റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം അമ്പതിൽ താഴെയായി. ശനിയാഴ്ച 39 പേർക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരിൽ 50 പേർ സുഖം പ്രാപിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറു പേർ കൊവിഡ് (covid - 19) ബാധിച്ച് മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്ത് ഇന്ന് 32,549 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,882 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,892 പേർ രോഗമുക്തരായി. 8,694 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,296 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 255 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്. രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 12, മക്ക 12, കിഴക്കൻ പ്രവിശ്യ 4, മദീന 3, ജീസാൻ 2, നജ്റാൻ 2, അൽഖസീം 1, അസീർ 1, തബൂക്ക് 1, അൽജൗഫ് 1. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിനേഷൻ 41,402,984 ഡോസ് കവിഞ്ഞു.
from Asianet News https://ift.tt/3zFhXZx
via IFTTT
No comments:
Post a Comment