റിയാദ്: സ്വദേശിവത്കരിച്ച തൊഴിലുകളിൽ ജോലി ചെയ്‍തതിന് പിടിയിലായി നാടുകടത്തപ്പെടുന്നവർക്ക് (Deportation) സൗദി അറേബ്യയിലേക്ക് (Saudi Arabia) തിരികെ വരാനാവില്ലെന്ന് സൗദി പാസ്‍പോർട്ട് വിഭാഗം. നാടുകടത്തിയ വിദേശികൾക്ക് ഹജ്ജിനും ഉംറക്കും വരുന്നതിന് തടസ്സമില്ല. ഒരു തൊഴിലാളിയുടെ ചോദ്യത്തിന് മറുപടിയായാണ് ജവാസാത്തിന്റെ മറുപടി.
വിവിധ നിയമ ലംഘനങ്ങൾക്ക് പ്രവാസികളെ സൗദിയിൽ നിന്നും പിടികൂടാറുണ്ട്. ഇത്തരക്കാരെ നാടുകടത്തൽ കേന്ദ്രത്തിലേക്കയക്കും. ഇവിടെ നിന്നും എംബസികളുടെ സഹായത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സൗദി അറേബ്യയുടെ ചിലവിൽ നാട്ടിലേക്ക് കടത്തും. ഇതിൽ ഇഖാമ നിയമ ലംഘനത്തിന് പിടിയിലാകുന്നവർ പിന്നീട് നിശ്ചിത കാലം കഴിഞ്ഞാണ് സൗദിയിലേക്ക് പുതിയ വിസയിൽ എത്താറുള്ളത്. സൗദിവത്കരണത്തിന്റെ ഭാഗമായി സ്വദേശികൾക്ക് നീക്കി വെച്ച ജോലി ചെയ്ത് പിടിയിലായവരേയും നാട്ടിലയക്കാറുണ്ട്. ഇത്തരക്കാർക്ക് മടങ്ങിവരാനാകില്ലെന്നാണ് ജവാസാത്തിന്റെ മറുപടി. സൗദിയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഏതു വിദേശിക്കും ഹജ്ജും ഉംറയും നിർവഹിക്കാൻ മടങ്ങിവരാം.
from Asianet News https://ift.tt/3zCduXt
via IFTTT
No comments:
Post a Comment