കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസികള്‍ക്കും കുട്ടികള്‍ക്കും ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോട്ടത്തറ മുക്കില്‍ എം.ബഷീര്‍ (43) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും കടയില്‍ നിന്നുമായി 240 പായ്ക്കറ്റ് ഹാന്‍സ് കണ്ടെടുത്തു. കോട്ടത്തറ ടൗണില്‍ പലചരക്കു കട നടത്തുകയാണ് പ്രതി. ഇതിന്റെ മറവിലായിരുന്നു ഇയാളുടെ ലഹരിക്കച്ചവടം.
കടയോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു ഹാന്‍സ് പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരി വിരുദ്ധ സേനാംഗങ്ങളും, കമ്പളക്കാട് എസ്.ഐ വി.ടി സനല്‍കുമാറും സംഘവും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് കണ്ടെടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3EafVE3
via IFTTT
No comments:
Post a Comment