കോഴിക്കോട്: യുവതിയെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ (burn to death) കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് (Husband) അറസ്റ്റില്‍. പുതിയാപ്പ ചെട്ടിപറമ്പത്ത് താഴത്ത് ശങ്കരനിലയത്തില്‍ ശരണ്യ (Saranya-29) മരിച്ച കേസിലാണ് ഭര്‍ത്താവ് ലിനീഷിനെ (lineesh) ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജ് അറസ്റ്റ് ചെയ്തത്. നവംബര്‍ 13നാണ് ശരണ്യയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. അതിനിടെ ലിനീഷാണ് മരണത്തിനുത്തരവാദിയെന്ന് കാട്ടി യുവതിയുടെ കുടുംബവും പരാതി നല്‍കി.
ശരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒമ്പതു ദിവസത്തിന് ശേഷം ബന്ധു ജാനകിയെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരണ്യയുടെ മരണത്തിലെ ദൃക്സാക്ഷിയാണ് മരിച്ച ജാനകിയെന്നാണ് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ലിനീഷിനെ കോടതി റിാമന്‍ഡ് ചെയ്തു.
from Asianet News https://ift.tt/3dfBXsU
via IFTTT
No comments:
Post a Comment