റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ (National day celebrations) പെണ്‍കുട്ടിയെ ഉപദ്രവിച്ച വിദേശി അറസ്റ്റില്‍. തലസ്ഥാന നഗരമായ റിയാദിലാണ് പൊതുസ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. തുടര്‍ന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് റിയാദ് പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് അറിയിച്ചു.
പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്‍പതിനടുത്ത് പ്രായമുള്ളയാളാണ് അറസ്റ്റിലായത്. ഇയാള്‍ മെയന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
from Asianet News https://ift.tt/3kMvytO
via IFTTT
No comments:
Post a Comment