ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ(mullaperiyar dam) ജലനിരപ്പിൽ(water level) നേരിയ കുറവ്. 141.90 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. തുറന്ന ആറു ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു.
ഇന്നലെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്നാ് ഇന്നലെ പുലർഡച്ചെ ഷട്ടറുകൾ തുറന്നു. പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയർന്നു..വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാഗത്തെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി .
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം നേരിടാൻ കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. എഡിഎമ്മും ആർ ഡി ഒയും സ്ഥലത്തുണ്ട്. പീരുമേട് ഡിവൈഎസ്പിയുട െനേതൃത്വത്തിലുള്ളറഫ പൊലീസ് സംഘം, അഗ്നി രക്ഷാ സേന, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവരും സജ്ജഡരാണ്.
ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.52 അടിയായി ഉയർന്നു. ഇവിടെ നിന്നും പരമാവധിവെള്ളം മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനായി കൊണ്ടുകോപുന്നുണ്ട്.യ 2401 അടിയായാൽ ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും
from Asianet News https://ift.tt/31dPX45
via IFTTT
No comments:
Post a Comment