കോട്ടയം:പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ മറിഞ്ഞ് കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവതി മരിച്ചു. മാമ്മൂട് സ്വദേശി സുബി ജോസഫ് ആണ് മരിച്ചത്. 25വയസ്സായിരുന്നു. ചൊവ്വാഴ്ച അഞ്ചരയോടെയായിരുന്നു സംഭവം. വാഴൂർ റോഡിൽ പൂവത്തും മൂടിന് സമീപമാണ് അപകടം നടന്നത്.
കുമളിയിൽ നിന്ന് കായം കുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആടിസി ബസിന്‍റെ അതേ ദിശയിലാണ് സ്കൂട്ടറും സഞ്ചരിച്ചിരുന്നത്. ബസ് സ്കൂട്ടറിനെ ഓവടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ റോഡിൽ നിന്ന് തെന്നിമാറി. സുബി സ്കൂട്ടറിൽ നിന്ന് കെഎസ്ആർടിസിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന പ്രതിശ്രുത വരൻ രക്ഷപ്പെട്ടു. സബി - ബിജി ദമ്പതികളുടെ ഏകമകളാണ് സുബി.
from Asianet News https://ift.tt/3lQS2cz
via IFTTT
No comments:
Post a Comment