പാലക്കാട്: മണ്ണാർക്കാട് നെല്ലിപുഴയിൽ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് മരണം. നാല് നിലകളുള്ള ഹോട്ടൽ ഹിൽവ്യൂവിലാണ് തീപ്പിടുത്തമുണ്ടായത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നത്.
പുലർച്ചെ മൂന്നേകാലോടെയാണ് തീ പിടുത്തമുണ്ടായത്. അപകടത്തില്‍ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ ഇരുവരും കുടുങ്ങിയിരുന്നു. ഇരുവരെയും ഫയർ ഫോഴ്‌സ് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരെയും തിരിച്ചറിഞ്ഞില്ല. അഗ്നിശമന സേന യൂണിറ്റുകളിലെത്തി തീയണച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2X7X7UV
via IFTTT
No comments:
Post a Comment