കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന 2.6 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്ന് 56702 പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണ്ണ മിശ്രിതം പിടികൂടിയത്.
മലപ്പുറം നിലമ്പൂർ സ്വദേശിയായ അബ്ദുൽ ബാസിത്തി(22)ൽ നിന്ന് 1475 ഗ്രാം സ്വർണമിശ്രിതവും കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിനി(19)ൽ നിന്ന് 1157 ഗ്രാം സ്വർണ മിശ്രിതവും പിടികൂടി. മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും കസ്റ്റംസിന്റെ പിടിയിലായത്. അബ്ദുൽ ബാസിത് ശരീരത്തിനുള്ളിൽ സ്വകാര്യ ഭാഗത്തും ഫാസിൻ ധരിച്ചിരുന്ന സോക്സിനുള്ളിലും ആണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.
കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ കെ.വി.രാജന്റെ നിർദ്ദേശ പ്രകാരം സൂപ്രണ്ട്മാരായ പ്രവീൺ കുമാർ കെ.കെ. പ്രകാശ് എം ഇൻസ്പെക്ടർമാരായ പ്രതിഷ്.എം, മുഹമ്മദ് ഫൈസൽ ഇ, ഹെഡ് ഹവിൽദാർമാരായ ഇ.വി. മോഹനൻ, എം. സന്തോഷ് കുമാർ, എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്.
from Asianet News https://ift.tt/38FTubk
via IFTTT
No comments:
Post a Comment