മസ്‌കത്ത്: ഒമാനില്‍ (Oman) പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് (New covid - 19 cases) 15 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം (Ministry of Health)തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 12 പേര്‍ കൂടി രോഗമുക്തരായി (Recoveries). അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും (Covid death) രേഖപ്പെടുത്തിയിട്ടില്ല.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 3,04,116 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,492 പേരാണ് ഇതിനോടകം രോഗമുക്തരായത്. ആകെ 4,107 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
നിലവില്‍ 517 കൊവിഡ് രോഗികള്‍ മാത്രമാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പുതിയ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചിട്ടില്ല. ആകെ 13 കൊവിഡ് രോഗികള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.
#Statement No. 455
— وزارة الصحة - عُمان (@OmaniMOH) October 21, 2021
October 21, 2021 pic.twitter.com/1iJtmk00Xs
from Asianet News https://ift.tt/2ZgT3mW
via IFTTT
No comments:
Post a Comment