റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) യാമ്പുവില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ മോഷണം. അഞ്ചു ലക്ഷത്തോളം റിയാല്‍ കവര്‍ന്ന ബംഗ്ലാദേശുകാരനെ യാമ്പു പൊലീസ് അറസ്റ്റ് ചെയ്തതായി മദീന(Madina) പ്രവിശ്യ പൊലീസ് അറിയിച്ചു.
വ്യാപാര സ്ഥാപനത്തിന്റെ സേഫില്‍ സൂക്ഷിച്ചിരുന്ന 4,83,300 റിയാലാണ് പ്രതി കവര്‍ന്നത്. മോഷ്ടിച്ച പണം ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. നിയാമനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പ്രവിശ്യ പൊലീസ് അറിയിച്ചു.
സൗദിയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് അപകടം, എട്ടുപേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) എട്ടുപേര്‍ക്ക് പരിക്കേറ്റു(injury). മക്കയ്ക്ക് സമീപം ജുമൂമിലാണ് അപകടമുണ്ടായത്. ജുമൂം സിവില്‍ ഡിഫന്‍സ് ആസ്ഥാനത്തിന് മുമ്പിലാണ് കാറുകള്‍ കൂട്ടിയിടിച്ചത്.
അപകട സ്ഥലത്ത് എത്തിയ മക്ക റെഡ് ക്രസന്റിന് കീഴിലെ മൂന്ന് ആംബുലന്‍സ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം മക്കയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. രണ്ടുപേരെ ഹിറാ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ അല്‍സാഹിര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് നിസ്സാര പരിക്കേറ്റു.
from Asianet News https://ift.tt/3IaBDd9
via IFTTT
No comments:
Post a Comment