റിയാദ്: സൗദി അറേബ്യയില്‍ പ്രായാടിസ്ഥാനത്തില്‍ ഉംറക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ വീണ്ടും ഇളവ്. എഴുപത് വയസിന് മുകളിലുള്ളവര്‍ക്ക് കൂടി മക്കയിലെത്തി ഉംറ തീര്‍ഥാടനം നിര്‍വഹിക്കാന്‍ സൗദി ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്ത, സൗദിയിലുള്ള സ്വദേശികളും വിദേശികളുമായ ആളുകള്‍ക്കാണ് അനുമതി.
ഇതോടെ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ ഒഴികെ ബാക്കിയെല്ലാ പ്രായത്തിലുമുള്ളള്ള എല്ലാവര്‍ക്കും മക്കയിലെത്തി ഉംറ നിര്‍വഹിക്കാം. കോവിഡിനെ തുടര്‍ന്ന് ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് പ്രായാധിക്യമുള്ളവര്‍ക്ക് ഉംറ വിലക്കിയിരുന്നത്. 12 വയസില്‍ താഴെയുള്ള കുട്ടികെളാഴികെ ബാക്കി അനുമതി വിഭാഗത്തില്‍ പെട്ട എല്ലാവരും 'ഇഅ്തമര്‍നാ', 'തവക്കല്‍ന' ആപ്പുകള്‍ വഴിയാണ് ഉംറ പെര്‍മിറ്റിന് അപേക്ഷ നല്‍കണ്ടേത്. എന്നാല്‍ എല്ലാവരും കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം.
സൗദിയില്‍ ഇന്ന് 44 കൊവിഡ് കേസുകള്‍
സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് വെറും 44 പേര്‍ക്ക്. രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് മരണം മാത്രം. അതേസമയം ചികിത്സയിലുള്ളവരില്‍ 53 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ രാജ്യവ്യാപകമായി 50,644 പി.സി.ആര്‍ പരിശോധനകള്‍ നടന്നു. 5,47,134 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്.
അതില്‍ 5,36,178 പേരും സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 8,716 പേരാണ്. രോഗബാധിതരില്‍ 212 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 98 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. മരണനിരക്ക് 1.6 ശതമാനവും.
from Asianet News https://ift.tt/39QmIoP
via IFTTT
No comments:
Post a Comment