തൃശൂര്‍: വാടാനപ്പള്ളി )Vadabapally) പുതുക്കുളങ്ങരയില്‍ ടാങ്കര്‍ ലോറിയും (Tanker lorry) കാറും (Car) രണ്ട് ബൈക്കുകളും (Bike) കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 6 മണിയോടെ ദേശീയപാതയിലായിരുന്നു )National highway) അപകടം. വടക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ടാങ്കര്‍ ലോറി ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി റോഡിലേക്ക് ഡീസല്‍ ഒഴുകിയത് പരിഭ്രാന്തി പരത്തി. തൃപയാറില്‍ നിന്ന് ഫയര്‍ഫോഴ്‌സും വാടാനപ്പള്ളി പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് റോഡില്‍ നിന്ന് ഡീസല്‍ വെള്ളമടിച്ച് കളയുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വാടാനപ്പള്ളി സ്വദേശികളായ അഷറഫ്, അനില്‍, ബിന്ദു, മുന്നാസ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ ഏങ്ങണ്ടിയൂര്‍ എം.ഐ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
from Asianet News https://ift.tt/3xveDRs
via IFTTT
No comments:
Post a Comment