മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവലിയില്‍(dombivali) 15കാരിയെ 29പേര്‍ ചേര്‍ന്ന് 9 മാസത്തോളം കൂട്ടബലാത്സംഗം(gang rape) ചെയ്തു. കേസില്‍ ഇതുവരെ 26 പ്രതികളെ പൊലീസ് (police) പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത 2 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ജനുവരിയില്‍ ആദ്യം കാമുകനാണ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു. 9 മാസത്തിനിടെ കൗമാരക്കാരി നിരവധി തവണ പീഡനത്തിനിരയായി. ഇന്നലെയും പീഡിപ്പിക്കപ്പെട്ടെന്ന് ഒടുവില്‍ പൊലീസിന് മുന്നിലെത്തിയ കുട്ടി മൊഴി നല്‍കി.
ഉപദ്രവിച്ച 29 പേരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി. ആദ്യം ലോക്കല്‍ പൊലീസും സംഭവത്തിന്റെ ഗൗരവം മനസിലാക്കി പ്രത്യേക സംഘവും അന്വേഷണം തുടങ്ങി. ഇതിനോടകം 26 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് പേരും ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് പറയുന്നു.
അവശയായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോംബിവലി, ബദ്‌ലാപൂര്‍, മുര്‍ബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചായിരുന്നു പീഡനം. ഇലക്ടോണിക് തെളിവുകളടക്കം ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നാക്കിനാക്കയില്‍ ടെംപോ വാനില്‍ സ്ത്രി പീഡനത്തിനരയായി മരിച്ചതടക്കം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3kz1T7g
via IFTTT
No comments:
Post a Comment