തൃശൂർ: അവിണിശ്ശേരിയിൽ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷണൻ ആണ് മരിച്ചത്. ഭാര്യ തങ്കമണിക്കും ഗുരുതര പരിക്കേറ്റു. ഇരുവരേയും മർദ്ദിച്ച മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. എളാങ്ക് ഉപയോഗിച്ച് ഇരുവരുടെയും പ്രദീപ് തലയ്ക്ക് അടിക്കുകയായിരുന്നു.
പരിക്കേറ്റ് തളർന്ന ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ രാമകൃഷ്ണൻ്റെ ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം സ്വന്തം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയതായാണ് വിവരം. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
from Asianet News https://ift.tt/2X2c8rS
via IFTTT
No comments:
Post a Comment