മാനന്തവാടി: മുട്ടിൽ മരം മുറി കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. സുൽത്താൻ ബത്തേരി ഡിവൈഎസ്പി വി.വി ബെന്നിയെയാണ് തിരൂരിലേക്ക് സ്ഥലംമാറ്റിയത്. നാദാപുരം ഡിവൈഎസ്പി ടി.പി ജേക്കബിനാണ് പകരം ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രി അന്വേഷണ മികവിന് മെഡൽ പ്രഖ്യാപിച്ച ഉദ്യോഗസ്ഥനാണ് വി.വി ബെന്നി. നേരത്തെ മുട്ടിൽ മരം മുറി കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ഫ്ലയിംങ് സ്ക്വാഡ് ഡിഎഫ്ഒ ഒപി ധനേഷ് കുമാറിനെ കാസർഗോഡേക്ക് സ്ഥലം മാറ്റിയിരുന്നു. 31 പോലീസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവിറങ്ങിയത്.
from Asianet News https://ift.tt/3zUUBjo
via IFTTT
No comments:
Post a Comment