ആലപ്പുഴ: മാവേലിക്കരയില്‍ മകന്‍ അമ്മയെ(mother) കഴുത്തറുത്ത് കൊലപ്പെടുത്താന്‍(murder attempt) ശ്രമിച്ചു. ചെട്ടികുളങ്ങര കാട്ടുവള്ളിൽ ആണ് സംഭവം. മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയ മകൻ(son) വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു, പിന്നീട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍(suicide) ശ്രമിക്കുകയാരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കാട്ടുവള്ളില്‍ ക്ഷേത്രത്തിന് സമീപം പോലീസും അഗ്നിശമനസേനയും നാട്ടുകാരുമുള്‍പ്പടെ വന്‍ജനക്കൂട്ടത്തിന് മുന്നിലായിരുന്നു സംഭവം
കാട്ടുവള്ളി നാമ്പോലിൽ സുരേഷ് (50) ആണ് അമ്മ രുഗ്മിണിയെ ആക്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ വീട്ടിൽ എത്തിയ സുരേഷ് അമ്മയുമായി വഴക്കിടുകയും വീടിനോട് ചേർന്നിരുന്ന സ്കൂട്ടറിന് തീയിടുകയും ചെയ്തു. സ്കൂട്ടറില്‍ നിന്നും തീ വീടിനുള്ളിലേക്ക് ആളി പടര്‍ന്ന് വീടിനുള്ളിലെ സാധനങ്ങള്‍ക്കും തീപിടിച്ചു.
വീടിന്റെ തീയണച്ചെങ്കിലും കത്തിയുമായി നിന്ന സുരേഷിനടുത്തേക്ക് പോകാൻ ആരും തയ്യാറായില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാവേലിക്കര പൊലീസ് സ്ഥലത്തെത്തി സുരേഷിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും കുതറിമാറിയ പ്രതി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അമ്മയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. പിന്നീട് സ്വയം കഴുത്തറുത്ത സുരേഷിനെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴ്പ്പെടുത്തി. രുഗ്മിണിയമ്മയ്ക്ക് തട്ടാരമ്പലത്തിലെ സ്വകാര്യആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷ നല്‍കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്.
from Asianet News https://ift.tt/39T7BLf
via IFTTT
No comments:
Post a Comment