രണ്ടായിരത്തി ഇരുപതിലെ സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ രണ്ടെണ്ണം ചക്കപ്പഴം താരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച നടിയായി അശ്വതി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടത് റാഫിയാണ്. ചക്കപ്പഴത്തിൽ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി പുരസ്‍കാരം സ്വന്തമാക്കിയത്. 'കഥയറിയാതെ' എന്ന പരമ്പരയിലൂടെ ശിവജി ഗുരുവായൂരാണ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയത്.
സരസമായ ശൈലിയിൽ നിരുത്തരവാദപരമായി പെരുമാറുന്ന യുവാവിനെയാണ് ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിൽ റാഫി അവതരിപ്പിച്ചത്. റാഫിയുടെ 'സുമേഷി'നെ പ്രേക്ഷകർ നേരത്തെ തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പരമ്പര തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ വലിയ ആരാധകരെ സ്വന്തമാക്കാൻ റാഫിക്ക് സാധിച്ചിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ ആയിരുന്നു റാഫി പരമ്പരയിലേക്ക് എത്തിയത്.
അവാർഡ് ലഭിച്ചതിന്റെ സന്തോഷം താരം പങ്കുവയ്ക്കുന്നുണ്ട്. 'എല്ലാവർക്കും നന്ദി, സുമേഷ് എന്ന കഥാപാത്രം വിശ്വസിച്ച് എന്നെ ഏൽപ്പിച്ച ഡയറക്ടർ ഉണ്ണി സാറിനും എന്നെ പിന്തുണയ്ക്കുന്ന എല്ലാ പ്രേക്ഷകർക്കും നന്ദി, ചക്കപ്പഴം കുടുംബത്തിനും വീട്ടുകാർക്കും കൂടെ നിന്ന കൂട്ടുകാർക്കും ഒരായിരം നന്ദി.
എന്റെ കൂടെ അവാർഡ് ലഭിച്ച എല്ലാവർക്കും ആശംസകൾ, കൂടെ സുമേഷിന്റെ ചേട്ടത്തിക്കും.'- എന്നാണ് റാഫി കുറിച്ചിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3DFF8Gs
via IFTTT
No comments:
Post a Comment