കാണാതായ തന്നെ തിരയാന്‍ രക്ഷാദൗത്യ സംഘത്തോടൊപ്പം മണിക്കൂറുകളോളം ചെലവഴിച്ച് 50കാരന്‍. മദ്യപിച്ച് ലക്കുകെട്ടാണ് ഇയാള്‍ ഇയാളുടെ തന്നെ തിരച്ചിലില്‍ പങ്കെടുത്തത്. തുര്‍ക്കിയിലാണ് സംഭവം. മണിക്കൂറുകള്‍ക്ക് ശേഷമാണ് തന്നെയാണ് ഇവര്‍ തിരയുന്നതെന്ന് ഇയാള്‍ തിരിച്ചറിയുന്നത്. തുര്‍ക്കി പ്രാദേശിക മാധ്യമങ്ങളാണ് രസകരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ബെയ്ഹാന്‍ മുത്ത്‌ലു ഇസ്മയിലി എന്ന അമ്പതുകാരെയാണ് കാണാതായത്. കൂട്ടൂകാരോടൊപ്പം മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ വഴിതെറ്റി സമീപത്തെ കാട്ടില്‍ അലഞ്ഞ് വഴിതെറ്റി വീട്ടിലെത്തിയില്ല. ഇയാളെ ഏറെ നേരം കൂട്ടുകാര്‍ തിരഞ്ഞെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചു. അധികൃതരോടൊപ്പം നാട്ടുകാരടങ്ങുന്ന വലിയ സംഘം ഇയാളെ തിരയാന്‍ ഒപ്പം കൂടി. ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഒടുവില്‍ തിരച്ചില്‍ സംഘം ഇയാളെ പേര് ഉറക്കെ വിളിച്ച് തിരഞ്ഞപ്പോഴാണ് കാണാതായ ആള്‍ തിരച്ചിലുകാര്‍ക്കിടയില്‍ നിന്ന് പ്രത്യക്ഷപ്പെട്ടത്. നിങ്ങള്‍ ആരെയാണ് തിരയുന്നത്. ഞാന്‍ ഇവിടെയുണ്ടെന്ന് ഇയാള്‍ പറഞ്ഞതായി തുര്‍ക്കിഷ് ന്യൂസ് ചാനല്‍ എന്‍ടിവി റിപ്പോര്‍ട്ട് ചെയ്തു. വഴി തെറ്റിയ മുത്ത്‌ലു ഒരിടത്ത് വെച്ച് തിരച്ചില്‍ സംഘത്തോടൊപ്പം ചേരുകയായിരുന്നു. മൂക്കിന്‍ തുമ്പത്തുണ്ടായിട്ടും സുഹൃത്തുക്കള്‍ക്ക് ഇത് മനസിലായില്ല. തന്നെയാണ് തിരയുന്നതെന്നും മുത്ത്‌ലുവിനും മനസ്സിലായില്ല. തുടര്‍ന്ന് പൊലീസ് മുത്ത്‌ലുവിനെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.
from Asianet News https://ift.tt/3AVS74S
via IFTTT
No comments:
Post a Comment