ഒറ്റ തണ്ടില്‍ ഏറ്റവും കൂടുതല്‍ തക്കാളി വിളയിച്ച് ലോക റെക്കോഡിട്ടിരിക്കുകയാണ് ഇംഗ്ലണ്ട് സ്വദേശിയായ ഡോഗ്ലസ് സ്മിത്. 839 തക്കാളികളാണ് ഇദ്ദേഹം ഒറ്റ തണ്ടില്‍ വിളയിച്ചിരിക്കുന്നത്. തക്കാളി(tomato) വളര്‍ത്താന്‍ ഡോഗ്ലസ് ആഴ്ചയില്‍ 3-4 മണിക്കൂര്‍ തന്റെ ടെറസില്‍ ചെലവഴിക്കാറുണ്ട്.
മാര്‍ച്ചിലായിരുന്നു അദ്ദേഹം തക്കാളി വിത്ത് നട്ടത്തത്. ഐടി ഉദ്യോഗസ്ഥനാണ് ഡോഗ്ലസ്. 2010 ല്‍ 448 തക്കാളികള്‍ വിളയിച്ച ഗ്രഹാം തണ്ടര്‍ എന്നയാളുടെ പേരിലുണ്ടായിരുന്ന ലോക റെക്കോഡാണ് ഡോഗ്ലസ് തിരുത്താനൊരുങ്ങുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതരുമായി ബന്ധപ്പെട്ടെന്നും അവരുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും ഡോഗ്ലസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ഏറ്റവും വലിയ ചെറിതക്കാളി ചെടി വളര്‍ത്തിയതിന് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
So today I went for a Guinness World record attempt for ‘most tomatoes on a single truss / stem’.
— Douglas Smith (@sweetpeasalads) September 10, 2021
Today we counted 839 tomatoes vs current WR of 488!! Awaiting verification from Guinness in due course. pic.twitter.com/OgdbUk02rF
from Asianet News https://ift.tt/3zwZpdS
via IFTTT
No comments:
Post a Comment