പത്തനംതിട്ട: വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് മറിച്ച് വിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ. ചിറയൻകീഴ് സ്വദേശി അൽ അമീനാണ് പിടിയിലായത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഓൺലൈൻ വഴി വാഹനങ്ങൾ വാടകയ്ക്ക് എടുക്കും. ഉടമകളറിയാതെ തമിഴ്നാട്ടിൽ കൊണ്ട് പോയി വിൽക്കും. അല്ലെങ്കിൽ പണയം വെയ്ക്കും. അൽ അമീന്റെ തട്ടിപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
ഏറെ നാളുകൾക്ക് മുന്പ് തന്നെ ചിറയൻകീഴ് കടക്കാവൂർ ആറ്റിങ്ങൽ സ്റ്റേഷനുകളിൽ സമാന കേസുകൾ ഉണ്ട്. ആറു മാസം മുമ്പ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പിടിയിലായത്. ആലപ്പുഴയിലെ പൂച്ചാക്കലിൽ ഒളിവിലായിരുന്നു. പല ഇടനിലക്കാർ വഴിയാണ് തട്ടിപ്പ്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന സനൽകുമാർ രണ്ട് മാസം മുമ്പ് അറസ്റ്റിലായിരുന്നു. നിലവിൽ ജാമ്യത്തിലാണ്. പ്രതികൾക്ക് അന്തർ സംസ്ഥാന വാഹനക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Read more: Periya Murder : പെരിയ ഇരട്ടക്കൊല, ബ്രാഞ്ച് സെക്രട്ടറി അടക്കം 5 സിപിഎമ്മുകാർ കൂടി അറസ്റ്റിൽ
കണ്ണൂർ പോളിടെക്നിക് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: പോളിടെക്നിക് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥി അശ്വന്താണ് മരിച്ചത്. കോഴിക്കോട് കൂട്ടാലിട സ്വദേശിയാണ്. ഹോസ്റ്റലിലെ ഒഴിഞ്ഞ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സഹപാഠികളാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
from Asianet News https://ift.tt/3DezxFE
via IFTTT
No comments:
Post a Comment