തൃശൂര്‍: ഉറങ്ങിക്കിടന്നിരുന്ന ഭർത്താവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ. മാള അണ്ണല്ലൂർ പഴൂക്കര പ്രേംനഗർ കോളനിയിൽ ആവീട്ടിൽ പരമേശ്വരന്റെ ഭാര്യ രമണിയെ ആണ് തൃശൂര്‍ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
2019 ജൂൺ 27ന് പുലർച്ചെയാണ് മാളയെ നടുക്കിയ കൊലപാതകമുണ്ടായത്. പരമേശ്വരന്‍റെയും രമണിയുടെയും മകൻ പ്രതീഷ് ഒരു കേസില്‍ പ്രതിയായിരുന്നു. മകനെ ജാമ്യത്തിലെടുക്കാന്‍ പരമേശ്വരന്‍ വീടിന്‍റെ ആധാരവും മറ്റ് രേഖകളും സൂക്ഷിച്ചിരുന്ന ബാഗ് എടുത്തിരുന്നു. വീട് വില്‍ക്കാനാണ് പരമേശ്വരൻ ശ്രമിക്കുന്നതെന്ന് രമണി തെറ്റിദ്ധരിച്ചു.ഇതിൻറെ വൈരാഗ്യമാണ് കൊലപാതകത്തിലെത്തിച്ചത്.
രാത്രി ഭക്ഷണം കഴിഞ്ഞ് വീടിന്‍റെ മുൻവശത്തെ ഹാളില് ഉറങ്ങി കിടക്കുകയായിരുന്നു പരമേശ്വരൻ. ഈ സമയത്ത് ഇരുമ്പ് വടി കൊണ്ട് രമണി തലക്കടിക്കുകയായിരുന്നു. വീണ്ടും അടിക്കാൻ തുനിയവെ മക്കളും കൊച്ചുമക്കളും ഓടിയെത്തി. തലപിളർന്ന നിലയിൽ ഗുരുതരമായി പരിക്കേറ്റ പരമേശ്വരനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിറ്റേന്ന് പുലര്‍ച്ചെ മരിച്ചു.
കേസില്‍ പ്രൊസിക്യൂഷന്‍ ഭാഗത്തു നിന്നും 43 രേഖകളും,കൊലപ്പെടുത്താന്‍ഉപയോഗിച്ച ഇരുമ്പ് വടി ഉള്‍പ്പടെ 7തൊണ്ടിമുതലുകളും ഹാജരാക്കി.പ്രതിരമണിയുടെയും പരമേശ്വരന്റെയും മക്കളായപ്രീതി,പ്രതീഷ്എന്നവരും,പേരക്കുട്ടിയായ ലക്ഷ്മിപ്രിയയും ഉള്‍പ്പെടെ 4 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.
അതിക്രൂരവുംപൈശാചികവും നീതികരിക്കാന്‍പറ്റാത്തതുമായ കുറ്റകൃത്യമാണ് പ്രതി ചെയ്തത് എന്നും കൊലപാതക കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം ശിക്ഷിക്കണമെന്നുമുളള ജില്ലാ പബ്ലിക്ക്സിക്യൂട്ടര്‍ അഡ്വ.കെ.ഡി.ബാബുവിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. മാള സർക്കിൾ ഇൻസ്പെക്ടർ സജിൻ ശശിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
from Asianet News https://ift.tt/3Ih9fq5
via IFTTT
No comments:
Post a Comment