റിയാദ്: മലയാളിയെ ജിദ്ദയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടു. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി മുജീബ് മേടാപ്പിലിനെ (48) ആണ് ഷറഫിയയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷറഫിയ കേന്ദ്രീകരിച്ച് വാനിൽ പച്ചക്കറി വില്‍പന നടത്തി വരികയായിരുന്നു. കോടമ്പാട്ടിൽ വീട്ടിൽ പരേതരായ കുഞ്ഞാലൻകുട്ടിയുടെയും മറിയകുട്ടിയുടെയും മകനാണ്. ഏഴു മാസം മുൻപായിരുന്നു മകളുടെ വിവാഹം. മകളുടെ വിവാഹത്തിന് നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
from Asianet News https://ift.tt/3jTxCQm
via IFTTT
No comments:
Post a Comment