തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില(Fuel price) വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില(petrol price) 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു. കൊച്ചിയില്‍ പെട്രോൾ വില ലിറ്ററിന് 102.72 രൂപയും ഡീസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102. 84 രൂപയും ഡീസലിന് 95.99 രൂപയുമായിവില ഉയര്‍ന്നു.
കഴിഞ്ഞ ദിവസവും ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന നികുതി കുറക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിച്ചു.
Read More: ഇന്ത്യാക്കാർ വലയും? ക്രൂഡ് വില ഏഴ് വർഷത്തെ ഉയർച്ചയിലേക്ക്; കാരണം കൊടുംതണുപ്പ്!
ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് എതിര്‍പ്പുയര്‍ന്നത്. അതേസമയം, ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാലും ഇന്ധന വില കുറഞ്ഞേക്കില്ലെന്നാണ് ഒരുവാദം. പാചകവാതക വിലയും വര്‍ധിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറിന് വില 950 രൂപയായി. എല്‍പിജി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടും വില വര്‍ധിക്കുകയാണ്.
from Asianet News https://ift.tt/2ZLW1zz
via IFTTT
No comments:
Post a Comment