സ്കോട്‍ലാന്‍ഡ്: ആഗോള താപനിലയിലെ(Global warming) വർധന 1.5 ഡിഗ്രി സെൽഷ്യസിന് താഴെ പിടിച്ചു നിർത്താൻ കാലാവസ്ഥാ ഉച്ചകോടിയിൽ(Climate change conference) ധാരണ. ഇതല്ലാതെ കാലവസ്ഥാ വ്യതിയാനം തടയാൻ മറ്റ് മാർഗങ്ങളില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. ആഗോള താപനിലയിലെ വർധന വ്യവസായവൽക്കരണത്തിനു മുൻപുള്ള കാലത്തെക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനു താഴെ നിർത്തണം എന്ന് നിർദേശിക്കുന്ന പ്രമേയത്തിന്റെ കരട് കാലാവസ്ഥാ ഉച്ചകോടിയിൽ അവതരിപ്പിച്ചു. ആതിഥേയ രാജ്യമായ ബ്രിട്ടനാണ് പ്രമേയം അവതരിപ്പിച്ചത്. മറ്റു രാജ്യങ്ങള്‍ കൂടി അംഗീകരിച്ചാല്‍ പ്രമേയം ഔദ്യോഗികമായി പുറത്തിറക്കും.
Read More: ആഗോളതാപനം: ആര്‍ട്ടിക് സമുദ്രത്തില്‍ 2050 ഓടെ മഞ്ഞുപാളികള്‍ ഇല്ലാതാവുമെന്ന് പഠനം
കാലാവസ്ഥാ വ്യതിയാനം തടയാൻ വികസിത രാജ്യങ്ങൾ വ്ഗാദനം ചെയ്ത പണം ഉറപ്പാക്കണമെന്നും ഗ്ലാസ്കോ ഉച്ചകോടി ആവശ്യപ്പെട്ടു. കൽക്കരി അടക്കം ഫോസിൽ ഇന്ധനങ്ങൾക്കുള്ള ഇളവ് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇന്ത്യയടക്കം രാജ്യങ്ങൾ ഇതിനോട് എതിർപ്പ് അറിയിച്ചിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന കലാവസ്ഥാ ഉച്ചക്കോടി സമാപിച്ചു. ഉച്ചക്കോടിയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം.
Read More: ആഗോളതാപനം വില്ലനാകുന്നു; ധ്രുവക്കരടികളെല്ലാം ചത്തൊടുങ്ങും, ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് !
We now have the Glasgow Climate Pact in place.
— COP26 (@COP26) November 13, 2021
We have kept 1.5 within reach, but the pulse is weak.
Now countries must meet and deliver on the commitments made at #COP26.
Read #COP26 President @AlokSharma_RDG's full speech 👇
from Asianet News https://ift.tt/3DeG83L
via IFTTT
No comments:
Post a Comment