കൊല്ലം(Kollam): ഏരൂര്‍ ഭാരതിപുരത്ത് സ്വന്തം പുരയിടത്തില്‍ നിന്ന് അനധികൃതമായി മണല്‍ വാരിയത് ചോദ്യം ചെയ്ത റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ (Retd. Government officer) വളഞ്ഞിട്ട് മര്‍ദ്ദിച്ചതായി പരാതി. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് (Police) തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. ഈ മാസം 20 നാണ് ഏരൂര്‍ ഭാരതിപുരം സ്വദേശി മോഹനന് മര്‍ദ്ദനമേറ്റത്. തന്റെ പുരയിടത്തിലെ മണ്ണ് നീക്കം ചെയ്യാന്‍ സമീപത്തെ മൂര്‍ത്തിക്കാവിലെ ഭരണസമിതി അംഗങ്ങള്‍ ശ്രമിച്ചപ്പോള്‍ തടയുകയായിരുന്നു മോഹനന്‍. ഇതിന്റെ പേരില്‍ ഭരണസമിതി അംഗങ്ങള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്നും മോഹനന്‍ പറയുന്നു.
പ്രതികള്‍ക്കെതിരെ കേസ് (Case) എടുത്തെങ്കിലും സിപിഎം നേതാക്കളുടെ (CPM Leaders) സമ്മര്‍ദ്ദം മൂലം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് മോഹനനും കുടുംബവും ആരോപിക്കുന്നു. സ്റ്റേഷനില്‍ പ്രതികള്‍ക്കനുകൂലമായ നിലപാടാണ് എസ്‌ഐ (SI) ഉള്‍പ്പെടെ സ്വീകരിച്ചതെന്നും പരാതിയുണ്ട്. പട്ടികജാതി അതിക്രമം തടയല്‍ നിയമം അനുസരിച്ചാണ് കേസ് എടുത്തതെന്നും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കേണ്ടതെന്നുമാണ് ഏരൂര്‍ എസ്എച്ച്ഒയുടെ വിശദീകരണം.
from Asianet News https://ift.tt/3CTDL5r
via IFTTT
No comments:
Post a Comment