അമ്പലപ്പുഴ: ആറ്റിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാർഡ് അഞ്ചിൽ വീട്ടിൽ അപ്പുക്കുട്ടൻ്റെ (62) മൃതദേഹമാണ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കണ്ടെത്തിയത്. വീടിനു സമീപത്തെ പൂകെതെ ആറിന് മറുകരയിൽ വൈശ്യം ഭാഗത്തുള്ള എസ് എൻ ഡി പി ശാഖാ യോഗം സെക്രട്ടറിയായ അപ്പുക്കുട്ടൻ അവിടെ വിളക്ക് തെളിക്കാനായി വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വീട്ടിൽ നിന്ന് വള്ളത്തിൽ മറു കരയിലേക്ക് പോയത്.
തിരികെ എത്താൻ വൈകിയതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വള്ളം ആറിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. അപ്പുക്കുട്ടൻ്റെ കുടയും ചെരുപ്പും വള്ളത്തിനിന്നു ലഭിച്ചതോടെ നാട്ടുകാരും അമ്പലപ്പുഴ, നെടുമുടി പൊലീസും ആലപ്പുഴയിൽ നിന്നെത്തിയ ഫയർ ഫോഴ്സും രാത്രി വളരെ വൈകിയും തെരച്ചിൽ നടത്തി. എന്നാൽ കണ്ടെത്താനായില്ല. ഇന്നലെ തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പൊലീസ് തുടർ നടപടി സ്വീകരിച്ച് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.
from Asianet News https://ift.tt/3lY4ZkF
via IFTTT
No comments:
Post a Comment