റിയാദ്: ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്ന ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായ(Conjoined twins) സല്‍മയെയും സാറയെയും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു(Riaydh). സൗദി അറേബ്യ(Saudi Arabia) അയച്ച പ്രത്യേക ഏയര്‍ ആംബുലന്‍സില്‍ മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് വൈകീട്ടാണ് സയാമീസ് ഇരട്ടകള്‍ റിയാദിലെത്തിയത്.
തന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് കുട്ടികളുടെ മാതാവ് ഫാതിമ അല്‍സയ്യിദ് റിയാദില്‍ വിമാനമിറങ്ങിയ ശേഷം പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തിലുള്ള സൗദി ജനതക്ക് നന്ദി ആവര്‍ത്തിക്കുന്നതായും ഫാതിമ അല്‍സയ്യിദ് പറഞ്ഞു. കുട്ടികളെ സൗദിയിലെത്തിച്ച് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശിക്കുകയായിരുന്നു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ റിയാദ് കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ചാണ് കുട്ടികള്‍ക്ക് സൗജന്യമായി വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുക.
വേര്‍പെടുത്തല്‍ ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളായ സല്‍മയും സാറയും റിയാദിലെത്തും
ലോകത്തെ 22 രാജ്യങ്ങളില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സൗദിയിലെത്തിച്ച് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കുകയും ഓപ്പറേഷനുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി സൗദിയിലെത്തിക്കുന്ന 118-ാമത്തെ കേസാണ് ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളുടെത്.
from Asianet News https://ift.tt/30SUWqa
via IFTTT
No comments:
Post a Comment