കോഴിക്കോട്: കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിനെതിരെ താക്കീതുമായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി (Rahul Gandhi). കോഴിക്കോട് കോൺഗ്രസ് നേതാക്കളുടെ (congress leaders) യോഗത്തിലാണ് രാഹുലിൻ്റെ നിർദേശം. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാർ, മുതിർന്ന നേതാക്കൾ എന്നിവർ രാഹുൽ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുത്തു. വയനാട് ഡിസിസി അധ്യക്ഷൻ എത്താൻ സാധിക്കാത്തതിനാൽ, ഐ സി ബാലകൃഷ്ണൻ(IC Balakrishnan), ടി സിദ്ദിഖ് (T Siddique)എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ(Congress Unit Committee) ഉടൻ രൂപീകരിക്കണമെന്ന് രാഹുൽ യോഗത്തിൽ ആവശ്യപ്പെട്ടു. മെറിറ്റ് ആണ് മുൻഗണനയെന്നും പരാതികൾ ഉണ്ടെങ്കിൽ നേതാക്കളെ നേരിട്ട് വിവരം അറിയിക്കാൻ മടിക്കരുതെന്നും രാഹുൽ വ്യക്തമാക്കി. കെപിസിസി അധ്യക്ഷൻ(KPCC President) കെ സുധാകരനും(K Sudhakaran) യോഗത്തിൽ പങ്കെടുത്തു. വയനാട് ലോക്സഭ മണ്ഡലത്തിലെ(wayanad lok sabha constituency) വികസന പ്രവർത്തനങ്ങൾക്കൊപ്പം സംഘടന ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെ ചർച്ച ചെയ്യാൻ ആണ് യോഗം ചേർന്നത്.
അതിനിടെ കെപിസിസി പുന:സംഘടന ഒക്ടോബർ പത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. എട്ടിന് കെ സുധാകരനും വിഡി സതീശനും (VD Satheesan) ദില്ലിക്ക് പോകും. ഒൻപത്, പത്ത് ദിവസങ്ങളിൽ ഹൈക്കമാൻഡുമായി(Congress High Command) ചർച്ച നടത്തും. എ-ഐ ഗ്രൂപ്പുകൾ നൽകിയ പേരുകൾ പരിഗണിച്ചാകും പട്ടിക തയ്യാറാക്കുക.
കെപിസിസി പുന:സംഘടന ഒക്ടോബർ പത്തിനകം; എട്ടിന് നേതാക്കൾ ദില്ലിക്ക്
ദില്ലി യാത്രക്ക് മുമ്പ് സതീശനും സുധാകരനും സംസ്ഥാനത്ത് ചർച്ച നടത്തും. പല മുതിർന്ന നേതാക്കളും പരാതി ഉന്നയിച്ച സാഹചര്യത്തിൽ എ-ഐ ഗ്രൂപ്പുകളുടെ ആവശ്യം കൂടി പരിഗണിക്കും. ഹൈക്കമാൻഡ് നിർദ്ദേശവും എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകണമെന്നതാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ആവശ്യമായ ചർച്ചകൾ ഉണ്ടാകും.
പുന:സംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആകരുത്, കെ മുരളീധരൻ
from Asianet News https://ift.tt/3kSKdUv
via IFTTT
No comments:
Post a Comment