തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് താക്കീത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് എസ് ഐ രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം പോസ്റ്റു ചെയ്തത്.
മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്നതിനെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടന്നിരുന്നു. അബദ്ധം പറ്റിയതാണെന്ന എസ്ഐയുടെ വിശദീകരണത്തെ തുടർന്നാണ് താക്കീത് ചെയ്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3laER5Q
via IFTTT
No comments:
Post a Comment