മമ്മൂട്ടിയുടെയും (Mammootty) ലിജോ ജോസ് പെല്ലിശ്ശേരിയുടെയും (Lijo Jose Pellissery) ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം' (Nanpakal Nerathu Mayakkam). ഇരുവരും ആദ്യമായി ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം പഴനിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ അപൂര്‍വ്വം ലൊക്കേഷന്‍ സ്റ്റില്ലുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്‍തിരിക്കുന്ന മമ്മൂട്ടിയുടെയും ലിജോയുടെയും ഒരു ലൊക്കേഷന്‍ ചിത്രം പുറത്തെത്തിയിരിക്കുകയാണ്.
ലിജോയുടെ തോളില്‍ കയ്യിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നില്‍പ്പ്. സിനിമയുടെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തെത്തിയ ചിത്രം ഇതിനകം വൈറല്‍ ആയിട്ടുണ്ട്. ചുരുളിക്കുശേഷം ലിജോയുടെതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ഇത്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് വേളാങ്കണ്ണിയില്‍ ആയിരുന്നു. ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്.
അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'അമരം' കഴിഞ്ഞ് 30 വര്‍ഷത്തിനു ശേഷം അശോകനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്നതും പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്ന ഘടകമാണ്. മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യ ചിത്രവുമാണ് ഇത്. 'മമ്മൂട്ടി കമ്പനി' എന്നാണ് നിര്‍മ്മാണക്കമ്പനിയുടെ പേര്. എംടിയുടെ കഥകളെ ആസ്‍പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജിക്കുവേണ്ടിയും മമ്മൂട്ടിയും ലിജോയും ഇനി ഒന്നിക്കുന്നുണ്ട്. 'കടുഗണ്ണാവ ഒരു യാത്ര' എന്ന കഥയാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ സംവിധാനം ചെയ്യുക.
from Asianet News https://ift.tt/3xCDx1w
via IFTTT
No comments:
Post a Comment