ദുബായ്:ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ(Delhi Capitals) ബൗളിംഗ് കുന്തമുനയാണ് ആന്‍റിച്ച നോര്‍ട്യ(Anrich Nortje). ഐപിഎല്ലില്‍ ഈ സീസണിലെ വേഗതയേറിയ പത്ത് പന്തുകളില്‍ എട്ടും എറിഞ്ഞിട്ടുള്ളത് നോര്‍ട്യയാണ്. അതും ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ(Sunrisers Hyderabad) ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ മത്സരത്തില്‍.
ഹൈദരാബാദിനെതിരെ നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ നോര്‍ട്യയുടെ പന്തുകളുടെ വേഗം 151.71, 151.37, 150.21, 149.97, 149.29, 149.15,148.76 കിലോ മീറ്ററായിരുന്നു. 14 ഡോട്ട് ബോളുകളാണ് നോര്‍ട്യ ഹൈദരാബാദിനെതിരെ എറിഞ്ഞത്.
സീസണില്‍ ഡല്‍ഹിക്കായുള്ള നോര്‍ട്യയുടെ രണ്ടാം മത്സരം മാത്രമാണിത്. നോര്‍ട്യയുടെ വേഗം കണ്ട് അമ്പരന്ന മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര ട്വീറ്റ് ചെയ്തത് നോര്‍ട്യക്ക് അമിതവേഗത്തിന് പിഴ അടപ്പിക്കണമെന്നായിരുന്നു.
Over-speeding ka challan kato 🙈🤷♂️ #SeriousPace https://t.co/6U3p8eOGsZ
— Aakash Chopra (@cricketaakash) September 22, 2021
ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പൂജ്യത്തിന് മടക്കിയാണ് നോര്‍ട്യ ഹൈദരാബാദിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. കേദാര്‍ ജാദവിനെയും വീഴ്ത്തി നോര്‍ട്യ ഹൈദരാബാദിന്‍റെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരം കാഗിസോ റബാഡയും(37-3) നോര്‍ട്യക്കൊപ്പം ബൗളിംഗില്‍ തിളങ്ങി.
135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ശിഖര്‍ ധവാന്‍റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവില്‍ അനായാസം ലക്ഷ്യത്തിലെത്തി. ജയത്തിനൊപ്പം 14 പോയന്‍റുമായി ഡല്‍ഹി പോയന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുകയും ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3zw8vHR
via IFTTT
No comments:
Post a Comment