രാജ്യത്തെ വാഹന വില്‍പ്പനയുടെ ചരിത്രത്തില്‍ സുപ്രധാനമായൊരു നാഴികക്കല്ലും കൂടി പിന്നിട്ട് ടാറ്റ മോട്ടോഴ്‍സ് (Tata Motors). രാജ്യത്ത് 10,000 യൂണിറ്റ് ഇവി (EV) വിൽപ്പന എന്ന വിസ്‌മയകരമായ നേട്ടമാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ നെക്സോൺ (Nexon EV), ടിഗോർ (Tigor EV), എക്സ്‍പ്രസ്-ടി (Xprss T) എന്നീ മോഡലുകളാണ് ടാറ്റയുടെ ഇലക്‌ട്രിക് പാസഞ്ചർ വാഹന നിരയിലുള്ളത്. ഈ നാഴികക്കല്ല് ഇത്രയും വേഗത്തിൽ പിന്നിടാൻ കമ്പനിയെ സഹായിച്ചത് നെക്സോൺ ഇവിയാണ് (Nexon EV) എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിൽ സീറോ എമിഷൻ പാസഞ്ചർ വാഹന മേഖലയിൽ 70 ശതമാനത്തിലധികം മാർക്കറ്റ് ഷെയറാണ് ടാറ്റക്കുള്ളത്. കഴിഞ്ഞ മാസം മാത്രം നെക്‌സോൺ ഇവിയുടെ 1,000 യൂണിറ്റ് വിൽപ്പന നടത്താനും കഴിഞ്ഞിരുന്നു. ടാറ്റയുടെ നിരയിൽ മികച്ച സ്വീകാര്യത നേടിയ പെട്രോൾ നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് വകഭേദമാണ് നെക്സോൺ ഇവി.
രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് 2020 ജനുവരിയിലാണ് ടാറ്റ നെക്സോണ്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. കട്ടിംഗ് എഡ്‍ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനം മികച്ച പ്രകടനം വാഗ്‍ദാനം ചെയ്യുന്നു. തുടക്കം മുതല്‍ വിപണിയില്‍ മികച്ച പ്രതികരണമുള്ള വാഹനം ഇപ്പോള്‍ നെക്സോണ്‍ ഡീസല്‍ വേരിയന്‍റിനെ കടത്തിവെട്ടി മുന്നേറുകയാണ്. XM, XZ+, XZ+ Lux, XZ+ Dark, XZ+ Lux Dark എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത വകഭേദങ്ങളിലായാണ് മോഡൽ വിപ്പനയ്ക്ക് എത്തുന്നതും. ഇലക്‌ട്രിക് എസ്‌യുവിക്ക് 13.99 ലക്ഷം മുതൽ 15.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.
ഒറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ ദൂരം താണ്ടാനുള്ള ഈ വാഹനത്തിന്റെ ശേഷി ഓട്ടോമോട്ടീവ് റീസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെർട്ടിഫൈ ചെയ്തിട്ടുണ്ട്. കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സംവിധാനം, വേഗതയേറിയ ചാർജിംഗ് ശേഷി, വിപുലീകൃത ബാറ്ററി ലൈഫ്, മുൻനിര സുരക്ഷാ സവിശേഷതകൾ. എന്നിവയും നെക്‌സോൺ ഇവിയുടെ സവിശേഷതകളാണ്. രാജ്യത്തെ 22 നഗരങ്ങളിലെ 60 അംഗീകൃത ഡീലർഷിപ്പുകളിലായി മൂന്ന് ട്രിം ലെവലുകളിൽ നെക്സൺ ഇവി ലഭ്യമാകും. സിഗ്നേച്ചർ ടീൽ ബ്ലൂ, മൂൺലിറ്റ് സിൽവർ, ഗ്ലേസിയർ വൈറ്റ് എന്നിങ്ങനെ ആകർഷകമായ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.
from Asianet News https://ift.tt/3ESk3sL
via IFTTT
No comments:
Post a Comment