ഇടുക്കി: പഴയ സ്വർണം കുറഞ്ഞവിലയ്ക്ക് നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു സ്വർണം വാങ്ങാനെത്തിയ ആളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈട്ടിത്തോപ്പ് സ്വദേശിയാണ് മനീഷ് ആണ് അറസ്റ്റിൽ ആയത്. ഇരട്ടയാറിലെ എയ്ഞ്ചൽ ജ്വല്ലറി നടത്തുന്ന എഴുകുംവയൽ സ്വദേശി സിജോയെ ആണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പഴയ സ്വര്‍ണ്ണം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാമെന്ന് പറഞ്ഞ് മനീഷ് സിജോയുമായി ഡീലുറപ്പിച്ചു. ധാരണ പ്രകാരം പണവുമായി വന്ന സിജോയെ മനീഷ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ആറ് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സെപ്റ്റംബർ മാസം 30-ാം തീയതി രാത്രിയാണ് സംഭവം നടന്നത്.
Read More: ആയിരംകൊല്ലിയിലെ ക്വാറി കുളത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
സിജോയുടെ പരാതിയില്‍ പൊലീസ് മനീഷിനെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതിയെ കട്ടപ്പന ഡി വൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മനീഷില്‍ നിന്നും സിജോയില്‍ നിന്നും തട്ടിയെടുത്ത പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More: അമ്മയോട് മോശമായി പെരുമാറി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പത്താം ക്ലാസുകാരന്‍ കുത്തിക്കൊന്നു
from Asianet News https://ift.tt/3mmtkkj
via IFTTT
No comments:
Post a Comment