ഓടിച്ചു തുടങ്ങുന്നതിനു മുമ്പ് വാഹനത്തിന്‍റെ എഞ്ചിന്‍ നന്നായി ചൂടാക്കണോ? ഇതാ അറിയേണ്ടതെല്ലാം. ഓടിച്ചു തുടങ്ങുന്നതിനു മുമ്പ് വാഹനത്തിന്‍റെ എഞ്ചിന്‍ (Vehicle Engine) നന്നായി ചൂടാക്കണമെന്നൊരു മിഥ്യാധാരണ നമ്മളില്‍ മഹാഭൂരിപക്ഷത്തിനുമുണ്ട്.
യഥാര്‍ത്ഥത്തില്‍ ഇത് കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാലത്തെ സങ്കല്‍പമാണ്. കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാര്യത്തില്‍ ഇത് ശരിയാണ്. കാരണം ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് അനുയോജ്യമായ താപത്തില്‍ എത്തിയാല്‍ മാത്രമേ ഈ എഞ്ചിനുകളുള്ള കാറുകള്‍ സുഗമമായി ഡ്രൈവിംഗ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.
എന്നാല്‍ പുതിയ വാഹനങ്ങളിലൊക്കെയും ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനുകളാണുള്ളത്. അതായത് കുറഞ്ഞ താപത്തിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ ഈ എഞ്ചിനുകള്‍ക്ക് കഴിയും. ഫ്യൂവല്‍ ഇഞ്ചക്ടഡ് കാറുകളിലെ ഇസിയു സംവിധാനം അതിനു പര്യാപ്‍തമാണ്.
അതുകൊണ്ട് എഞ്ചിന്‍ ചൂടാക്കുക എന്ന തെറ്റായ ധാരണ ഉടന്‍ മനസില്‍ നിന്നും എടുത്തുകളയുക. കാരണം ഇത്തരത്തില്‍ എഞ്ചിന്‍ ചൂടാക്കുന്നത് എഞ്ചിന്‍ ഓയില്‍ ഡൈല്യൂഷന് ഇടയാക്കും. സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ധനം ഓയിലുമായി കലരുകയും ഓയിലിന്റെ ലൂബ്രിക്കേഷന്‍ സ്വഭാവം കുറയുകയും ചെയ്യും. അതോടെ ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കാതെ എഞ്ചിന്‍ തകരാറിലുമാകും.
from Asianet News https://ift.tt/3kYunaM
via IFTTT
No comments:
Post a Comment