റിയാദ്: ഇന്ത്യയില്‍(India) നിന്ന് സൗദി അറേബ്യയിലേക്ക് (Saudi Arabia)നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍(flight services) ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതില്ല. ഇവര്‍ സൗദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
اعتباراً من الساعة الواحدة من صباح يوم الأربعاء الموافق 01 / 12 / 2021م ، السماح بالقدوم المباشر إلى المملكة من (6) دول دون الحاجة إلى قضاء (14) يومًا خارجها مع تطبيق الحجر الصحي المؤسسي لمدة (5) أيام. pic.twitter.com/NWaZojzP5n
— وزارة الداخلية (@MOISaudiArabia) November 25, 2021
സൗദി അറേബ്യയില്‍ ഡെലിവറി ജീവനക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ഡെലിവറി ജീവനക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷനില്‍ (Communications and Information Technology Commission) രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള ഡെലിവറി ആപുകളുടെ (Delivery applications) ജീവനക്കാര്‍ ആരോഗ്യ പരിശോധനയ്‍ക്ക് വിധേയരായി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നവംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
അനുവദിച്ചിരിക്കുന്ന സമയ പരിധിക്ക് ശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും ആരോഗ്യ പരിശോധനയില്‍ വിജയിക്കാത്തവരെയും രാജ്യത്ത് ഡെലിവറി ജീവനക്കാരായി ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് പരിശോധന നടത്തേണ്ടത്. പരിശോധന പാസാവുന്നവര്‍ക്ക് പെര്‍മിറ്റ് നല്‍കണം. ഇതില്‍ വീഴ്‍ച വരുത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. വിവിധ രോഗാവസ്ഥകള്‍ നിര്‍ണയിക്കാനുള്ള പരിശോധനകളാണ് നടത്തുന്നത്. ഒപ്പം കാഴ്‍ചയും കേള്‍വിയും പരിശോധിക്കുകയും എക്സറേ, രക്ത പരിശോധന നടത്തുകയും ചെയ്യും.
from Asianet News https://ift.tt/3G3yLNF
via IFTTT
No comments:
Post a Comment