മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിൽ (mullaperiuar dam)രാത്രിയിൽ വീണ്ടും ഷട്ടറുകൾ (shutter)തുറന്നു. ഇപ്പോൾ എട്ട് ഷട്ടറുകൾ തുറന്നിട്ടുണ്ട്. 5600ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
രാത്രിയിൽ നാല് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി 4000ഘനയടി വെള്ളം തുറന്നുവിടുന്നുണ്ടായിരുന്നു. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയതോടെ പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് തവണയായി തമിഴഅനാട് രാത്രിയിൽ ഷട്ടറുകൾ തുറക്കുന്നത് പതിവാക്കിയിരിക്കുകയാണ്. രാത്രിയിൽ ഷട്ടറുകൾ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം കാറ്റിൽ പറത്തിയാണ് തമിഴ്നാടിന്റെ ഈ പ്രവൃത്തി. ഇതേ ആവശ്യം ഉന്നയിച്ച് കേരളത്തിന്റെ മിഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മനുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തും നൽകിയിരുന്നു
അണക്കെട്ടിലെ ജലനിരപ്പിൽ പുലർച്ചെയോടെ നേരിയ കുറവ്. 141.95 അടിയാണ് ഇപ്പോൾ ജലനിരപ്പ്. ഇതോടെ സ്പിൽ വേയിലെ ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. ഇന്നലെ രാത്രിയിൽ പക്ഷേ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ സ്പിൽവേയിലെ മൂന്നു ഷട്ടർ കൂടി തമിഴ്നാട് തുറന്നിരുന്നു. അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയായിരുന്നു ഇത്. . രണ്ടു ഷട്ടറുകൾ രാത്രി എട്ടു മണിക്കാണ് തുറന്നത്.
30 സെൻറീമീറ്റർ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. 1687 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോയത്. സ്പിൽവേ ഷട്ടറുകൾ താഴ്ത്തുകയും തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴ മൂലം നീരൊഴുക്കും കൂടിയിരുന്നു
അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരക്ക് പെരിയാർ തീരത്തെ ആളുകൾ നല്ലഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്നാട് എട്ടു ഷട്ടറുകൾ അറുപത് സെൻറിമീറ്റർ വീതം ഉയർത്തി വെളളം തുറന്നു വിട്ടത്. വിവരമറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ നീട്ടുകാർ വീടു വിട്ട് റോഡിലേക്കിറങ്ങി. മൂന്നരയോടെ രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ തുറന്നുവിട്ട വെള്ളത്തിൻറെ അളവ് എണ്ണായിരം ഘനയടിയിലധികമായി. മഞ്ചുമല ആറ്റോരം, കശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിലെ പത്തു വീടുകളിൽ വെള്ളം കയറി. കയ്യിൽ കിട്ടിയതും പെറുക്കി ആളുകൾ ഓടി രക്ഷപെട്ടു. ഈ സമയം അനൌൺസ്മെൻറുമായെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ വാഹനം പ്രദേശവാസികൾ തടഞ്ഞ് തിരിച്ചയച്ചു. ഒപ്പം റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധമുണ്ടായി.
from Asianet News https://ift.tt/3doOhaw
via IFTTT
No comments:
Post a Comment