കോയമ്പത്തൂര്‍: തമിഴ്‌നാട് കോയമ്പത്തൂരിനടുത്ത് (Coibatore) നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് (Wild elephant) ദാരുണാന്ത്യം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. സംഭവ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി. കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ വാളയാറിനും തമിഴ്‌നാടിനും സമീപം മുമ്പും നിരവധി തവണ ട്രെയിനിടിച്ച് കാട്ടാനകള്‍ ചരിഞ്ഞ സംഭവമുണ്ടായിരുന്നു.
from Asianet News https://ift.tt/3CRd8xL
via IFTTT
No comments:
Post a Comment