ബോളിവുഡില്‍ നിന്ന് മറ്റൊരു സൂപ്പര്‍താര റിലീസ് കൂടി. അക്ഷയ് കുമാറിനെ (Akshay Kumar) നായകനാക്കി രോഹിത്ത് ഷെട്ടി (Rohit Shetty) സംവിധാനം ചെയ്യുന്ന 'സൂര്യവന്‍ശി'യാണ് (Sooryavanshi) റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ (Maharashtra) ഒക്ടോബര്‍ 22 മുതല്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെയാണ് അക്ഷയ് കുമാര്‍ ചിത്രം റിലീസ് പ്രഖ്യാപിച്ചത്. ദീപാവലിക്ക് ചിത്രം തിയറ്ററുകളില്‍ എത്തും.
തിയറ്റര്‍ ഉടമകളും വിതരണക്കാരുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ചര്‍ച്ചയില്‍ രോഹിത്ത് ഷെട്ടിയും പങ്കെടുത്തിരുന്നു. ഉദ്ധവിന് നന്ദി പറഞ്ഞുകൊണ്ടാണ് അക്ഷയ് കുമാറും രോഹിത്ത് ഷെട്ടിയും സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീകരവിരുദ്ധ സേനാ തലവന്‍ വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രമായാണ് അക്ഷയ് കുമാര്‍ സ്ക്രീനിലെത്തുക. മുംബൈ നഗരത്തില്‍ സംഭവിക്കാനിടയുള്ള ഒരു ഭീകരാക്രമണത്തെ തടയുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള മിഷന്‍. രോഹിത്ത് ഷെട്ടിയുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളെ രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും ആവര്‍ത്തിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. 'സിംബ'യിലെ 'സംഗ്രാം സിംബ ബലിറാവു' ആയി രണ്‍വീര്‍ എത്തുമ്പോള്‍ സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും എത്തുന്നു. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്.
from Asianet News https://ift.tt/3AW5suh
via IFTTT
No comments:
Post a Comment