയത്തിന് അടിത്തറയിട്ടു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സടിച്ച മായങ്കും രാഹുലും ഓപ്പണിംഗ് വിക്കറ്റില്‍ 71 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്. പിന്നീടെത്തിയ നിക്കോളാസ് പുരാനെ രാഹുല്‍ ത്രിപാഠി തുടക്കത്തിലെ കൈവിട്ടു.

എന്നാല്‍ വീണു കിട്ടിയ ജീവന്‍ മുതലാക്കാന്‍ പുരാനായില്ല. ചക്രവര്‍ത്തിയുടെ പന്തില്‍ ശിവം മാവിക്ക് ക്യാച്ച് നല്‍കി പുരാന്‍(12) മടങ്ങി. 44 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുല്‍ ഒരറ്റത്ത് നിലയുറപ്പിച്ച് പഞ്ചാബിന്‍റെ പ്രതീക്ഷ കാത്തു. എയ്ഡന്‍ മാര്‍ക്രത്തെ(18) സുനില്‍ നരെയ്നും ദീപക് ഹൂഡയെ(3) ശിവം മാവിയും വീഴ്ത്തിയപ്പോള്‍ പഞ്ചാബ് ഒരിക്കല്‍ കൂടി പടിക്കല്‍ കലമുടക്കുമെന്ന് കരുതിയെങ്കിലും ഷാരൂഖ് ഖാന്‍റെ ക്യാച്ച് ബൗണ്ടറിയില്‍ വെങ്കിടേഷ് അയ്യര്‍ക്ക് കൈപ്പിടിയിലൊതുക്കാനാവാഞ്ഞതും രാഹുലിനെ ത്രിപാഠി പറന്നു പിടിച്ചെങ്കിലും പന്ത് നിലത്ത് തട്ടിയെന്ന് റീപ്ലേയില്‍ അമ്പയര്‍ വിധിച്ചതും പഞ്ചാബിന് അനുഗ്രഹമായി.

വിജയത്തിനരികെ അവസാന ഓവറില്‍ നാലു പന്തില്‍ നാലു റണ്‍സ് വേണമെന്ന ഘട്ടത്തില്‍ കെ എല്‍ രാഹുല്‍ പുറത്തായതോടെ പഞ്ചാബ് വീണ്ടും സമ്മര്‍ദ്ദത്തിലായി. എന്നാല്‍ അടുത്ത പന്തില്‍ ഷാരൂഖ് ഖാന്‍ നല്‍കിയ ക്യാച്ച് രാഹുല്‍ ത്രിപാഠിക്ക് കൈപ്പിടിയില്‍ ഒതുക്കാനായില്ല. പന്ത് സിക്സാവുകയും ചെയ്തതോടെ പ‍ഞ്ചാബ് പടിക്കല്‍ കലമുടക്കാതെ വിജയവര കടന്നു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഓപ്പണര്‍ വെങ്കിടേഷ് അയ്യരുടെ(Venkatesh Iyer) തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തത്. 49 പന്തില്‍ 67 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. പഞ്ചാബിനായി അര്‍ഷദീപ് സിംഗ് മൂന്നും രവി ബിഷ്ണോയി രണ്ടും വിക്കറ്റെടുത്തു.

നിരാശപ്പെടുത്തി ഗില്‍, തകര്‍ത്തടിച്ച് അയ്യര്‍

ആദ്യ രണ്ടോവറില്‍ 17 റണ്‍സടിച്ച് നല്ല തുടക്കമിട്ട കൊല്‍ക്കത്തക്ക് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് പന്തില്‍ േഴ് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ വീഴ്ത്തി അര്‍ഷദീപ് സിംഗാണ് പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. വണ്‍ഡൗണായി എത്തിയ രാഹുല്‍ ത്രിപാഠിയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ വെങ്കിടേഷ് അയ്യര്‍ കൊല്‍ക്കത്തയെ പവര്‍ പ്ലേയില്‍ 48 റണ്‍സിലെത്തിച്ചു. ത്രിപാഠിയുമൊത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ അയ്യര്‍ കൊല്‍ക്കത്തയെ വമ്പന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ത്രിപാഠിയെൾ26 പന്തില്‍ 34) മടക്കി രവി ബിഷ്ണോയ് കൊല്‍ക്കത്തക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചത്. രണ്ടാം വിക്കറ്റില്‍ ത്രിപാഠി-അയ്യര്‍ സഖ്യം 72 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

വീണ്ടും നിരാശപ്പെടുത്തി മോര്‍ഗന്‍, നിതീഷ് റാണയുടെ പോരാട്ടം

പതിനഞ്ചാം ഓവറില്‍ വെങ്കിടേഷ് അയ്യരെ(567) വീഴ്ത്തി രവി ബിഷ്ണോയ് വമ്പന്‍ സ്കോറിലേക്കുള്ള കൊല്‍ക്കത്തയുടെ കുതിപ്പ് തടഞ്ഞു. പിന്നീട് വന്നവരില്‍ നിതീഷ് റാണക്ക് മാത്രമെ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കിയുള്ളു. 18 പന്തില്‍ 31 റണ്‍സെടുത്ത നിതീഷ് റാണയെ പതിനെട്ടാം ഓവറില്‍ അര്‍ഷദീപ് മടക്കിയതോടെ 170 കടക്കുമെന്ന് കരുതിയ കൊല്‍ക്കത്ത സ്കോര്‍ 165 റണ്‍സിലൊതുങ്ങി. ദിനേശ് കാര്‍ത്തിക്ക്(11), ടിം സീഫര്‍ട്ട്(2) എന്നിവര്‍ക്ക് തിളങ്ങാനാവാഞ്ഞത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി. വിക്കറ്റുകളുണ്ടായിട്ടും അവസാന ആറോവറില്‍ 50 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാനായത്.



from Asianet News https://ift.tt/3ioVM45
via IFTTT

ഓടിക്കും മുമ്പ് വാഹനം സ്റ്റാര്‍ട്ട് ചെയ്‍ത് ചൂടാക്കുന്നത് ശരിയോ?

ടിച്ചു തുടങ്ങുന്നതിനു മുമ്പ് വാഹനത്തിന്‍റെ എഞ്ചിന്‍ നന്നായി ചൂടാക്കണോ? ഇതാ അറിയേണ്ടതെല്ലാം. ഓടിച്ചു തുടങ്ങുന്നതിനു മുമ്പ് വാഹനത്തിന്‍റെ എഞ്ചിന്‍ (Vehicle Engine) നന്നായി ചൂടാക്കണമെന്നൊരു മിഥ്യാധാരണ നമ്മളില്‍ മഹാഭൂരിപക്ഷത്തിനുമുണ്ട്.

യഥാര്‍ത്ഥത്തില്‍ ഇത് കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാലത്തെ സങ്കല്‍പമാണ്. കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാര്യത്തില്‍ ഇത് ശരിയാണ്. കാരണം ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് അനുയോജ്യമായ താപത്തില്‍ എത്തിയാല്‍ മാത്രമേ ഈ എഞ്ചിനുകളുള്ള കാറുകള്‍ സുഗമമായി ഡ്രൈവിംഗ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.

എന്നാല്‍ പുതിയ വാഹനങ്ങളിലൊക്കെയും ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനുകളാണുള്ളത്. അതായത് കുറഞ്ഞ താപത്തിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ ഈ എഞ്ചിനുകള്‍ക്ക് കഴിയും. ഫ്യൂവല്‍ ഇഞ്ചക്ടഡ് കാറുകളിലെ ഇസിയു സംവിധാനം അതിനു പര്യാപ്‍തമാണ്.

അതുകൊണ്ട് എഞ്ചിന്‍ ചൂടാക്കുക എന്ന തെറ്റായ ധാരണ ഉടന്‍ മനസില്‍ നിന്നും എടുത്തുകളയുക. കാരണം ഇത്തരത്തില്‍ എഞ്ചിന്‍ ചൂടാക്കുന്നത് എഞ്ചിന്‍ ഓയില്‍ ഡൈല്യൂഷന് ഇടയാക്കും. സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ധനം ഓയിലുമായി കലരുകയും ഓയിലിന്റെ ലൂബ്രിക്കേഷന്‍ സ്വഭാവം കുറയുകയും ചെയ്യും. അതോടെ ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കാതെ എഞ്ചിന്‍ തകരാറിലുമാകും.



from Asianet News https://ift.tt/3kYunaM
via IFTTT

വീടിനുള്ളിലെ അജ്ഞാതശബ്ദത്തിന് കാരണം! പരിശോധനയിൽ കണ്ടെത്തിയത്

കോഴിക്കോട്: പോലൂരിലെ വീട്ടിൽ അജ്ഞാതശബ്ദം കേൾക്കുന്നതിന് കാരണം സോയിൽ പൈപ്പിങ്(Soil piping)(കുഴലീകൃത മണ്ണൊലിപ്പ്) ആണെന്ന് വിലയിരുത്തൽ. സ്ഥലത്ത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ(National Center for Earth Science Studies) സഹായത്തോടെ ഭൗമശാസ്ത്ര പഠനം നടത്തും. വീട് നിൽക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.

ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്യുന്നത് ശബ്ദത്തിന് കാരണമാവാം എന്നാണ് നിഗമനം. വെള്ളിയാഴ്ച്ച രാവിലെയും സംഘം വീട്ടിലെത്തി പരിശോധിച്ച ശേഷം കണ്ടെത്തലുകൾ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിച്ചു.

ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്താണോ വീടിന്റെ നിർമ്മാണം എന്നും പരിശോധിച്ചു. ഭൗമശാസ്ത്രജ്ഞന്‍ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. സ്ഥലം എംഎൽഎയും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്നാണ് റവന്യൂ മന്ത്രി വിദഗ്ദ സംഘത്തെ അയച്ചത്.

സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ഹസാര്‍ഡ് & റിസ്‌ക് അനലിസ്റ്റ് പ്രദീപ് ജി.എസ്, ജിയോളജി ഹസാര്‍ഡ് അനലിസ്റ്റ് അജിന്‍ ആര്‍.എസ്. എന്നിവരും സംഘത്തിലുണ്ടായിരുന്നു. മുഴക്കത്തിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ സര്‍വേ ആവശ്യമാണ്. വീട് നിൽക്കുന്ന ഭൂമിക്കടിയിലെ പാറക്കെട്ടുകൾക്കിടയിൽ നിന്നും പുറത്ത്  വിടുന്ന മർദ്ദം, ഖനനം തുടങ്ങിയവയാണ് ശബ്ദം കേൾക്കാനുള്ള മറ്റ് കാരണങ്ങളായി കണക്കാക്കുന്നത്. എന്നാൽ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പോലൂര്‍ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയില്‍ അധികമായി മുഴക്കം കേള്‍ക്കുന്നത്. ഫയര്‍ഫോഴ്സും ജിയോളജി ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവും കുടുംബവും. രണ്ടാം നില നിര്‍മ്മിച്ചതിന് പിന്നാലെ അടുത്തിടെയാണ് വീടിനുള്ളില്‍ ചില അജ്ഞാത ശബ്ദങ്ങള്‍  കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം തോന്നലാവുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേള്‍ക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി. പരിസരത്തുള്ള മറ്റ് വീടുകളില്‍ ഇത്തരം പ്രതിഭാസമൊന്നും  അനുഭവപ്പെടാതിരുന്നതോടെ കുടുംബം ആശങ്കയിലായി.

താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ മുകളിലെ നിലയില്‍ നിന്നും മുകളിലെ നിലയിലെത്തുമ്പോള്‍ താഴെ നിലയില്‍ നിന്നുമാണ് അജ്ഞാത ശബ്ദം കേള്‍ക്കുന്നത്.  ഹാളില്‍ പാത്രത്തിനുള്ളില്‍ വെള്ളം നിറച്ചുവച്ചപ്പോള്‍ പുറത്തേക്ക് ഒഴുകുന്ന അവസ്ഥ കൂടിയായതോടെ ഭീതി പ്രദേശത്തെങ്ങും പരന്നു. അഞ്ച് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വീടിന് ആറുമാസം മുന്‍പാണ് മേല്‍നില പണിതത്. ജിയോളജി വിഭാഗം ഉദ്യോഗസ്ഥരും മണ്ണ്  സംരക്ഷണ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും പരിശോധിച്ചെങ്കിലും ശബ്ദം കേട്ടതല്ലാതെ പ്രശ്നം എന്താണെന്ന് കൃത്യമായി കണ്ടെത്തിയിരുന്നില്ല.

ഒരു വീട്ടില്‍ മാത്രമായി അനുഭവപ്പെടുന്നതിനാല്‍ ഭൂകമ്പ സാധ്യതകള്‍ വിദഗ്ധര്‍ തള്ളിക്കളയുകയാണ്. മണ്ണോ പാറയോ നീക്കം ചെയ്ത ശേഷം പിന്നീട് മണ്ണ് നിറച്ച പ്രദേശത്താണെങ്കില്‍ ചെളിയില്‍ നിന്ന് വായുവിനെ പുറം തള്ളുമ്പോള്‍ ഇത്തരം ശബ്ദം കേള്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജിയോളജി വിഭാഗം വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.



from Asianet News https://ift.tt/3B1JINB
via IFTTT

വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോ മരുന്ന്; എതിര്‍പ്പുമായി ഐഎംഎയും ഐഎപിയും, ഫലപ്രാപ്തി തെളിയിക്കാമെന്ന് ഹോമിയോപ്പതി

തിരുവനന്തപുരം: സ്കൂൾ തുറക്കുമ്പോൾ കോവിഡ് പ്രതിരോധ മരുന്നായി കുട്ടികൾക്ക് ഹോമിയോ ഗുളിക (homeo medicine) നൽകാനുള്ള സർക്കാർ (government) തീരുമാനത്തിൽ അലോപ്പതി - ഹോമിയോ തർക്കം. കുട്ടികൾക്ക് മേൽ അശാസ്ത്രീയമായ ചികിത്സാരീതികൾ പ്രയോഗിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന വിമർശനവുമായി ഐഎംഎയും ഇന്ത്യന്‍ അക്കാദമി ഓഫി പീഡിയാട്രിക്സും രംഗത്തെത്തി. ലോകത്തൊരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സാരീതി കുട്ടികളിൽ പരീക്ഷിക്കുന്നത് കടുത്ത ഗുരുതരാവസ്ഥയിലേക്ക് കേരളത്തെ തള്ളിവിടുമെന്നാണ് ഐഎംഎ തുറന്നടിക്കുന്നത്.  

ഡബ്ല്യുഎച്ച്ഒയും, ഐസിഎംആറും നിർദേശിച്ചിട്ടില്ലാത്ത ഒന്ന് എന്തിന് കുട്ടികൾക്ക്  നൽകുന്നുവെന്നും ഐഎംഎ ചോദിക്കുന്നു. കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പ്രതിരോധ മരുന്നുകളുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടന്നിട്ടില്ലെന്നും മരുന്ന് വിതരണം നടത്തരുതെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ അക്കാദമി ഓഫി പീഡിയാട്രിക്സ്, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ചു. എന്നാല്‍ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആഴ്സനിക് ആൽബം നൽകുന്നതെന്നും ഐഎംഎ വെല്ലുവിളിക്കുന്നത് സർക്കാരിനെ ആണെന്നുമാണ് ഹോമിയോ ഡോക്ടർമാറുടെ നിലപാട്.

ഫലപ്രാപ്തി ചികിത്സിച്ച് തെളിയിക്കാമെന്നും വെല്ലുവിളിയുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ പിന്തുണയുണയിൽ സംസ്ഥാനത്തും സർക്കാർ മേഖലയിൽ കൊവിഡിന് ഹോമിയോ ചികിത്സയ്ക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത് വിജയമാണെന്നാണ് ഹോമിയോപ്പതി മേഖല അവകാശപ്പെടുന്നത്.  എന്നാൽ വിഷയത്തിൽ സുപ്രിംകോടതിയിൽ നിയമപോരാട്ടം തുടരുമെന്ന് ഐഎംഎയും, നേരിടുമെന്ന് ഹോമിയോപ്പതി ഡോക്ടർമാരും നിലപാടെടുക്കുന്നതോടെ തർക്കം രൂക്ഷമാകും എന്നുറപ്പാണ്. 


 



from Asianet News https://ift.tt/3kXTKcU
via IFTTT

രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് വാക്സിനെടുക്കാന്‍ അവസരം

കുവൈത്ത് സിറ്റി: താമസ രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് വാക്സിനെടുക്കാന്‍ (covid vaccination) അവസരമൊരുക്കി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം Kuwait Ministry of Education). നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ രണ്ട് ശനിയാഴ്‍ചയായിരിക്കും വാക്സിന്‍ നല്‍കുകയെന്നും അറിയിച്ചിട്ടുണ്ട്.

മിശിരിഫിലെ കുവൈത്ത് വാക്സിനേഷന്‍ സെന്ററില്‍ രാവിലെ പത്ത് മണി മുതല്‍ വാക്സിനേഷന്‍ തുടങ്ങും. ഏഴ് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 മണി മുതല്‍ ഉച്ചയ്‍ക്ക് ശേഷം രണ്ട് മണി വരെ വാക്സിന്‍ നല്‍കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരിക്കുന്നത്. പത്താം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്‍ക്ക് ശേഷം രണ്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും വാക്സിനെടുക്കാനുള്ള സമയം. കുട്ടികളെ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാനും അവര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ ലഭ്യമാക്കാനും കുട്ടികളുടെ തിരിച്ചറിയല്‍ രേഖകളോ ജനന സര്‍ട്ടിഫിക്കറ്റോ കൊണ്ടു വരണമെന്നും കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.



from Asianet News https://ift.tt/3mmYTLc
via IFTTT

ആറ്റിങ്ങലിൽ മരച്ചീനി വിൽപ്പനക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി

തിരുവനന്തപുരം: ആറ്റിങ്ങലിൽ മരച്ചീനി വിൽപ്പനക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. ഊരുപൊയ്ക ബിനുനിവാസില്‍ വേണുവിനെയാണ് ഓട്ടോറിക്ഷ(autorickshaw) ഇടിച്ച് കൊല്ലാൻ ശ്രമിച്ചത്. അപകടത്തില്‍ വേണുവിന് പിരിക്കേറ്റിട്ടുണ്ട്. ഇയാള്‍ വലിയകുന്ന് താലൂക്കാശുപത്രയില്‍ (taluk hospital) ചികിത്സ തേടി.പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

അവനവൻ ചേരി ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കൊച്ചു കുട്ടനെതിരെയാണ് പരാതി.  മരച്ചീനി വാങ്ങിയതുമായി നേരത്തെ  തർക്കങ്ങളുണ്ടായിരുന്നു. ഈ പ്രശ്നങ്ങളുടെ തുടർച്ചായുള്ള  വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് വേണു പറയുന്നു. വേണു പൊലീസിന് പരാതി നൽകിയിട്ടുണ്ട്.സംഭവത്തിന്റെ കൂടുതൽ കാര്യങ്ങൾ വ്യക്തമായ ശേഷമായിരുന്നു പൊലീസ് നടപടിയിലേക്ക് കടക്കുക .

നിതിനയുടെ കൊലപാതകം; അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി, നാളെ തെളിവെടുപ്പ്

ഡിജിപിയെ മോൻസന് പരിചയപ്പെടുത്തിയത് താൻ തന്നെ, ബെഹ്റ മുന്നറിയിപ്പ് നൽകിയെന്നും അനിത പുല്ലായിൽ

മയിലിനെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ വികാരി അറസ്റ്റില്‍

തോക്കും കത്തിയുമായി കൊലപ്പെടുത്താൻ ഉറച്ച ക്രിമിനലുകൾ; 'മാനസ' മായും മുമ്പേ നിതിനയും

തലസ്ഥാനത്ത് വൻ ലഹരി വേട്ട; 187 കിലോ കഞ്ചാവ് പിടികൂടി



from Asianet News https://ift.tt/3B1JIx5
via IFTTT

Thursday, September 30, 2021

സൂക്ഷിച്ചോളൂ, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ഫോണുകളില്‍ വാട്ട്സ്ആപ്പ് ബ്ലോക്ക് ചെയ്യപ്പെടും

ശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സ്ആപ്പ് ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. കൂടാതെ ചില ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും വാട്ട്സ്ആപ്പില്‍ നിന്ന് എന്നെന്നേക്കുമായി ലോക്ക് ചെയ്യും. ഉപയോക്താക്കള്‍ അവരുടെ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയ ഫോണ്‍ വാങ്ങുകയോ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഹാന്‍ഡ്സെറ്റ് അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവിധം പഴയതായാല്‍ നിങ്ങള്‍ക്ക് എങ്ങനെയെങ്കിലും ഒരു പുതിയ മൊബൈല്‍ വാങ്ങേണ്ടി വരും. എങ്കില്‍ മാത്രമേ വാട്ട്‌സ്ആപ്പ് ഇനി ലഭിക്കുകയുള്ളു. ഇപ്പോഴത്തെ പ്രതിസന്ധി 40 -ലധികം വ്യത്യസ്ത സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപ്ഡേറ്റിനുള്ള അവസാന തീയതി നവംബര്‍ 1 ആണ്, അതിനുശേഷം വാട്ട്സ്ആപ്പ് പഴയ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കും.

അടുത്ത മികച്ച മോഡലുകള്‍

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്, ആന്‍ഡ്രോയിഡ് 4.1 അല്ലെങ്കില്‍ അതിനുശേഷമുള്ള വേര്‍ഷനില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക്, നിങ്ങള്‍ iOS 10 ലോ അതിനുശേഷമോ ഉള്ള വേര്‍ഷനില്‍ ആയിരിക്കണം. ആന്‍ഡ്രോയിഡിലാണെങ്കില്‍, സാംസങ് ഗ്യാലക്സി എസ് 3, വാവേ അസെന്‍ഡ് മേറ്റ് എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ ഫോണുകളില്‍ ആക്സസ് നഷ്ടപ്പെടും.

ആപ്പിളിനെ സംബന്ധിച്ചിടത്തോളം, ഒരു ഐഫോണ്‍ 4 അല്ലെങ്കില്‍ അതിനുമുകളിലുള്ളതല്ലെങ്കില്‍ വാട്ട്‌സ്ആപ്പ് ക്‌സസ് നഷ്ടപ്പെടും. ഐഫോണ് 6എസ്, ഐഫോണ്‍ 6എസ്പ്ലസ്, അല്ലെങ്കില്‍ ഐഫോണ് എസ്ഇ (2016) എന്നിവ ഉപയോഗിക്കുന്നവര്‍ ഇതുവരെയും പുതിയ ഒഎസ് അല്ലെങ്കില്‍ ഉയര്‍ന്ന വേര്‍ഷനിലേക്ക് മാറിയില്ലെങ്കില്‍ ആക്‌സസ് നഷ്ടപ്പെടും. ഏറ്റവും പുതിയ പതിപ്പ് - അപ്ഡേറ്റ് ചെയ്യാനും വാട്ട്സ്ആപ്പ് ആക്സസ് നിലനിര്‍ത്താനും കഴിയും. ജിമെയ്ല്‍, യുട്യൂബ്, ഗൂഗിള്‍ മാപ്‌സ് എന്നിവയ്ക്കായി പഴയ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ അത് ചെയ്തു.

എന്നാല്‍, ഇപ്പോള്‍ ഒരു ചെറിയ ശതമാനം ഉപയോക്താക്കള്‍ മാത്രമേ ഈ പഴയ സോഫ്റ്റ്വെയര്‍ പതിപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുള്ളൂ. കാലഹരണപ്പെട്ട സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതും വലിയ സുരക്ഷാ അപകടസാധ്യതയാണ് - അതിനാല്‍ നിങ്ങള്‍ക്ക് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്യേണ്ടത് പ്രധാനമാണ്.



from Asianet News https://ift.tt/2ZO2f23
via IFTTT

'എന്‍റെ ഇഡ്ഡലി ഇങ്ങനെയല്ല'; പുതിയ രൂപത്തില്‍ ഇഡ്ഡലി, സോഷ്യല്‍ മീഡിയയില്‍ ഭക്ഷണ പ്രേമികള്‍ രണ്ട് തട്ടില്‍.!

ബംഗലൂരു: ദക്ഷിണേന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ഡലി. ഇഡ്ഡലി സാമ്പര്‍, ചഡ്ഡ്ണി കോമ്പിനേഷന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമെ കാണൂ. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ ഇഡ്ഡലി പ്രേമികളെപ്പോലും രണ്ടായി തിരിക്കും രീതിയിലാണ് ഇഡ്ഡലിയുടെ പുതിയ രൂപമാറ്റം ചര്‍ച്ചയാകുന്നത്.

ബെംഗളൂരുവിലെ ഒരു ഭക്ഷണശാലയാണ് കോല്‍ ഐസ് മോഡലില്‍ ഇഡ്ഡലി അവതരിപ്പിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഒരു സ്റ്റിക്കിന്‍റെ അറ്റത്താണ് ഇവിടെ ഇഡലി ഉള്ളത്. അത് ചമ്മന്തിയിലോ, സാമ്പറിലോ മുക്കി കഴിക്കാം. വ്യത്യസ്തമായതും, നൂതനമായതുമായ കണ്ടുപിടുത്തം എന്നാണ് ഒരു വിഭാഗം ഇതിനെ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ സംഭവം അത്ര പിടിച്ചിട്ടില്ല പരമ്പരാഗത ഇഡ്ഡലി പ്രേമികള്‍ക്ക്. കൈകൊണ്ട് കഴിക്കാന്‍ മടിയുള്ളവര്‍ക്ക് ഇത് വലിയ കാര്യമായി തോന്നുമെങ്കിലും ഇഡ്ഡലി എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്ന സ്ഥിരം ചിന്തകളെ ഇത് ഇല്ലാതാക്കുന്നു എന്നാണ് വിമര്‍ശനം. കുല്‍ഫിപോലെയല്ല, ഇഡ്ഡലിയെന്ന് ഇവര്‍ വിമര്‍ശനം ഉന്നയിക്കുന്നു. എന്തായാലും ഇതില്‍ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 



from Asianet News https://ift.tt/3B29dhu
via IFTTT

ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താനെന്ന് മോൻസൻ; പൊട്ടിച്ചിരിയും ബഹളവുമായി മ്യൂസിയത്തിലെ തെളിവെടുപ്പ്

കൊച്ചി: മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ (Loknath Behra) മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താനെന്ന് മോൻസൻ മാവുങ്കൽ (Monson Mavunkal). മ്യൂസിയത്തിലെ തെളിവെടുപ്പിനിടെയാണ് മോൻസൻ ഇക്കാര്യം പറഞ്ഞത്. ബെഹ്റ മനോജ് എബ്രഹാമിനെയും (Manoj Abraham) കൂടെ കൂട്ടി. ഇരുവരെയും വഞ്ചിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു എന്നും മോൻസൻ പറഞ്ഞു. 

ബെഹ്റയെ തനിക്ക് പരിചയപ്പെടുത്തിയത് അനിത പുല്ലയിൽ (Anitha Pullayil) ആണ്. എസ് പി സുജിത് ദാസിൻ്റെ കല്യാണ തലേന്നാണ് താൻ ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത്. ബെഹ്റയും മനോജും ഉള്ള ചിത്രം താൻ സമൂഹമാധ്യമങ്ങളിൽ ഇട്ടിട്ടില്ല. ഡ്രൈവർ അജിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതേ കുറിച്ച് പൊലീസ് അന്വേഷിക്കണം. തൻ്റെ എഫ് ബി അക്കൗണ്ടും പരിശോധിക്കാമെന്നും മോൻസൻ പറഞ്ഞു. 

ശിൽപ്പി സുരേഷിനൊപ്പമായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ്. താൻ നിർമിച്ച വിഷ്ണുവിൻ്റെ വിശ്വരൂപം ഉൾപ്പെടെ സുരേഷ് കാട്ടിക്കൊടുത്തു. 
അഞ്ച് വർഷം കൊണ്ടാണ് വിശ്വരൂപം നിർമിച്ചതെന്ന് സുരേഷ് പറഞ്ഞു. കുമ്പിൾ തടിയിൽ നിർമിച്ചതാണിത്. നിർമിച്ചപ്പോഴുള്ള ഫോട്ടോയും സുരേഷ് ഉദ്യോഗസ്ഥർക്ക്  കാണിച്ച് കൊടുത്തു. പിന്നീട് പെയിൻറടിച്ച് മോൻസൻ അത് മോടിപിടിപ്പിച്ചു. മോൻസൻ തട്ടിച്ചില്ലായിരുന്നുവെങ്കിൽ താൻ ഓൺലൈനിലൂടെ അത് വില്പന നടത്തിയേനെ എന്ന് സുരേഷ് പറഞ്ഞു. സുരേഷിന് പണം കൊടുക്കാനുണ്ടെന്ന് മോൻസൻ സമ്മതിച്ചു. 

പൊട്ടിച്ചിരിയും ബഹളവുമായി ആയിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ്. വിഗ്രഹങ്ങളെ കുറിച്ച മോൻസൻ്റെ  വിശദീകരണങ്ങൾ തമാശമട്ടിലാണ് ഉദ്യോഗസ്ഥർ കേട്ടത്. ചില യഥാർത്ഥ പുരാവസ്തുക്കളും തന്റെ മ്യൂസിയത്തിൽ ഉണ്ടെന്ന് മോൻസൻ അവകാശപ്പെട്ടു.  പുരാവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന്‍റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. എച്ച്എസ്ബിസി ബാങ്കിന്‍റേതടക്കം വ്യാജ രേഖകളുണ്ടാക്കിയതിന് ആരൊക്കെ സഹായിച്ചെന്നാണ് പരിശോധിക്കുന്നത്. പുരാവസ്തുക്കൾ ആർക്കും ഇതേവരെ വിറ്റിട്ടില്ലെന്നാണ് മോൻസൻ പറയുന്നതെങ്കിലും അന്വേഷണസംഘം വിശ്വസിക്കുന്നില്ല. മോൻസന്‍റെ വീട്ടിലെ പുരാവസ്തുക്കളുടെ ശാസ്ത്രീയ പരിശോധന ആർക്കിയോളജി ഉദ്യോഗസ്ഥർ ഇന്നും തുടരും. ചേർത്തലയിലെ വീട്ടിലടക്കം കൊണ്ടുപോയി തെളിവെടുക്കാനും ആലോചിക്കുന്നുണ്ട്. 



from Asianet News https://ift.tt/3kUzx7E
via IFTTT

ബാഴ്സ നഗരത്തില്‍ വച്ച് പോപ്പ് ഗായിക ഷക്കീരയ്ക്കെതിരെ കാട്ടുപന്നികളുടെ ആക്രമണം

ബാഴ്സിലോന: പ്രശസ്ത പോപ്പ് ഗായിക ഷക്കീരയ്ക്കെതിരെ (Shakira)  കാട്ടുപന്നികളുടെ (wild boars) ആക്രമണം. ഇവര്‍ താമസിക്കുന്ന സ്പെയിനിലെ ബാഴ്സിലോനയിലെ (Barcelona ) ഒരു പാര്‍ക്കിലൂടെ മകന്‍റെ കൂടി നടക്കുമ്പോഴാണ് കാട്ടുപന്നികള്‍ ആക്രമിച്ചത്. അപ്രതീക്ഷിത ആക്രമണത്തില്‍ ഷക്കീരയുടെ ബാഗ് നഷ്ടപ്പെട്ടു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആക്രമണം സംബന്ധിച്ച് ഷക്കീര തന്നെ വിവരങ്ങള്‍ നല്‍കുന്നുണ്ട്. പിന്നീട് ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ ഇട്ട ബാഗ് ലഭിച്ചെങ്കിലും, പല സാധാനങ്ങളും നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തിരുന്നു. 8 വയസുള്ള മകന്‍ മിലാനോടൊപ്പം നടക്കാന്‍ ഇറങ്ങിയതായിരുന്നു ഷക്കീര. കാട്ടുപന്നികളെ താന്‍ നന്നായി നേരിട്ടില്ലെ എന്ന് മകനോട് ഷക്കീര ചോദിക്കുന്നതും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഉണ്ട്.

കാറ്റലോണിയന്‍ തലസ്ഥാനമായ ബാഴ്സയില്‍ കാട്ടുപന്നി ആക്രമണം വലിയ വിഷയമാകുകയാണ്. ആയിരക്കണക്കിന് കേസുകളാണ് സ്പാനീഷ് നഗരത്തില്‍ കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യാത്ര വാഹനങ്ങളെ ആക്രമിക്കുക, വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുക എന്നിങ്ങനെ വിവിധ തരത്തിലാണ് കേസുകള്‍. അധികൃതര്‍ക്ക് നേരിട്ട് പന്നികളെ വെടിവച്ച് കൊല്ലാന്‍ ബാഴ്സിലോണയില്‍ അനുമതിയുണ്ട്. 

നഗരങ്ങളിലെ മാലിന്യങ്ങള്‍ ഭക്ഷണമാക്കുവനാണ് പ്രധാനമായും കാട്ടുപന്നികള്‍ കൂട്ടമായി നഗരത്തില്‍ എത്തുന്നത്. അതേ സമയം യൂറോപ്പില്‍ കാട്ടുപന്നികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നവെന്നും റിപ്പോര്‍ട്ടുണ്ട്. ജര്‍മ്മനിയില്‍ ബെര്‍ലിന്‍, ഇറ്റലിയിലെ റോം എന്നിവിടങ്ങളില്‍ കാട്ടുപന്നികള്‍ പ്രശ്നം സൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. 



from Asianet News https://ift.tt/3CSRSs2
via IFTTT

തിരുവനന്തപുരം ന​ഗരസഭയിൽ നടന്നത് വ്യാപക നികുതി വെട്ടിപ്പ്; നൂറുകണക്കിനാളുകൾ അടച്ച നികുതി രേഖകളിൽ ഇല്ല

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ (Thiruvananthapuram Corporation)  വീട്ടുകരം ഉള്‍പ്പടെയുള്ള നികുതി പിരിക്കുന്നതില്‍ (Tax Evasion) വ്യാപക ക്രമക്കേട്. വര്‍ഷങ്ങളായി കരമടക്കുന്ന പലരുടെയും കരം കോര്‍പ്പറേഷന്‍റെ കണക്കില്‍ കാണാനേയില്ല. ഇത്തരത്തില്‍ തട്ടിപ്പിനിരയായ നിരവധി പേരെ ഏഷ്യാനെറ്റ് ന്യൂസ് സംഘം നേരിട്ട് കണ്ടു. വീട്ടുകരത്തിന്‍റെ മറവില്‍ 32 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ സൂപ്രണ്ട് അടക്കം ആറു ജീവനക്കാരെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തത്. 

ചുവരിന് സിമന്‍റ് പൂശാനോ മേല്‍ക്കൂര ഒന്ന് നന്നാക്കി പണിയാനോ പോലും വരുമാനമില്ലാത്ത ശോഭന കുമാരി തനിക്കുണ്ടായ ഗതികേട് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചു. കഴിഞ്ഞ കാലങ്ങളിലെല്ലാം കൃത്യമായി കരമടച്ചിരുന്നു. കഴിഞ്ഞ ദിവസവും കരമടക്കാന്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പോയി. കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ചതെല്ലാം ശോഭന കാണിച്ചു. പക്ഷേ കോര്‍പ്പറേഷന്‍റെ കണക്കില്‍ ഇതൊന്നുമില്ല. ശോഭനയെപ്പോലെ നിരവധി പേരാണ് നികുതി തട്ടിപ്പില്‍ കുടുങ്ങിയത്. 

എല്ലാവര്‍ഷവും പാളയം സാഫല്യം കോംപ്ലക്സിലെ ജനസേവന കേന്ദ്രത്തിലെത്തിയാണ് ജയശങ്കര്‍ വീട്ടുകരം ഒടുക്കിയത്. രസീതുകളും കയ്യിലുണ്ട്. പക്ഷേ അടച്ച പണം കോര്‍പ്പറേഷന് കിട്ടിയില്ലെന്നാണ് പറയുന്നത്.  നിരവധി പേരാണ് ഇതുപോലെ, എന്ത് ചെയ്യണമെന്നറിയാതെ പെട്ടുപോയത്. കെട്ടിട നികുതിയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇതുവരെ ആറ് ജീവനക്കാരെ സസ്പെന്‍റ് ചെയ്തതായി കോര്‍പ്പറേഷന്‍ അറിയിച്ചു. 

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പിനെതിരെ ബിജെപി കൗൺസിലാർമാർ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്. കൗൺസിൽ ഹാളിലാണ് പ്രതിഷേധം. നികുതി വെട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്നലെ രാത്രി കേന്ദ്രമന്ത്രി വി മുരളീധരൻ കൗൺസിൽ ഹാളിലെത്തി സമരത്തിന് പിന്തുണ അറിയിച്ചു. ഇതിനിടെ നഗരസഭാ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് ബിജെപിക്കെതിരെ ഇടതുമുന്നണിയും സമരം പ്രഖ്യാപിച്ചു. നാളെ വാർഡ് കേന്ദ്രങ്ങളിലാണ് സമരം. 
 



from Asianet News https://ift.tt/3utHFiK
via IFTTT

നെടുംകുന്നം റൂറൽ ഹൗസിംഗ് സഹകരണ സംഘത്തിൽ നടന്നത് ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട്

കോട്ടയം: നെടുംകുന്നം റൂറൽ ഹൗസിംഗ് സഹകരണ സംഘത്തിൽ ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണവകുപ്പിന്റെ കണ്ടെത്തൽ. പണം തിരിച്ചടക്കണമെന്ന് കാട്ടി പ്രസിഡന്റിനും ഭരണസമിതി അംഗങ്ങൾക്കും സഹകരണ വകുപ്പ് നോട്ടീസ് അയച്ചു. യുഡിഎഫിന്റെ 12 അംഗ ഭരണസമിതിയാണ് സഹകരണ സംഘം നിയന്ത്രിക്കുന്നത്. 

സഹകരണ വകുപ്പിലെ സെക്ഷൻ 65 പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒരു കോടി പതിനാല് ലക്ഷത്തി അറുപത്തി ആറായിരത്തി മുപ്പത്തിനാല് രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. മുൻ പ്രസിഡന്റ് പിസി മാത്യു, നിലവിലെ പ്രസിഡന്റ് ശ്യാമളാ ദേവി, സെക്രട്ടറി അജിത്ത് എന്നിവരുടെ നേതൃത്ത്വത്തിൽ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. ചിട്ടി നൽകുന്നതിലും, വായ്പ നൽകുന്നതിലും പണം തിരിമറി നടന്നുവെന്നാണ് വിലയിരുത്തൽ. നഷ്ടപ്പെട്ട പണം തിരിച്ച് നൽകാൻ നി‍ദേശിച്ച് ഭരണസമിതി അംഗങ്ങൾക്ക് സഹകരണ വകുപ്പ് നോട്ടീസ് അയച്ചു. ഇക്കാര്യത്തിൽ ഹിയറിംഗ് നടപടികൾ പുരോഗമിക്കുകയാണ്. ക്രമക്കേടിൽ പ്രതിഷേധിച്ച് രാജി വച്ച അംഗത്തിനും പണം തിരിച്ചടക്കാൻ നി‍‍ർദേശം കിട്ടി. 

സഹകരണ വകുപ്പ് അന്വേഷണത്തേയും കണ്ടെത്തലിനേയും ചോദ്യംചെയ്ത് സംഘം നേരത്തെ ഹൈക്കോടതിയെ  സമീപിച്ചെങ്കിലും ഹ‍ർജി കോടതി തള്ളിയിരുന്നു. ക്രമക്കേടിൽ വകുപ്പ് നടപടികളിൽ മാത്രം ഒതുങ്ങാതെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ തെറ്റുകാരല്ലെന്നും ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ ശരിയല്ലെന്നുമാണ് സംഘത്തിന്റെ ചുമതലയുള്ളവർ വിശദീകരിക്കുന്നത്. 



from Asianet News https://ift.tt/3mdCQGx
via IFTTT

അര്‍ധരാത്രി നഗരമധ്യത്തില്‍ ഓട്ടോ മറിച്ചു; ബന്ധു വഴിയരികില്‍ ഉപേക്ഷിച്ച പരിക്കേറ്റയാള്‍ മരണപ്പെട്ടു

ഏറ്റുമാനൂര്‍: നഗരമധ്യത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു. എംസി റോഡില്‍ നടപ്പാതയ്ക്ക് സമീപം എട്ടുമണിക്കൂറോളം കിടന്ന യുവാവ് പിന്നീട് മരിച്ചു. പരിക്കേറ്റ യുവാവിനൊപ്പം ഉണ്ടായിരുന്ന ബന്ധു സഹായിക്കാതെ കടന്നുകളഞ്ഞുവെന്ന് ആരോപണമുണ്ട്. അതിരമ്പുഴ പുത്തന്‍പുരയ്ക്കല്‍ ആര്‍ വിനുമോനാണ് മരണപ്പെട്ടത്. ഇയാള്‍ക്ക് മുപ്പത്തിയാറ് വയസായിരുന്നു.

ബന്ധുവായ നൌഫല്‍ എന്ന രാജേഷിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രഥമിക ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടു. മരണകാരണം അറിഞ്ഞശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിനുവിന്‍റെ മരണം സംബന്ധിച്ച് സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ബുധനാഴ്ച അര്‍ധരാത്രിയോടെ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നൌഫലിന്‍റെ മാതൃസഹോദരിയുടെ പട്ടിത്താനത്തുള്ള വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു വിനുമോനും, നൌഫലും. ഓട്ടോയിലായിരുന്നു യാത്ര. ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ രാത്രിയോടെ ഓട്ടോമറിച്ച് ഈ സമയം വിനു നിലത്ത് വീണുകിടക്കുകയായിരുന്നു. പിന്നീട് ഡ്രൈവറും നൌഫലും ചേര്‍ന്ന് വാഹനം ഉയര്‍ത്തി വിനുവിനെ മുന്‍ സീറ്റില്‍ ഇരുത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

പിന്നീട് വിനുവിനെ റോഡരികിലെ നടപ്പാതയില്‍ കിടത്തി. 12.50ന് വിനുവിനെ തനിയെ കിടത്തി നൌഫല്‍ ഓട്ടോയില്‍ കയറിപ്പോയി. തുടര്‍ന്ന് നടപ്പാതയില്‍ കിടന്ന വിനു അസ്വസ്ഥത പ്രകടപ്പിക്കുന്നത് വ്യക്തമാണ്. എട്ടുമണിക്കൂറോളം ഇയാള്‍ നടപ്പാതയില്‍ കിടന്നു. നഗരം വിജനമായതിനാല്‍ ആരും ശ്രദ്ധിച്ചില്ല. ഇയാള്‍ അപസ്മാര രോഗി കൂടിയാണ്. അതേ സമയം മരണകാരണം അന്വേഷിക്കുന്നുണ്ടെന്നാണ് ഏറ്റുമാനൂര്‍ ഡിവൈഎസ്പി അറിയിച്ചത്.



from Asianet News https://ift.tt/3B20kEE
via IFTTT

മോൻസൻ തട്ടിപ്പ് തുടങ്ങിയത് രാജകുമാരിയിൽ നിന്ന്; തുടക്കം ഇലക്ട്രോണിക് ഉപകരണങ്ങളിൽ

രാജകുമാരി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിൻറെ തട്ടിപ്പുകളുടെ കളരി ഇടുക്കിയിലെ രാജകുമാരിയായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളും കാറും നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പു തുടങ്ങിയത്.

അധ്യാപികയായിരുന്ന ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട് 95 ലാണ് മോൻസൻ രാജകുമാരിയിലെത്തിയത്. അന്ന് പണക്കാരനൊന്നുമായിരുന്നില്ല. ഒരു വർഷത്തോളം സർവ്വേ സ്കൂൾ നടത്തി. ഇതോടൊപ്പം എറണാകുളത്ത് നിന്നും ടെലിവിഷനുകൾ എത്തിച്ചു വിൽപ്പന തുടങ്ങി. പഴയ ടെലിവിഷനുകൾ നൽകി പലരെയും പറ്റിച്ചു.

തുടർന്ന് വാഹന തട്ടിപ്പ് രംഗത്തേക്ക് നീങ്ങി. കുറഞ്ഞ വിലയിൽ കാർ നൽകാമെന്നു പറഞ്ഞ് അൻപതിനായിരം മുതൽ രണ്ടരലക്ഷം രൂപവരെ പലരിൽ നിന്നും തട്ടിയെടുത്തു. പന്ത്രണ്ട് വർഷത്തോളം ഇടുക്കി രാജകുമാരയിൽ താമസിച്ച മോൻസൻ, ഭാര്യ സ്വയം വിരമിച്ചതോടെയാണ് ഇവിടെ നിന്നും പോയത്. അതിനു ശേഷവും ഇടക്കിടക്ക് ആഡംബര വാഹനങ്ങളിൽ ഇയാൾ രാജകുമാരിയിൽ എത്താറുണ്ടായിരുന്നു

ഒരു ജൂവലറി ഉടമക്ക് സ്വർണ്ണം എത്തിച്ചുനൽകാം എന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകാതിരുന്നത് മോൻസന് വളമായി. തമിഴ്നാട് സ്വദേശികളുമായി ചേർന്ന് റൈസ് പുളളർ തട്ടിപ്പും ഇക്കാലത്ത് നടത്തിയിരുന്നു.



from Asianet News https://ift.tt/3AYt2GL
via IFTTT

വിഷം കഴിച്ചുവെന്ന സന്ദേശം സുഹൃത്തിന് അയച്ചു; നാലാം ദിനം പതിനേഴുകാരി മരിച്ചു

കിളിമാനൂര്‍: വിഷം കഴിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നാലുദിവസങ്ങള്‍ക്ക് ശേഷം മരണം സംഭവിച്ചു. വിഷം (Poison) കഴിച്ച ശേഷം ആ വിവരം ഫോട്ടോ സഹിതം സുഹൃത്തായ അംബുലന്‍സ് ഡ്രൈവറെ വാട്ട്സ്ആപ്പ് വഴി (Whatsapp) അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല. മുളുവന വിആന്‍ഡ് എച്ച്എസ്എസ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ അല്‍ഫിയ ആണ് മരണപ്പെട്ടത്.

കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ ഷാജഹാന്‍-സബീന ദമ്പതികളുടെ മകളാണ്. പെണ്‍കുട്ടി താന്‍ വിഷം കഴിച്ചുവെന്ന കാര്യം സുഹൃത്തിനെ വാട്ട്സ്ആപ്പിലൂടെ അറിയിച്ചെങ്കിലും ഇയാള്‍ അത് മാതാപിതാക്കളെ അറിയിച്ചില്ല. അതേ സമയം അവശയായ അല്‍ഫിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി വിഷം ഉള്ളില്‍ ചെന്നുവെന്ന് അറിയാതെയായിരുന്നു ചികില്‍സ.

ഈ നാല് ദിവസത്തിനുള്ളലില്‍ ഒരു ദിവസം പെണ്‍കുട്ടി സ്കൂളില്‍ പരീക്ഷയെഴുതാനും പോയിരുന്നു. ബുധനാഴ്ച അവശനിലയിലായ അല്‍ഫിയയെ വലിയകുന്ന് ഗവണ്‍മെന്‍റ് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. പിന്നീടാണ് അല്‍ഫിയയുടെ മൊബൈല്‍ പരിശോധിച്ചത്. അപ്പോഴാണ് മകള്‍ വിഷം കഴിച്ചത് മാതാപിതാക്കള്‍ അറിയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അല്‍ഫിയ മരിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)



from Asianet News https://ift.tt/3ushY1W
via IFTTT

ഇന്ധനവിലയിൽ വീണ്ടും വർധന; തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി. 
രാജ്യത്ത് പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനയുണ്ടായി. ഇതോടെ സിഎൻജി വിലയും കൂടും. 

updating...



from Asianet News https://ift.tt/3A1lPEi
via IFTTT

പുരാവസ്തുക്കള്‍ വിറ്റിട്ടില്ലെന്ന് ആവര്‍ത്തിച്ച് മോന്‍സന്‍, വിശ്വസിക്കാതെ പൊലീസ്; ചോദ്യം ചെയ്യൽ തുടരും

കൊച്ചി: പുരാവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന്‍റെ (Monson Mavunkal) ചോദ്യം ചെയ്യൽ ഇന്നും തുടരും. എച്ച്എസ്ബിസി ബാങ്കിന്‍റേതടക്കം വ്യാജ രേഖകളുണ്ടാക്കിയതിന് ആരൊക്കെ സഹായിച്ചെന്നാണ് പരിശോധിക്കുന്നത്. പുരാവസ്തുക്കൾ (antique collections) ആർക്കും ഇതേവരെ വിറ്റിട്ടില്ലെന്നാണ് മോൻസൻ പറയുന്നതെങ്കിലും അന്വേഷണ സംഘം ഈ മൊഴി വിശ്വസിക്കുന്നില്ല. മോൻസന്‍റെ വീട്ടിലെ പുരാവസ്തുക്കളുടെ ശാസ്ത്രീയ പരിശോധന ആർക്കിയോളജി ഉദ്യോഗസ്ഥർ ഇന്നും തുടരും.

ചേർത്തലയിലെ വീട്ടിലടക്കം കൊണ്ടുപോയി തെളിവെടുക്കാനും ആലോചിക്കുന്നുണ്ട്. ഇതിനിടെ മോൻസൻ മാവുങ്കൽ ഫോണിൽ സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഐജി ലക്ഷ്മണയോട് എന്നവകാശപ്പെട്ടാണ് മോൻസന്റെ ഫോൺ വിളി. നാല് കോടി രൂപ ഹൈദരാബാദിൽ എത്തിക്കാൻ സഹായിക്കണമെന്നാണ് മോൻസൻ ആവശ്യപ്പെടുന്നത്.

ഇതോടൊപ്പം തനിക്കെതിരെ കേസ് കൊടുത്തയാളെ വിരട്ടണമെന്നും മോൻസൻ ആവശ്യപ്പെടുന്നുണ്ട്. ചിലർക്ക് സംശയമുണ്ടെന്നും സംശയമുള്ളവരെ സീക്ഷിക്കണമെന്നും ഫോണിൽ മറുവശത്തുള്ളയാൾ മോൻസനോട് പറയുന്നുണ്ട്. കാര്യങ്ങൾ പൊലീസ് മേധാവിയോട് നേരിട്ട് സംസാരിക്കണമെന്നും മോൻസൻ പറയുന്നുണ്ട്. അതേസമയം, ഒക്ടോബര്‍ രണ്ട് വരെയാണ് എറണാകുളം എസിജെഎം കോടതി  മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

കസ്റ്റഡി നീട്ടണം എന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിർത്തിരുന്നു. മോൻസന്‍റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല. ഇല്ലാത്ത പണം കണ്ടെത്താൻ കസ്റ്റഡി നീട്ടരുത്. മോൻസനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. വീട്ടിൽ കുറച്ച് സാധനങ്ങൾ ഉണ്ടാക്കിവച്ചെന്നല്ലാതെ വിൽപ്പനയ്ക്ക് ശ്രമിച്ചിട്ടില്ല. ഈ ആരോപണത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ക്രൈംബ്ര‍ാഞ്ചിന്റെ വാദങ്ങൾ കോടതി അം​ഗീകരിച്ചാണ് കസ്റ്റ‍‍ഡി നീട്ടി നല്‍കിയത്. 

മോണ്‍സന്റെ കയ്യില്‍ നടി കരിന കപൂറിന്റെ ഉടമസ്ഥതയിലുള്ള പോഷേ കാർ വന്നത് എങ്ങനെ.!

മോന്‍സനാരാ മോന്‍, ആ വണ്ടി ഫെറാരിയെന്ന് പറഞ്ഞ് എംവിഡിയെയും പറ്റിച്ചു!

മോൻസൻ വഞ്ചിച്ചു, ബിസിനസ് പങ്കാളിയല്ല; നിയമനടപടിക്കൊരുങ്ങി വിവാദ വ്യവസായി പോൾ ജോർജ്



from Asianet News https://ift.tt/3AXZOYz
via IFTTT

കുട്ടികള്‍ക്കായി പുതിയ വാക്സിന്‍; ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വിതരണം ഇന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) (pneumococcal conjugate vaccine) വിതരണം ആരംഭിക്കും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് നല്‍കിത്തുടങ്ങുന്നത്. സംസ്ഥാനതല വാക്‌സിനേഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ (Veena George) സാന്നിധ്യത്തില്‍ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. അടുത്ത ദിവസം ബാക്കി ജില്ലകളിലും വാക്സിൻ എത്തും.  നിലവിൽ 55,000 ഡോസ് വാക്സിൻ സംസ്ഥാനത്ത് ഉണ്ട്. ആദ്യ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 

ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ നല്‍കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്‌സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. ഈ വാക്‌സിന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം 9 മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കേണ്ടത്. ആദ്യ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ്. ഈ മാസത്തേക്കേവാവശ്യമായ 55,000 ഡോസ് വാക്‌സിന്‍ ലഭ്യമായിട്ടുണ്ട്. അത് എല്ലാ ജില്ലകളിലും വിതരണം ചെയ്തു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച് പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഈ രോഗബാധ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കും.

ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധ പരിശീലനത്തിന് ശേഷമാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.



from Asianet News https://ift.tt/3zYFa9l
via IFTTT

തുടര്‍ച്ചയായ പൊലീസ് പരിശോധനകളില്‍ മനം മടുത്തു; സ്വന്തം ലോറിക്ക് തീകൊളുത്താന്‍ ഉടമയുടെ ശ്രമം

കൊല്ലം: തുടര്‍ച്ചയായ പൊലീസ് പരിശോധനകളില്‍ മനം മടുത്ത് നടുറോഡില്‍ സ്വന്തം ലോറിക്ക് തീകൊളുത്താന്‍ ഉടമയുടെ ശ്രമം. കൊല്ലം ശാസ്താംകോട്ടയില്‍ ഇന്നലെ രാവിലെ നടന്ന പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഡീസല്‍ ടാങ്ക് തുറന്ന് തീക്കൊള്ളി ഉരച്ചിട്ടെങ്കിലും തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. ശാസ്താംകോട്ട പളളിക്കശേരിക്കലില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

പളളിക്കശേരിക്കല്‍ കട്ടപ്പാറ ലത്തീഫിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. കഴിഞ്ഞ ഒരു മാസത്തിനുളളില്‍ മൂന്ന് തവണ ലോഡുമായി പോയ ലോറി മൂന്ന് തവണയും പൊലീസ് പിടികൂടി പെറ്റിയടിച്ചിരുന്നു. മതിയായ രേഖകളില്ലെന്ന കാരണം പറഞ്ഞ് ഇന്നലെ വീണ്ടും വണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയത്താണ് വാഹനത്തിന്‍റെ ഉടമ ലത്തീഫ് ഡീസല്‍ ടാങ്ക് തുറന്ന് തീക്കൊള്ളി ഉരച്ചിട്ടത്.

ടാങ്കിലേക്ക് തീയിട്ട ശേഷം ലത്തീഫ് ഓടിരക്ഷപ്പെടുകയും ചെയ്തു. ലത്തീഫിനെതിരെ പൊലീസ് കേസെടുത്തു. വാഹനം കോടതിയില്‍ ഹാജരാക്കി. ലത്തീഫിന്‍റെ വാഹനത്തിന് അകാരണമായി പെറ്റി അടിച്ചിട്ടില്ലെന്ന് ശാസ്താംകോട്ട പൊലീസ് പറഞ്ഞു. പാസ് ഇല്ലാതെ മണല്‍ കടത്തിയതിന്‍റെ പേരിലാണ് മൂന്നു തവണ ലത്തീഫില്‍ നിന്നും പിഴ ഈടാക്കിയതെന്നും ശാസ്താംകോട്ട പൊലീസ് അറിയിച്ചു.



from Asianet News https://ift.tt/3md6WKh
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............